ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ എൻ.എസ്സ്.എസ്സ്
മാരായമുട്ടം ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ 2006 ലാണ് നാഷ്ണല്‍ സര്‍വീസ് സ്കീം യൂണിറ്റ് ആരംഭിച്ചത് . പ്രസ്തുത വര്‍ഷം മുതല്‍ വളരെ ചിട്ടയോടും കാര്യക്ഷമമായും പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു . വിദ്യാഭ്യസവകുപ്പ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചുള്ള സംത്തദിന ക്യാമ്പിനും മറ്റു പതിവ് പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ പല തനതായ പ്രവര്‍ത്തനങ്ങളും കര്‍മ്മ പരിപാടികളും നടത്തുകയുണ്ടായി . അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു.
- കൃഷി
ജൈവകൃഷിക്ക് പ്രാധാന്യം നല്‍കികൊണ്ട് സ്കൂള്‍ ക്യാമ്പസില്‍ തന്നെ വാഴ, ചീര , പച്ചക്കറി എന്നിവ കൃഷിചെയ്തു . കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു . വീടുകളില്‍ ചെന്ന് കറിവേപ്പില നട്ട് നല്കി . കര്‍ഷക ദിനത്തില്‍ പരമ്പരാഗത കര്‍ഷകരെ ആദരിച്ചു .
- ആരോഗ്യം
എല്ലാ വര്‍ഷവും രക്തദാന ക്യാമ്പുകളും അവയവ ദാന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. 300 പേരില്‍ നിന്ന് അവയവ ദാന സമ്മതപത്രം വാങ്ങി നല്‍കുകയും ചെയ്തു. ക്യാന്‍സര്‍ , എയ്ഡസ് പോലുള്ള മാരകമായ രോഗം ബാധിച്ച നിര്‍ദ്ധന കുടുംബത്തിലെ അംഗങ്ങള്‍ക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സാമ്പത്തികം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്കി .
- .പരിസ്ഥിതി
പരിസ്ഥിതി സംരക്ഷണത്തിനായി ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചു . 'ക്ലീന്‍ ക്യാമ്പസ് , ഗ്രീന്‍ ക്യാംപസ് ' പദ്ധതി ഏറ്റെടുത്തുകൊണ്ട് സ്കൂളിനെ പ്ലാസ്റ്റിക്ക് രഹിതമാക്കി . വനം വകുപ്പിന്റെ സഹായത്തോടെ നക്ഷത്ര വനം സ്ഥാപിച്ചു . സ്കൂളിനു പുറത്ത് വിദ്യാര്‍ത്ഥികള്‍ ചെന്ന് മാലിന്യങ്ങള്‍ ശേഖരിക്കുകയും അവയെ കഴുകി വൃത്തിയാക്കി ചാക്കുകളിലാക്കി ശുചിത്വ മിഷന് കൈമാറുകയും ചെയ്തു പെരുങ്കടവിള പഞ്ചായത്തലെ നാല് കുളങ്ങല് വൃത്തിയാക്കുകയും അവയുടെ കരയ്ക്കു ചുറ്റും മുള , രാമച്ചം എന്നിവ വെച്ചു പിടിപ്പിക്കുകയും ചെയ്തു .
- .ജീവകാരുണ്യം
സമൂഹത്തിലെ നിര്‍ദ്ധനര്‍ , അനാഥര്‍ എന്നിവരെ കണ്ടെത്തി ആശ്വസിപ്പിക്കുന്നതിനും പുനരധി വസിപ്പിക്കുന്നതിനുമായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് എന്‍ എസ് എസ് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയത് . 'ഇവ കൂടാതെ ഗ്രാമ പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉതകുന്ന തരത്തിലുള്ള പല പരിപാടികളും സംഘടിപ്പിച്ചു . അറിവും പ്രവര്‍ത്തന പരിചയവും മറ്റു കുട്ടികള്‍ക്ക് പകര്‍ന്നു തരത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തി വരുന്നത് .