ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൈ കഴുകാൻ പ്രേരിപ്പിച്ച മഹാൻ
കൈ കഴുകാൻ പ്രേരിപ്പിച്ച മഹാൻ
അന്ധ വിശ്വാസവും അജ്ഞതയുമായിരുന്നു ഒരു കാലത്ത് ചികിത്സാരംഗത്ത് നിറഞ്ഞ് നിന്നിരുന്നത്. ഏതു രോഗവും കണ്ടെത്താനും ചികിത്സിച്ചു ഭേദമാക്കുവാനും കഴിയുന്നത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ നേട്ടം തന്നെയാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസ് ആണെന്ന് എല്ലാവർക്കുമറിയാം. കോവിഡ് - 19 ന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകമെമ്പാടും കൈകഴുകലിന്റെ പ്രാധാന്യത്തെ കുറിച്ച് ചർച്ചകൾ നടക്കുകയാണ്. ഈ അവസരത്തിലാണ് കൈകഴുകലിന്റം പിതാവിനെ കുറിച്ച് നാം അറിയേണ്ടത്. അണുനാശിനികളെ കുറിച്ച് ആരും ചിന്തിക്കാതിരുന്ന ഒരുകാലത്ത് വളരെ നന്ദിയോടെ സ്‌മരിക്കേണ്ട ഒരുപേരാണ് ഹംഗേറിയൻ ഡോക്‌ടറായ ഇഗ്നാസ് ഫിലിപ്പ് സെമ്മൽ വെയ്‌സ്. 1846 ൽ വിയന്നയിലെ ഒരു ഡോക്‌ടറായിരുന്നു സെമ്മെൽ വെയ്‌സ്. ഡോക്‌ടർമാരും നഴ‌്സുമാരും ക്ളോറിൻ കലർത്തിയ വെള്ളത്തിൽ കൈകഴുകുന്നതിലൂടെ നവജാത ശിശുക്കളിലെ പനി ഒരു പരിധി വരെ കുറയ്‌ക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയത് സെമ്മെൽ വെയ്‌സാണ്. അന്ധവിശ്വാസം നിലനിന്നിരുന്ന കാലത്ത് ലോകം അദ്ദേഹത്തെ അവഗണിച്ചു. എങ്കിലും ഇന്ന് അമ്മമാരുടെ രക്ഷകനായി വൈദ്യശാസ്‌ത്രം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. ആ മഹത് വ്യക്തിയോട് വൈദ്യശാസ്‌ത്രം കാട്ടിയ അവഗണനയ്‌ക്കുള്ള പ്രായശ്ചിത്തമായി അദ്ദേഹത്തിന് കൈകഴുകലിന്റെ പിതാവ് എന്ന ബഹുമതി നല്‌കി ആദരിച്ചു. കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒർമ്മിപ്പിക്കാനായി 2008 മുതൽ എല്ലാ വർഷവും ഒക്‌ടോബർ 15 തോക കൈകഴുകൽ ദിനമായി (Global Hand wash Day) ആചരിക്കുന്നു. വെള്ളം , സോപ്പ് ,കൈകൾ എന്നിവ ചേർന്നതാണ് ഇതിന്റെ ചിത്രം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം