ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/"പരിസ്ഥിതി"
(ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/"പരിസ്ഥിതി" എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
"പരിസ്ഥിതി"
ഞാൻ കൊറോണ അങ്ങിനെയാണ് ശത്രുക്കൾ ഞങ്ങൾക്കിട്ട പേര് ഈ പേര് ഞങ്ങൾക്കിഷ്ടമൊന്നുമല്ല എന്നാലും "നിപ്പ" പോലെ തല തിരിഞ്ഞ പേരല്ലെന്നതിൽ ആശ്വാസം. ഞങ്ങൾ പുതുതായി രംഗ പ്രവേശനം ചെയ്തതൊന്നുമല്ല കാലാകാലങ്ങളിൽ മനുഷ്യൻ അഹങ്കരിക്കുമ്പോൾ ദൈവം ഞങ്ങളെ മനുഷ്യരിലേക്ക് പറഞ്ഞയക്കും, കേട്ടിട്ടില്ലേ കോളറ, പ്ലേഗ്, വസൂരി എന്നൊക്കെ അതുപോലെ പുതിയ പേരിൽ ഞങ്ങൾ അവതരിച്ചു എന്നു മാത്രം. ആയുധവും, ധനവും ശാസ്ത്രവും, കൈവശമുണ്ടെങ്കിൽ ദൈവം പോലും ഒന്നുമല്ല എന്ന തോന്നൽ മനുഷ്യരിൽ വന്നു പോയി അപ്പോൾ ദൈവത്തിനു തോന്നി ഈ ചിന്ത മാറ്റിയില്ലെങ്കിൽ മനുഷ്യൻ അഹങ്കാരിയായി സ്വർഗത്തിൽ ആരും ഉണ്ടാവില്ല എന്നുകരുതി. ഒരു ചെറിയ വൈറസ് ആയി ഞങ്ങളെ ഭൂമിയിലേയ്ക്ക് അയച്ചു. ഞങ്ങൾ വലിയ അപകടകാരികളൊന്നുമല്ല വ്യക്തി ശുദ്ധിയും സാമൂഹിക ശുദ്ധിയുമുള്ളിടത് ഞങ്ങൾ പൊതുവെ വരാറില്ല. ഞങ്ങൾ ആരുടെമേലും അനധികൃതമായി കയറി അവരെ നശിപ്പിക്കാറില്ല ഞങ്ങളെ ക്ഷണിച്ചു വരുത്തിയാൽ മാത്രമേ ഞങ്ങൾ പോവാറുള്ളു. ഇനി പോയാലും ആത്മ ശുദ്ധിയും വ്യക്തി ശുദ്ധിയും ഉള്ളവരെ ഞങ്ങൾ ബുദ്ധിമുട്ടിക്കാറുമില്ല. അപ്പോൾ ചോദിക്കും ഇറ്റലിയിലും ചൈനയിലുമൊക്കെ എത്രയും മരണ സംഖ്യ അധികരിച്ചില്ലെന്ന്.. അത് ഞങ്ങടെ കുഴപ്പമല്ല അവരുടെ ഭരണകൂടവും ആരോഗ്യ വകുപ്പുമൊക്കെ ശ്രദ്ധിക്കാത്തതുകൊണ്ടും ആഹാരമൊക്കെ നല്കാതെയുമാണ് അവർ മരിച്ചത്. നിങ്ങൾ പറയുന്നു ഞങ്ങൾ വൈറസ് ആണ് സമ്പർക്കത്തിലൂടെ പരത്തുമെന്നും, ഞാൻ ഒന്നു ചോദിക്കട്ടെ ആദ്യമായി ചൈനയിൽ 3 പേർക്കാണല്ലോ ഈ രോഗം വന്നത് എങ്കിൽ ഞങ്ങൾ എവിടെയായിരുന്നു??? ആരാണ് ഞങ്ങളെ കൊണ്ട് വന്നത്??? മനുഷ്യ.. ഞങ്ങൾ നിങ്ങളെപ്പോലെ ദൈവത്തിന്റെ സൃഷ്ടികൾ മാത്രം ഞങ്ങളോട് ചൈനയുടെ അഹങ്കാരം മാറ്റാൻ അവിടെ പ്രവേശിക്കാൻ പറഞ്ഞു എന്നാൽ ചൈനയിൽ ഞങ്ങളെ കണ്ടെത്താൻ ഭീമമായ സാമ്പത്തിക ചിലവ് വരും, അവരെ സംരക്ഷിക്കുവാനും പരിരക്ഷിക്കുവാനും സംവിധാനം ഒരുക്കുവാനും ഭരണകൂടo തയ്യാറായില്ല. എന്തിനു കൊറോണ രോഗിയാണെന്ന് അറിഞ്ഞവരെ വെടി വെച്ച് കൊല്ലാൻ പോലും ചിലർ ശ്രമിച്ചില്ലേ..??? അവർക്ക് കേരളം നല്ല പരിചരണം കൊടുത്തു, ആയതിനാൽ രോഗം സ്ഥിരീകരിക്കുവാൻ 28 ദിവസങ്ങളും രോഗം വന്നാൽ 5 ദിവസം കൊണ്ട് മാറ്റി സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പ് വരുത്തി. ഞങ്ങൾ ഒന്നു മനസ്സിലാക്കി അമേരിക്കയും റഷ്യയും ഇറ്റലിയും ചൈനയും ജപ്പാനും വികസിതത്വവും മേൽക്കോയ്മ ഉള്ള നാടാണെങ്കിലും കപ്പയും മീനും കഞ്ഞിയും കഴിക്കുന്ന ദരിദ്ര കേരളത്തിൽ ഞങ്ങൾ നാണം കെട്ടു പോയി. ശൈലജ ടീച്ചർ ഒരമ്മയുടെ സ്നേഹ വായ്പോടെ ഓടി നടന്നല്ലേ ഞങ്ങളോട് വെല്ലു വിളിച്ചത്. ഞങ്ങളെ തല്ലിയൊടിക്കാൻ പോലീസ് ഡിപ്പാർട്മെന്റ് കാണിച്ച ജാഗ്രതയും കഷ്ട്ടപാടും ഞങ്ങൾക്ക് തന്നെ അതിശയം തോന്നി. പിണറായി സർക്കാർ ഒരുമിച്ചു ചേർന്ന് പട്ടിയ്ക്ക് പോലും പട്ടിണിമാറ്റാനും, ഒരു ജീവി പോലും വിശന്നുകിടക്കരുതെന്നും ഭഷ്യവകുപ്പും സന്നദ്ധ സംഘടനകളും എന്തിന് ഏറെ ഞങ്ങൾ പോകുന്നു. കേരത്തിൽ നിന്നും എന്നെന്നേയ്ക്കുമായി കാരണം നിങ്ങളെ സംരക്ഷിക്കാൻ ഒരു നല്ല ഭരണകൂടവും ആരോഗ്യ വകുപ്പും പോലീസ് ഡിപ്പാർട്ട്മെന്റും ഭഷ്യ വകുപ്പും ഒക്കെ ഉണ്ട് നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് പറഞ്ഞില്ലെങ്കിൽ ദൈവം പോലും തിരിച്ചു ചെല്ലുമ്പോൾ ഞങ്ങളെ ശകാരിക്കും.. എന്തായാലും ഗുഡ്ബൈ, ബിഗ് സല്യൂട്ട്..
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം