ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/സ്നേഹ വൃക്ഷം
(ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/സ്നേഹ വൃക്ഷം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്നേഹ വൃക്ഷം
ഒരിടത്ത് ഒരിടത്ത് അങ്ങ് മലകളുടെ അടിവാരത്ത് ഒരു തറവാട് ഉണ്ടായിരുന്നു. ആ വലിയ കുടുംബത്തിൽ ഒരു കുട്ടി ഉണ്ടായിരുന്നു. അവന്റെ പേരാണ് രാമു. അവന്റെ അച്ഛനും അമ്മയും ബാംഗ്ളൂരിൽ ആണ്. രാമു അവന്റെ അപ്പുപ്പന്റെയും അമ്മുമ്മയുടെയും കൂടെയാണ് തറവാട്ടിൽ താമസിക്കുന്നത്. അവന് ചെടികളെയും മരങ്ങളെയും വളരെ ഇഷ്ടമാണ്. അങ്ങനെ ഇരിക്കെ അവന് ഒരു ചെറിയ മരതൈ കിട്ടുകയുണ്ടായി. അവൻ അതിനെ പറമ്പിന്റെ ഒരു അറ്റത്ത് നട്ടു. അവൻ എന്നും വെള്ളം ഒഴിച്ചും സ്നേഹിച്ചും ആ മരത്തിെനെ വളർത്തി. അവൻ വരുന്നതിനു ഒപ്പം ആ ചെടിയും വളർന്നു കൊണ്ടിരുന്നു. അവൻ കോളേജിൽ എത്തി. അതോടൊപ്പം തന്നെ രാമുവിന്റെ വൃക്ഷവും വളർന്നു. ഇലകളും കൊമ്പുകളും ഉണ്ടായി.ഒരു ദിവസം അവൻ തന്റെ രക്ഷിതാക്കളെ കാണാനായി. ബാംഗ്ളൂരിലേക്ക് യാത്രയായി.അങ്ങനെ കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അതിന്റെ ഇലകൾ തൊഴിഞ്ഞും മരകൊമ്പുകൾ ഒടിഞ്ഞും തുടങ്ങി. അത് കണ്ട രാമുന്റെ അപ്പുപ്പൻ രാമുവിന് കത്തയച്ചു."നിന്റെ മരം വയസ്സ് ആയി. അതിനാൽ ആ മരം ഞാൻ വെട്ടി മാറ്റാൻ പോവുകയാണ് ".അങ്ങനെ ആയിരുന്നു ആ കത്ത്. ആ കത്ത് കിട്ടിയ രാമു സങ്കടം സഹിക്കാൻ കഴിയാതെ അപ്പുപ്പന് തിരിച്ച് കത്ത് അയച്ചു."പ്രിയപ്പെട്ട അപ്പുപ്പ,ആ മരം നശിപ്പിക്കരുത്. അതിനെ പരിപാലിക്കുക.ഞാൻ വളർന്നതിനൊപ്പം വളർന്നതാണ് ആ മരം. അതിനെ വെട്ടി നശിപ്പികരുത്.ഞാൻ ഉടനെ തന്നെ നാട്ടിലേക്കു തിരിച്ചെത്തും".എന്നു പറഞ്ഞ് രാമു കത്ത് നിർത്തി. അത് ഒന്നും അറിഞ്ഞ ഭാവം പോലും നടിക്കാതെ അപ്പുപ്പൻ ആ മരം മുറിച്ചു മാറ്റി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ, രാമു തറവാട്ടിൽ എത്തി. അവന്റെ സ്നേഹ വൃക്ഷത്തെ നോക്കാൻ പറമ്പിലേക്ക് പോയി. അവിടെ അവൻ കണ്ടത് മരത്തിന്റെ ഇലകളും കൊമ്പുകൾ മാത്രം. ആ കാഴ്ച കണ്ട രാമു വീട്ടിലേക്ക് ഓടി ഒരു മുറിയിൽ ചെന്ന് അവൻ കരയാൻ തുടങ്ങി. അത് കണ്ട അമ്മുമ്മ ചോദിച്ചു,"എന്താ മോനെ നീ കരയുന്നത് "? രാമു പറഞ്ഞു, "ഞാൻ പറഞ്ഞതല്ലെ അമ്മുമ്മേ ?എന്റെ സ്നേഹ വൃക്ഷത്തെ വെട്ടി. നശിപ്പിക്കരുത് എന്ന് ?എന്റെ പാവം മരം ".അമ്മുമ്മ അവനെ സമാധാനിപ്പിച്ചു. "നീ വേറൊരു മരം നട്ടുവളർത്തുക. ആരെയും ശല്യപെടുതാത്ത സ്ഥലത്ത് അതിനെ നടുക. ആരും അത് നശിപ്പിക്കില്ല. ഇത് ഞാൻ തരുന്ന വാക്ക് "അമ്മുമ്മ രാമുവിനു ഉറപ്പ് കൊടുത്തു. അന്നു മുതൽ അവൻ പുതിയ ചെടി നട്ടു വളർത്തി. ആ ചെടിയെ ജീവനു തുല്യം സ്നേഹിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുക
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