ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2019-20
ഭരണ നിർവ്വഹണ സമിതി | ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ | പ്രവർത്തന കലണ്ടർ |
---|
ലിറ്റിൽ കൈറ്റ്സ് മാഗസിൻ-2020
ഡിജിറ്റൽ പൂക്കളം
ഏകദിന സ്‍കൂൾ ക്യാമ്പ്
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം ആചരിച്ചു.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഫ്രീ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ഫെസ്റ്റ്, 'ഫ്രീ സോഫ്റ്റ്‍വെയർ എന്ത്? എന്തിന് ?’, 'സൈബർ ക്രൈം നാം അറിഞ്ഞിരിക്കേണ്ടത് ' എന്നീവിഷയങ്ങളിൽ ബോധവത്കരണ ക്ലാസ്സുകൾ, കുട്ടികൾ തയ്യാറാക്കിയ ഡോക് മെന്ററി പ്രദർശനം, ലിറ്റിൽ കൈറ്റ്സ് ജൂനിയർ ബാച്ച് ഉദ്ഘാടനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.
ഫ്രീ സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ഫെസ്റ്റ്
ഒന്നു മുതൽ പന്ത്രാണ്ടാം ക്ലാസ്സുവരെയുള്ള കുട്ടികളുടെ പഠന ആവശ്യത്തിനായി കേരള ഇൻഫ്രാസ്‍ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ ഫ്രീ സോഫ്റ്റ്‍വെയറിന്റെ ഏറ്റവും പുതിയ പതിപ്പായ ഉബണ്ടു (18.4) സ്‍കൂളിലെ കുട്ടികൾക്കും പൊതുജനങ്ങൾക്കും അവരുടെ കമ്പ്യൂട്ടറുകളിൽ സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകി. 'ഫ്രീ സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ഫെസ്റ്റ് ' കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്ഐടിസി ഗോപീകൃഷ്ണൻ ആർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ജി മോഹനൻ, ലക്ഷ്മി ജി ആർ എന്നിവർ നേതൃത്വം നൽകി. പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്‍കൂൾ ഭരണ സമിതി പ്രസിഡന്റ് ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എൻ സി ശ്രീകുമാർ, കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ്, ഹെഡ്‍മിസ്‍ട്രസ്സ് ജി ലീലാമണി, സ്‍റ്റാഫ് സെക്രട്ടറി വി ഗോപകുമാർ,എസ്ഐടിസി ഗോപീകൃഷ്ണൻ ആർ എന്നിവർ സംസാരിച്ചു. ജി മോഹനൻ സ്വാഗതവും ലക്ഷ്‍മി ജി ആർ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ക്വിസ്, ഡിജിറ്റൽ പെയിന്റിംഗം, ലേഖന രചന മത്സരങ്ങളും നടത്തി.
ഫ്രീ സോഫ്റ്റ് വെയർ എന്ത്? എന്തിന്?
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് 'ഫ്രീ സോഫ്റ്റ് വെയർ എന്ത്? എന്തിന്?’ എന്ന വിഷയത്തിൽ കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ് ക്ലാസ്സ് നയിച്ചു. മൾട്ടി മീഡിയ പ്രസന്റേഷന്റെ സഹായത്തോടെ നടത്തിയ ക്ലാസ്സ് ഫ്രീ സോഫ്റ്റ്‍വെയർ പ്രസ്ഥാനത്തെകുറിച്ചും ഒപ്പം അതിന്റെ വളർച്ചയും പ്രസക്തിയും മനസിലാക്കാൻ കുട്ടികളെ ഏറെ സഹായിച്ചു.
ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം
സ്‍കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്കുള്ള എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ എൻ സി ശ്രീകുമാർ നിർവ്വഹിച്ചു.
ഡോക് മെന്ററിയുടെ ആദ്യപ്രദർശനം
ദിനാചരണത്തോട് അനുബന്ധിച്ച് സ്കൂളിന് ഹൈടെക് പദ്ധതിയിൽ ഉൾപ്പെടുത്തി കൈറ്റ് നൽകിയ ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ഡോക് മെന്ററിയുടെ ആദ്യപ്രദർശനവും നടന്നു. പ്രദർശനത്തിന്റെ സ്വിച്ചോൺ സ്കൂൾ ഹെഡ്‍മിസ്‍ട്രസ്സ് എൽ ലീലാമണി ടീച്ചർ നിർവ്വഹിച്ചു.
സൈബർ ക്രൈം നാം അറിഞ്ഞിരിക്കേണ്ടത്.
'സൈബർ ക്രൈം നാം അറിഞ്ഞിരിക്കേണ്ടത് 'എന്ന വിഷയത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് നടത്തി. സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മഹിമ, ലക്ഷ്‍മി നാരായൺ എന്നിവർ ക്ലാസ്സ് നയിച്ചു.
അമ്മമാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം നൽകി - ലിറ്റ്ൽ കൈറ്റ്സ്
മക്കൾ അമ്മമാർക്ക് അക്ഷരം ചൊല്ലി കൊടുത്തും കൈ പിടിച്ചെഴുതിച്ചും പുത്തനറിവിന്റെ ലോകത്തിലേക്ക് നയിക്കുന്ന കാഴ്ച ഏറെ വേറിട്ടതായി. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അമ്മമാർക്ക് നൽകിയ സൗജന്യ കമ്പ്യൂട്ടർ പരിശീലന വേദിയാണ് വേറിട്ട കാഴ്ചകൾ സമ്മാനിച്ചത്. മക്കൾ കമ്പ്യൂട്ടർ കീബോഡിലെ അക്ഷരങ്ങൾ ചൂണ്ടിക്കാട്ടി കീ അമർത്തിച്ചപ്പോൾ മോനിട്ടർ സ്ക്രീനിൽ അക്ഷരങ്ങൾ തെളിഞ്ഞു, ഒപ്പം അമ്മമാരുടെ മുഖത്ത് പുഞ്ചിരിയും. മക്കൾ അക്ഷരങ്ങൾക്ക് നിറവും വലുപ്പവും കൂട്ടാനുള്ള വിദ്യകൾ പറഞ്ഞ് കൊടുത്തപ്പോൾ അമ്മമാരുടെ പുഞ്ചിരി അത്ഭുതമായി വളർന്നു. മക്കളായ ഗുരുക്കന്മാരിൽനിന്ന് അമ്മമാർ കമ്പ്യൂട്ടർ ടൈപ്പിങും, ഇമേജ് എട്ടിറ്റിങും, ഇന്റർനെറ്റ് ഉപയോഗിക്കാനുമെല്ലാം പഠിച്ചാണ് ക്ലാസ് അവസാനിപ്പിച്ചത്. പിടിഎ പ്രസിഡന്റ് കോട്ടയിൽ രാജുവിന്റെ ആദ്ധ്യക്ഷതയിൽ ഹെഡ്മിസ്ട്രെസ് ജി ലീലാമണി പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എസ് ഐ ടി സി ഗോപികൃഷ്ണൻ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ജി മോഹൻ, ലക്ഷ്മി ജി ആർ എന്നിവർ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് അംഗം മാളവിക വി എസ് അമ്മമാർക്ക് കമ്പ്യൂട്ടർ ഉപകരണങ്ങളെ പരിചയപ്പെടുത്തി.ആദിത്യ പി, ഫർസാന, ദേവിക കൃഷ്ണൻ, അഖില, പ്രീത, അഞ്ജന, അർച്ചന, ശ്രുതി, നഹദ എന്നിവർ പരിശീലനം നയിച്ചു