ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്


പരിണാമത്തിന്റെ ഒരു അബദ്ധം ആണ് വൈറസ്ജീവനുണ്ടോ ? ഉണ്ട് ജീവനില്ലേ ? ഇല്ല . ഭൂലോകത്തു കാണുന്ന ഒന്നിനും ഇല്ലാത്ത പ്രത്യേകത . ജീവനുള്ള ഒരു കോശത്തിൽ എത്തിയാൽ വൈറസിന് ജീവൻ വെക്കും .കോശത്തിൽ നിന്നും പുറത്തിറങ്ങിയാൽ ജീവൻ പോകും . ശ്വസിക്കില്ല ,ആഹാരം കഴിക്കില്ല വിസർജിക്കില്ല , ഒന്നുമില്ല . ഒരസാധാരണ ജന്മം .കാര്യം വേറൊന്നുമല്ല . വൈറസ് എന്ന് പറയുന്നത് "പൊതിഞ്ഞു വച്ചിരിക്കുന്ന ഒരു DNA അല്ലെങ്കിൽ  RNA " മാത്രമാണ് .ഒരു പ്രോടീൻ ചെപ്പിനുള്ളിൽ ഒരു Nucleic Acid അത്രമാത്രം .DNA ഉള്ളതിനെ DNA Virus എന്നും RNA ഉള്ളതിനെ RNA വൈറസ് എന്നും വിളിക്കും .എല്ലാ ജീവികളുടെയും ജനിതക വസ്തുവാണ് DNA (De Oxy Ribonucleic Acid ).കോശത്തിലെ ക്രോമോസോമിൽ ഉള്ളത് .

വൈഷ്ണവ്
9B ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം