ഉള്ളടക്കത്തിലേക്ക് പോവുക

ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തൃക്കരിപ്പൂർ പുരാണം

ഓരോ ദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. ആദിമ ജീവിതത്തിന്റെ വിശാലമായ ഭൂപ്രദേശങ്ങളിൽ ങ്ങളിൽ നിന്ന് ആധുനിക ജീവിതത്തിന്റെ ആകാശങ്ങളിലേക്ക് നാം വളർന്നിട്ടുണ്ട്. എങ്കിലും സ്ഥലനാമം, ഭൂപ്രകൃതി, മനുഷ്യരുടെ ഇടപെടൽ രീതികളും സാമൂഹികമായ പെരുമാറ്റവും ആചാരാനുഷ്ഠാനങ്ങൾ വാണിജ്യ കേന്ദ്രങ്ങൾ എന്നിങ്ങനെ ധാരാളം അടയാളങ്ങൾ ഓരോ പ്രദേശത്തിന്റെയും സാംസ്കാരിക മുദ്രയായി കാണാം. സമ്പന്നമായ ദേശപ്പഴമയുണ്ട്. സ്ഥലനാമംചെരിച്ചുള്ള എഴുത്ത്

കേരളത്തിന്റെ നാട്ടു ജീവിതത്തിന്റെയും സംഘടിതമായ വിശ്വാസത്തെയും രേഖപ്പെടുത്തിയ പട്ടോല പെരുമ പൊരുളാണ് കേരളോല്പത്തി. തൃക്കരിപ്പൂർ ദേശത്തിന്റെ ഉല്പത്തിപുരാണവും അതിനോട് കടപ്പെട്ടിരിക്കുന്നു. ദേശ ക്ഷേത്രത്തിന്റെയും സ്ഥല ദേവതയുടെയും ഉപദേവതയുടെയും ഉത്ഭവകഥ കൂടിയാവും ദേശോല്പത്തി പുരാണം. തൃക്കരിപ്പൂർ എന്ന സ്ഥലനാമത്തിന്റെ വ്യുല്പത്തി സംബന്ധിച്ച് കേരള മഹാത്മ്യത്തിലും ചില സൂചനകളുണ്ട്. ഭാർഗവ പുഷ്കര പ്രശ്നോത്തര വർണ്ണന എന്ന ഇരുപത്തിമൂന്നാം അധ്യായത്തിൽ പ്രതിപാദിക്കുന്ന ,കരിപുരം, തൃക്കരിപ്പൂരിന്റെ ആദ്യ നാമം എന്നാണ് വ്യാഖ്യാനം.

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഊരുചുറ്റുന്നതിനിടയിൽ ഏഴുമലയ്ക്ക് വടക്ക് ഭാഗത്ത് താമരക്കുളം പരശുരാമന്റെ ദൃഷ്ടിയിൽ പെടുകയും അവിടെ ചക്രപാണി പ്രതിഷ്ഠ നടത്തി കരിം എന്ന പട്ടണം നിർമ്മിച്ചു എന്നതാണ് ഐതിഹ്യം . പരശുരാമൻ പണിത ഗജശാലയാണ് കരിപുരം . (കരി -ആന) എന്നും പറയുന്നു. ശ്രീ കരിപുരം തിരുകരിപുരം തൃക്കരിപ്പൂർ ആയതാകാം. തിരു എന്ന ശബ്ദത്തിന് പവിത്രമായ പുണ്യമായ എന്നൊക്കെയാണ് ഭാഷാ നിഘണ്ടുകളിലെ അർത്ഥം .ശ്രീചക്രപാണിയൂര് കാലാന്തരത്തിൽ ലോപിച്ച് തൃക്കരിപ്പൂർ അയതാകാം. പയ്യന്റെ ഊര് പയ്യന്നൂർ ആയതുപോലെ . കൗതുകമുള്ള കാര്യം തൃക്കരിപ്പൂർ എന്ന് ഒരു നിശ്ചിത കേന്ദ്രത്തിന് പേരില്ല എന്നതാണ് .അതൊരു ഗ്രാമപഞ്ചായത്താണ്. തെക്കേ തൃക്കരിപ്പൂർ വടക്കേ തൃക്കരിപ്പൂർ എന്നീ രണ്ട് വില്ലേജുകൾ ഉണ്ട്. പഞ്ചായത്ത് ഓഫീസ് നിൽക്കുന്ന സ്ഥലവും ഇന്നത്തെ ടൗണും നീലബം/ കൂലേരിയാണ്.

തെക്കേ തൃക്കരിപ്പൂരിന്റെ സിരാകേന്ദ്രമാണ് ഇളമ്പച്ചി. 'എളമ്പ' എന്നത് കുറ്റിച്ചെടിയെന്ന് പഴയ മലയാളം. കുറ്റിച്ചെടികൾ നിറഞ്ഞ പ്രദേശമായിരിക്കാം ഇത്. താഴെക്കാട്ടെ മനയുടെ ആസ്ഥാനം ഇവിടെയാണ് . അതുമായി ബന്ധപ്പെട്ടാണ് ഇളമ്പച്ചിയും അതിനുചുറ്റുമുള്ള സ്ഥലങ്ങളും ഉയർന്നുവന്നത്. വലിയ ജന്മിയായിരുന്ന താഴക്കാട്ടെ മനയുടെ ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവമ്പാടി. അതിന്റെ തെക്ക് ഭാഗത്തുള്ള ;പാടാ'ണ് തെക്കുമ്പാട്.

കാലക്രമേണ ചില സംഭവങ്ങളുടെയും സ്മരണകളുടെയും ഭാഗമായി ചില പേരുകൾ രൂപപ്പെടുന്ന അനുഭവമുണ്ട്. ഇന്നത്തെ ഇളമ്പച്ചി സ്കൂളും ബസ്റ്റോപ്പ് നിൽക്കുന്ന സ്ഥലം 'ഘെരാവോ മുക്കാണ്'. ബസ്സുകൾ യഥേഷ്ടം ഇല്ലാതിരുന്ന കാലത്ത് ജീപ്പുകളും വാനുകളുമായിരുന്നു യാത്രക്കാരുടെ ആശ്രയം . തൃക്കരിപ്പൂർ പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ഇത്തരം വാഹനങ്ങളിൽ ചിലത് മേലോത്ത് വീട്ടുകാരുടെതായിരുന്നു. അവർ ഒരുനാൾ യാത്രാനിക്ക് വർദ്ധിപ്പിച്ചപ്പോൾ നാട്ടുകാർ പ്രതിഷേധിച്ച് സമരം ചെയ്തു. അങ്ങനെ ഇളമ്പച്ചി ഘെരാവോ മുക്കായി. ഇതിന്റെ വടക്കുഭാഗം എന്നറിയപ്പെടുന്നു ഇവിടുത്തെ പ്രധാന തറവാട്ടുകാരനായ ബാക്കിരി കുഞ്ഞഹമ്മദ് ഹാജിയുടെ പ്രാമാണികതയും ജനകീയതയും ആണ് ഈ പേരിന് പിന്നിൽ. ഈ രണ്ടു മുക്കുകൾക്കിടയിൽ മൈതാനം =കളിസ്ഥലം അവശേഷിപ്പായി മിനി സ്റ്റേഡിയം നിലകൊള്ളുന്നു . മൈതാനി എന്ന ഉറുദുപദത്തിന് മയ്യത്തിന്റെ താരം എന്നർത്ഥം. മൈതാനി പ്പള്ളിയിൽ ഖബർ സ്ഥാനം മിനിസ്റ്റേഡിയത്തിന് കിഴക്ക് സ്മശാനങ്ങളുമുണ്ട്.

ഇങ്ങനെ സ്ഥലനാമ ചരിത്രം മാത്രം വിശദമായ ലേഖനത്തിലുള്ള വകയാണ് .പഴയ ഒരു പാട്ടിൽ പറയുന്നത് ധിക്കാരമേറുന്ന തൃക്കരിപ്പൂർ തക്കാളിരുന്ന പയ്യന്നൂർ എന്നാണ്. ഈ നാട്ടാരുടെ ഭാവവും രൂപവും ആകാം പാട്ടിലും നിഴലിക്കുന്നത്.ധിക്കാരികളാകാൻ എന്തെല്ലാം കാരണങ്ങൾ തൃക്കരിപ്പൂർകാർക്കുണ്ട് . നാടിന്റെ അഭിമാന ചിഹ്നങ്ങളാണ് അവ.

school

ഭൂപ്രകൃതി ചെരിച്ചുള്ള എഴുത്ത്

തൃക്കരിപ്പൂരിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഏഴിമലയുടെ തീരപ്രദേശങ്ങളിൽ അനാമൃതമായി കിടക്കുന്ന പാറക്കൂട്ടങ്ങൾ ഡി കാബ്രിയൻ കാലഘട്ടത്തിലേതാണ്. ഇതിൽ നിന്നും ഏഴിമല തൃക്കരിപ്പൂർ പ്രദേശങ്ങൾ ലക്ഷക്കണക്കിന് വർഷം മുമ്പ് തന്നെ ഭൗതിക രൂപം കൊണ്ടിരുന്നു എന്ന് അനുമാനിക്കാം. മരുതം , നെയ്തൽ എന്നിവ തൃക്കരിപ്പൂരിലെ പല ഭാഗങ്ങളിലും മുമ്പേ ദൃശ്യമായതിൽ നിന്നും ഇവിടുത്തെ ഭൂപ്രകൃതിയിലും ജീവിതവ്യവസ്ഥയും വളരെ പ്രാചീനമാണെന്ന് വ്യക്തമാണ്.

മൂന്നായി തരംതിരിച്ച് കേരളത്തിന്റെ ഭൂപ്രകൃതിയിൽ തീരപ്രദേശം എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് തൃക്കരിപ്പൂർ. പൗരാണിക കാലത്ത് ഇന്നത്തെ ഓണക്കുന്നിലെ ചെങ്കൽ പാറ വരെ അറബിക്കടൽ വ്യാപിച്ചിരുന്നുവെന്ന് ഭൂമിശാസ്ത്ര ഗവേഷകർ പറയുന്നു. കഠിനമായ കാലാവസ്ഥാ വ്യതിയാനം മൂലം കടൽ പിൻവാങ്ങിയതാണ് . ഇന്ന് കാണുന്ന സ്ഥിതി സംജാതമായിട്ട് ആയിരം വർഷമേ ആയിട്ടുള്ളൂ. തീരദേശമായതുകൊണ്ട് ഈ സ്ഥലങ്ങളിൽ മണൽ (പൂഴി) മണ്ണാണ് കൂടുതലായി കാണപ്പെടുന്നത് . പുഴയോട് ചേർന്ന പ്രദേശങ്ങളിൽ ചെളിനിറഞ്ഞ എക്കൽ മണ്ണും കൈപ്പാടുകളും ഉണ്ട് . തൃക്കരിപ്പൂർ പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് ഉപദ്വീപിന്റെ രീതിയിലാണ്. പടിഞ്ഞാറ് കവ്വായി കായലും കിഴക്ക് കുനിയൻ പുഴയും തെക്ക് കിഴക്ക് ഭാഗത്തായി ഉളിയും/ഒളവറ പുഴയും ആണുള്ളത്.

കടലിന്റെയും കായലിന്റെയും കരയേറ്റം തടയുന്ന നിലയിൽ മണൽത്തിട്ടകൾ പലയിടത്തും ഉണ്ടായിരുന്നു. മെട്ടമ്മൽ, കുഞ്ഞിമെട്ട തുടങ്ങിയ സ്ഥല നാമങ്ങൾ ഇത്തരം മണൽത്തിട്ടകളുടെ തെളിവാണ്. അനിയന്ത്രിതമായ മണൽഖനനം മൂലം നഷ്ടമായത് ശുദ്ധജല സ്രോതസ്സുകളാണ്.

school

ജലസമ്പത്തിനാൽ സമൃദ്ധമായിരുന്നു തൃക്കരിപ്പൂർ. അറബിക്കടൽ, കവ്വായി കായൽ, ഒളവറ/ ഉളിയം പുഴ, കുണിയൻ പുഴ, വെള്ളൂർപുഴ, ചെറിയ ചാൽ, കഞ്ചിയലിൽ തോട് ,താമരക്കുളം ഇങ്ങനെ പുഴകളും നീർച്ചാലുകളും തൃക്കരിപ്പൂരിന്റെ പല ഭാഗങ്ങളിലും പരന്നൊഴുകിയിരുന്നു. ഇന്ന് അവയെല്ലാം നാമാവശേഷമാണ്. ഇവിടുത്തെ ഭൂവിസ്തൃതിയിൽ നല്ലൊരു ശതമാനവും തണ്ണീ‌ർ തടങ്ങൾ ആയിരുന്നു. താമരക്കുളം 3 3 ഏക്കറിൽ അധികം വിസ്തൃതി ഉള്ളതായിരുന്നു. മത്സ്യ സമ്പത്ത് കൊണ്ട് സമ്പന്നമായ കവ്വായിയിൽ മുതലകൾ പുളച്ചു നടന്നതായി 'മലബാർ മാന്വലിൽ' പറയുന്നു.

കായലിൽ ബണ്ടുകളുടെ നിർമ്മാണം അതിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തിയിട്ടുണ്ട്. മലിനീകരണം മൂലം ഇളമ്പക്ക, കക്ക പോലുള്ളവ ഇവിടെനിന്ന് അപ്രത്യക്ഷമായി തുടങ്ങി. ജലസമൃദ്ധി കുറഞ്ഞു വരികയാണ് .കയ്യേറ്റത്തെ തുടർന്ന് കായലും പുഴയും നേർത്തു വന്നു. ചില തോട് തീരെ ഇല്ലാതെയായി.

കാവുകൾചെരിച്ചുള്ള എഴുത്ത്

ഉത്തര കേരളത്തിലെ വലിയ കാവുകളിൽ ഒന്നാണ് ഇടയിലക്കാട് കാവ്. 12 എക്കറോളം വരുന്ന കൊച്ചുകാട് സസ്യ വൈവിധ്യം കൊണ്ടും പക്ഷികൾ, കുരങ്ങുകൾ തുടങ്ങിയവയുടെ സാന്നിധ്യത്താലും ശ്രദ്ധേയമാണ്. ഒളവറ മുണ്ട്യക്കാവ്, കൊയാങ്കര പൂമാലക്കാവ് തോട്ടുമുണ്ട്യക്കാവ് , ഉണുക്കൂർക്കാവ് എന്നിവ ഇന്നും നിലനിൽക്കുന്ന കാവുകളാണ്. ചക്രവാണി ക്ഷേത്രത്തിലും ഒരു കാവുണ്ട് . നാടിന്റെ ജീവനാഡികളായവർത്തിക്കുന്ന ഈ ഹരിതോദ്യാനങ്ങളെ സംരക്ഷിക്കുന്നതിന് കൂട്ടായ പ്രവർത്തനം ആവശ്യമാണ്.

തലിച്ചാലം തണ്ണീർത്തടം ചെറുപക്ഷികളുടെ സങ്കേതമാണ്. കൊക്കുകളുടെ കൂട്ടം ഇവിടെ കാണാം. നീർകാക്കകളെയും ദേശാടന പക്ഷികളെയും കാണാം. തലിച്ചാലം അണക്കെട്ട് മുതൽ ഒളവറ പാലം വരെ കണ്ടൽക്കാടുകളും ഉണ്ട് .തണ്ണീർത്തടങ്ങളിലെ ആവാസവ്യവസ്ഥയാണ് കണ്ടൽക്കാടുകൾ.

വയലും കൃഷിയും ചെരിച്ചുള്ള എഴുത്ത്

പോയ കാലത്ത് തൃക്കരിപ്പൂർ കാർഷിക സമൃദ്ധിയാൽ സമ്പന്നമായിരുന്നു വിസ്തൃതമായ നെൽവയലുകൾ ഉണ്ടായിരുന്നു. ആയിറ്റി ഭാഗത്തെ കുട്ടനാടി പാടശേഖരം എടാട്ടുമ്മൽ ഭാഗത്തെ ഈച്ചയം വയൽ, പൊള്ളയിൽ വയൽ, കാവിന്റെ മെട്ട, പാടിയിൽ- തട്ടാർക്കാവ് പുഴകളുടെ തീരം എന്നിവയാണ് അവശേഷിക്കുന്ന വായലുകൾ. കുണിയൻ പുഴയുടെ സമീപത്താണ് കോയോങ്കര, ഈയ്യക്കാട്, വൈക്കത്ത് എന്നിവിടങ്ങളിലും നെൽകൃഷിയുണ്ട്.

നെല്ലിന് പുറമേ തെങ്ങാണ് മുഖ്യ കൃഷി. പടിഞ്ഞാറ് ഭാഗത്ത് തെങ്ങ് കൃഷി സമൃദ്ധമാണ് .മറ്റു കൃഷിയും ഇതര മരങ്ങളും കാണാം .കൃഷി വിട്ടൊരു കാര്യം പഴയ കാലത്ത് ഉണ്ടായിരുന്നില്ല. നിറയും പറയും പുത്തരിയും കാലിച്ചാനൂട്ടലും ഏർപ്പും പൂരവും വിഷുവിനും ഓണത്തിനും ഇങ്ങനെ വിശ്വാസ ജീവിതത്തിന്റെ ഭാഗമായ സംഗതികൾ എല്ലാം കാർഷിക സംസ്കാരത്തിന്റെ ബാക്കി പത്രമാണ്. നടക്കാവിലും ഇളമ്പച്ചിയിലും ഉണ്ടായിരുന്ന ആഴ്ചച്ചന്തകൾ ഉത്സവങ്ങളുടെ/ കളിയാട്ടങ്ങളുടെ ഭാഗമായ കാഴ്ച വരവ് തുടങ്ങിയവയും പ്രൗഢമായ കാർഷിക സംസ്കൃതിയുടെ വിസ്തൃതമായ ചിഹ്നങ്ങളാണ്. ഇളമ്പച്ചിയിൽ ഞായറാഴ്ചയും നടക്കാവിൽ ബുധനാഴ്ചയുമാണ് ആഴ്ചച്ചന്ത നടന്നിരുന്നത്.

ജനവാസംചെരിച്ചുള്ള എഴുത്ത്

തൃക്കരിപ്പൂരിന്റെ സമീപപ്രദേശങ്ങളിൽ കാണപ്പെടുന്ന മഹാശിലകൾ ആണ് ഇവിടത്തെ പ്രാചീന ജനവാസത്തിന്റെ പഴക്കമേറിയ തെളിവ്. കരിവെള്ളൂർ കൊടക്കാട് ചീമേനി പ്രദേശങ്ങളിൽ മഹാശില യുഗസംസ്കാരത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ട് .ഇന്നത്തെ തേജസിനി പുഴയുടെയും കവ്വായി കായലിന്റെയും അറബിക്കടലിന്റെയും മധ്യേയുള്ള പ്രദേശങ്ങൾ ആയിരക്കണക്കിന് വർഷം മുൻപേ തന്നെ ജനവാസ കേന്ദ്രങ്ങൾ ആയിരുന്നു എന്നതിനുള്ള സൂചനയാണിത്. മരുതം, നെയ്തൽ എന്നീ ഭൂതാരങ്ങൾ തൃക്കരിപ്പൂരിന്റെ ചില ഭാഗങ്ങളിൽ ദൃശ്യമായതും പ്രാചീന ജീവിത വ്യവസ്ഥയിലേക്കുള്ള ചൂണ്ടുപലകയാണ്.കവ്വായി കായലിന്റെ തീരത്ത് പഴയ നാഗരികത നിലനിന്നിരുന്നതായി വില്യം ലോഗൻ മലബാർമാന്വലിൽ പരാമർശിക്കുന്നുണ്ട്.

