ഉള്ളടക്കത്തിലേക്ക് പോവുക

ജനുവരി മാസത്തെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജനുവരി 06  ദേശീയ വിര വിമുക്ത ദിനം

പട്ടുവം ഗ്രാമപഞ്ചായത്ത് ,പട്ടുവം കുടുംബാരോഗ്യ കേന്ദ്രം നേതൃത്വത്തിൽ ദേശീയ വിര വിമുക്ത ദിനം പഞ്ചായത്ത് തല ഉദ്ഘാടനം പട്ടുവം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർ  വി വി ദിനേശൻ അധ്യക്ഷത വഹിച്ചു. പട്ടുവം കുടുംബാരോഗ്യ കേന്ദ്രം  മെഡിക്കൽ ഓഫീസർ ഡോ. അരുൺ ശങ്കർ പദ്ധതി വിശദികരണം നടത്തി. പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ ദാമോദരൻ, പി ടി എ പ്രസിഡണ്ട് എം അജയൻ, പ്രിൻസിപ്പൽ ഇൻ ചാർജ്  ബിനു കെ  എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ്  സ്വാഗതം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകാന്ത് കെ നന്ദി പ്രകടിപ്പിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി പി സുരേശൻ, ഇ സുമ, സനൽ കെ,  കെ കെ സൈഫുദ്ദീൻ,  വിനീത കെ വി, ശശികല പി എസ് എന്നിവരും പട്ടുവം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരും അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.

ജനുവരി 12- സി എം മെഗാ ക്വിസ്

സി എം മെഗാ ക്വിസ് നടത്തി. 8, 9, 10 ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് മത്സരം നടത്തിയത്. മലയാളം അധ്യാപകനായ മുഹമ്മദ് സാബിത് കെ എം ആയിരുന്നു ക്വിസ് മാസ്റ്റർ.

തീർത്ഥ പി കെ , അനുദേവ് സി, അലോണ അജേഷ് കെ വി, ആദിത്ത് കെ എന്നിവർ യഥാക്രമം 1 മുതൽ 4 വരെയുള്ള സ്ഥാനങ്ങൾ നേടി.

ജനുവരി 15- രക്ഷിതാക്കൾക്കായി പിന്തുണ ക്ലാസ്സ്

ടീൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി പിന്തുണ ക്ലാസ്സ് സംഘടിപ്പിച്ചു. "ക്രിയാത്മക കൗമാരം കരുത്തും കരുതലും " എന്ന പേരിട്ട ക്ലാസ്സ് സൈക്കോ സോഷ്യൽ കൗൺസിലർ ആയിഷ രഹ്ന സി ടി ആണ് നയിച്ചത്.

ജനുവരി 22- വൃദ്ധസദന സന്ദർശനം

ടീൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും വൃദ്ധസദന സന്ദർശനം നടത്തി. പട്ടുവം മുതലപാറയിലെ ഡി എസ് എസ് സെൻ്റ് ജോസഫ് സെൻററിലെ ഓൾഡ് ഏജ് ഹോമാണ് സന്ദർശിച്ചത്.  വിദ്യാർത്ഥികൾ അന്തേവാസികൾക്കൊപ്പം കലാപരിപാടികളിൽ പങ്കെടുക്കുകയും, ഉപഹാരങ്ങൾ നല്കുകയും, സ്ഥാപനത്തിൻ്റെ പ്രവർത്തന രീതികൾ മനസ്സിലാക്കുകയും ചെയ്തു. പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർ അനഘ രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.  ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്, സ്കൂൾ പി ടി എ പ്രസിഡണ്ട്  എം അജയൻ, സിസ്റ്റർ  നയോമി പ്രസംഗിച്ചു. ടി വി ആയിഷ ടീച്ചർ സ്വാഗതവും  വി വി സംഗീത ടീച്ചർ നന്ദിയും പറഞ്ഞു.

ജനുവരി 26- STREAM ECO System പരിശീലനം

SSK യുടെ STREAM ECO System പരിശീലന പരിപാടിയുടെ ഭാഗമായി എട്ടാം ക്ലാസ്സിലെ തെരഞ്ഞെടുക്കപ്പെട്ട 10 കുട്ടികൾക്ക് ജനുവരി 23 ന് മുള്ളൂലിലുള്ള മത്സ്യ കൃഷി കേന്ദ്രം സന്ദർശിച്ചു. ജനുവരി 29 ന് പയ്യന്നൂർ KUFOSIS ഉം സന്ദർശിച്ച് മത്സ്യകൃഷിയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പഠിച്ചു.

ജനുവരി 26- റിപ്പബ്ലിക്ക് ദിനം  

ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ് പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.