Schoolwiki സംരംഭത്തിൽ നിന്ന്
ലാപ്ടോപ്പുകളെ വോട്ടിംഗ് മെഷീനുകളാക്കി മാറ്റി തികച്ചും ജനാധിപത്യപരമായ രീതിയിൽ 2017-18 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 20-09-2017 ബുധനാഴ്ച നടന്നു.സ്കൂളിലെ അഞ്ചാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ പഠിക്കുന്ന കുട്ടികൾക്കായി നാല് ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടത്തിയത്.ബൂത്തുകളിൽ സജ്ജീകരിച്ചിരുന്ന ലാപ്ടോപ്പുകളുടെ സ്ക്രീനിൽ സ്ഥാനാർത്ഥികളുടെ പേരും ചിത്രവും രേഖപ്പെടുത്തിയിരുന്നു.കുട്ടികൾ അവരവർക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ പേരിനു പുറത്ത് മൗസ് വച്ച് ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തി.സ്കൂൾ ഐടി ക്ലബ്ബിന്റെ നേതൃത്ത്വത്തിലാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്.