സാമൂഹ്യ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റം വലിയ പരിവർത്തന സ്വഭാവത്തോട് കൂടിയുള്ളതാണ്. മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ നാലു പെരുങ്കളിയാട്ടങ്ങൾ കണ്ട മാടച്ചേരി കുംബ ഭക്ഷണം കഴിക്കുന്ന രീതിയിൽ മാത്രം വന്ന മാറ്റത്തെക്കുറിച്ച് പറയുന്നത് നോക്കുക. :1951 52 ലെ പെരുങ്കള്ളിയാട്ടത്തിൽ നിലത്ത് മണ്ണുമാന്തി കുഴിയെടുത്ത് അതിൽ ഇല വെച്ച് കഞ്ഞി വിളമ്പൽ ആയിരുന്നു . 1974 നിലത്ത് നിലവിരിച്ച് ചോറ് വിളമ്പി .1994 മരം,കവുങ്ങ് എന്നിവ കൊണ്ട് മേശയും ഇരിപ്പിടവും ഉണ്ടാക്കി ഇല വെച്ച് ചോറ് വിതരണം ചെയ്തു. 2016 പെരുങ്കളിയാട്ടത്തിൽ നാലു കറിയും ചോറും അവസാന ദിവസം വിപുലമായ സദ്യ തന്നെ" ആറേഴു പതിറ്റാണ്ടിൽ ഭക്ഷണക്രമത്തിൽ മാത്രം വന്ന മാറ്റമാണിത്. പഴയ കാലത്ത് കായക്കഞ്ഞിയും തോരപ്പുഴുക്കും (തുവര) ആയിരുന്നത് ഇന്ന് വാർത്ത കഞ്ഞിയും ചോറ് വിവിധ കറികളും ആയി. വസ്ത്രം, വസ്ത്രധാരണം, വിവാഹം, ആഭരണങ്ങൾ ഉപജീവനമാർഗങ്ങൾഎന്നു തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മാനങ്ങളിൽ ആകെ വൻ മാറ്റമാണ് ഉണ്ടായിട്ടുള്ളത്.

ആധുനിക കാലത്ത് ജാതി മത സമുദായങ്ങൾ പരസ്പരം ഇഴ ചേർന്ന് ജീവിച്ച് പോരുന്ന സാഹചര്യം കേരളത്തിലെ ഇതര പ്രദേശങ്ങൾ എന്നപോലെ തൃക്കരിപ്പൂരിലും ഉണ്ട് എങ്കിലും വിവിധ സമുദായങ്ങൾ വ്യത്യസ്ത ജനവിഭാഗങ്ങൾ ഇവിടെ രൂപപ്പെടുകയും അധിവാസമുറപ്പിക്കുകയും ചെയ്തതിന്റെ പശ്ചാത്തലം അന്വേഷണ വിധേയമാക്കേണ്ടതാണ്.ഇവിടത്തെ പല ജാതി സമൂഹങ്ങൾക്കും പ്രാചീന ഗോത്രങ്ങളുടെ രൂപ മാറ്റങ്ങളുമായി ബന്ധമുണ്ട് പല ജാതികളും ദ്രാവിഡ പാരമ്പര്യം വച്ചുപുലർത്തുന്നത് ഇതിന് തെളിവാണ് സംഘകാലത്തിനു മുമ്പ് ഗോത്ര രൂപത്തിൽ നിലകൊണ്ട സമൂഹമാണ് സംഘകാലത്തും അതിനുശേഷം ചെറു ജാതികളായി പിരിഞ്ഞത് സമുദായമോ ജാതിയോ വേർതിരിവ് ആ വേർതിരിവ് ആദ്യ സംഭവങ്ങളിൽ ഉണ്ടായിരുന്നില്ല പിന്നീട് വേർതിരിവാണ് ജാതികളെ സൃഷ്ടിച്ചത്. ആയന്മാർ മായന്മാർ രണ്ടും ഇന്നത്തെ യാദവ് മണിയാണ് വിശ്വകർമ്മജർ മൂവാരി ചാലിയ മുഖേയന്മാർ തുടങ്ങിയവർ ഒക്കെ സംഘകാലം മുതൽ ഇവിടെ പാർത്തു വന്നവരാണ് ചക്രവാളിക്ഷേത്രത്തിന്റെ സമീപത്ത് താമസിക്കുന്ന ബ്രാഹ്മണ സമൂഹത്തിന് ക്ഷേത്ര ഓളം പഴക്കമുണ്ട് ഫൈനൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കാരാളന്മാരായ പൊതുവാളൻ മാർക്ക് താമസമൊരുക്കിയത് കൊളവറ പുഴയുടെ വടക്ക് പടിഞ്ഞാറേക്കരയിൽ ആയിരുന്നു കൃഷിപ്പണിയിൽ ഏർപ്പെട്ട തൊഴിൽ കൂട്ടമായി പുലയരും അധിവസിച്ചു വന്നു.

വിവിധ സമുദായങ്ങൾ തമ്മിലുള്ള സമന്വയത്തിന്റെയും സൗഹൃദത്തിന്റെയും രീതിശാസ്ത്രം തൃക്കരിപ്പൂരിന്റെ സവിശേഷതയാണ് തെയ്യം നടക്കുന്ന സമയത്ത് ബാങ്ക് വിളിയും കേൾക്കാം മുസ്ലിം വിഭാഗത്തിൽ പെട്ടവർ തെയ്യത്തിന് എന്നെയും പഞ്ചാര കലവും കൊടുക്കുന്നു റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് കാളീശ്വരം ക്ഷേത്ര നിർമാണത്തിനും അവിടെയുള്ള നീണ്ട പാതയ്ക്കും സ്ഥലം വിട്ടുകൊടുത്തത് ബിപിപി മുഹമ്മദ് കുഞ്ഞി പട്ടേർ മരുമകൻ ബി പി പി അബ്ദുൽ ഖാദർ തങ്കയത്തെ സി മുഹമ്മദ് കുഞ്ഞി ഹാജി എന്നിവരാണ് കണ്ണമംഗലം കഴകം പെരും കളിയാട്ട കമ്മറ്റിയുടെ പ്രധാന ഭാരവാഹികൾ ഒരാൾ ക്കാട്ട് ജമാഅത്ത് പ്രതിനിധിയാണ് ഈ പള്ളിയിൽ നിന്ന് പെരുങ്കളിയാട്ടത്തിന് പഞ്ചാര സമർപ്പിക്കും കക്കുന്നത് ചെമ്മട്ടി പള്ളി ഭൂരിപക്ഷം ഹിന്ദു വീടുകൾക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഭരണംചെരിച്ചുള്ള എഴുത്ത് ഈ ഭൂപ്രദേശത്തിന്റെ ഭരണഭാരം നിയന്ത്രിച്ചു വന്നിരുന്നത് ഉതിരൂർ കോവിലകത്തെ ശിവ ശക്തിയായ ക്ഷേത്രപാലകനായിരുന്നു അന്നത്തെ സ്ഥാപന ജംഗമ വസ്തുക്കൾ പുതിനൂർ കോലോത്തിന് കീഴിലായിരുന്നു ബ്രാഹ്മണരുടെ 64 ഗ്രാമങ്ങളിൽ വടക്കുനിന്ന് ആദ്യത്തേത് പയ്യന്നൂരാണ് പെരുമ്പാപൊഴക്കും ചന്ദ്രപുര ചന്ദ്രഗിരി പുഴയ്ക്കും ഇടയിലുള്ള നാടിന്റെ അതിശത്വം പയ്യന്നൂർ പെരുമാളുടെ അനുമതിയോടെ ഉള്ളടക്കം മുക്കാൽ ദേശത്തിന്റെ അധിപൻ ആവുകയായിരുന്നു.

എഡി 11 നൂറ്റാണ്ടിലെ ജീവിച്ചതുന്റെ മോഷക വംശത്തിൽ ഏഴുമല രാജ്യത്തെ കുറിച്ച് പറയുന്നുണ്ട് തൃക്കരിപ്പൂർ ഈ രാജവംശത്തിലെ കീഴിൽ ആയിരിക്കണം ചക്രപാണി ക്ഷേത്രം സ്ഥാപിക്കുന്നതിന് കാരണക്കാരനായ പുഷ്കര ബ്രാഹ്മണൻ ഏഴുമണി രാജ്യത്തിൽ വടക്കോട്ട് യാത്ര ചെയ്തു താമരക്കുളം കണ്ടതായി കേരള മഹാത്മ്യം 21 അധ്യായത്തിലുണ്ട് ക്രിസ്തുപക്ഷ ആരംഭം തൊട്ട് ശാസ്ത്രങ്ങളോളം തുളുനാട്ടിലെ അധികാരശക്തിയായിരുന്ന ആളവ രാജവംശത്തിന് ഏഴിമല വരെ അധികാര അവകാശങ്ങൾ ഉണ്ടായിരുന്നു മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന പെരുമാൾ ചേരന്മാരുടെ സ്വാധീനം ചന്ദ്രഗിരി പുഴ വരെ വ്യാപിച്ചിരുന്നു എന്നതിലും സൂചനകളുണ്ട് ഉദാഹരണത്തിന് പുല്ലൂർ കൊടവലം ശിലാലിഹിതം എഡി 12ആം നൂറ്റാണ്ടിൽ പെരുമാൾ ഭരണം അവസാനിച്ചു ചിറക്കൽ രാജവംശത്തിന്റെ കീഴിൽ ഭരണം എത്തിച്ചേർന്നു മടിയൻ കൂലം ഭരിച്ചിരുന്ന ലോഹലയും പുതിനൂർ കേന്ദ്രമായി ഭരിച്ചിരുന്ന യും പരാജയപ്പെടുത്തിയാണ് കോലത്തിൽ വടക്കൻ മേഖലകളിൽ ആധിപത്യം നേടിയത് തുടർന്ന് അവർ ഇവിടെയുള്ള പ്രാദേശിക ജന്മികൾക്ക് ഭരണം കൈമാറി അങ്ങനെയാണ് താഴെക്കാട്ട് മന തൃക്കരിപ്പൂരിന്റെ അധിപനായത് 18ആം നൂറ്റാണ്ടിൽ ടിപ്പുവിന്റെ പടയോട്ടം ഉൾപ്പെടെ മുസ്ലിം ജന്മിമാർ ഉയർന്നുവന്നു ബ്രിട്ടീഷുകാർ ടിപ്പുവിനെ ഇടയ്ക്ക് തോടെ ഈ പ്രദേശങ്ങളും ബ്രിട്ടീഷ് ഭരണാധി കാരി കവായി പുഴ വരെയുള്ള ദേശം തെക്കൻ കാനറ ജില്ലയിലായിരുന്നു 1956 കേരള രൂപീകരണത്തോടെയാണ് ഇന്നത്തെ കാസർകോട് ജില്ല തിരൂർ കൊച്ചി മലബാർ ലയിച്ച് കേരള സംസ്ഥാനം ആയത്.

തയ്യാറാക്കിയത്

ഡോ.വി.പി.പി മുസ്തഫ

ഡോ.വി.പി.പി മുസത്ഫ