ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് & ഗൈഡ്

സ്കൂളുകളിലെ സേവനതൽപരരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ സംഘടനയാണ് സ്കൗട്ട് & ഗൈഡ്. 1908 – ൽ ബേഡൻ പൗവ്വലാണ് ഈ സംഘടന സ്ഥാപിച്ചത്. സേവനസന്നദ്ധരും ദേശസ്നേഹികളും വർണ വർഗ ജാതി മതങ്ങൾക്ക് അതീതമായി മാനവികത ഉൾക്കൊള്ളുന്ന ഉത്തമ പൗരൻമാരായി വളരുവാൻ കുട്ടികളെ സജ്ജരാക്കുന്ന പ്രസ്ഥാനമാണ് സ്കൗട്ട് & ഗൈഡ്. ചെറുപ്പക്കാർക്കുള്ള സന്നദ്ധ രാഷ്ട്രീയേതര വിദ്യാഭ്യാസ പ്രസ്ഥാനമാണിത്. ബേഡൻ പൗവ്വലിന്റെ ഉദ്ദേശങ്ങൾ , തത്വങ്ങൾ, രീതികൾ മുതലായവയുടെ അടിസ്ഥാനത്തിൽ ജാതി, മതം, വർഗം എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടിട്ടുള്ള പ്രസ്ഥാനമാണിത്. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവും ഭൗതീകവുമായ കഴിവുകളെ പരിരോഷിപ്പിച്ച് കൊണ്ട് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം.

സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് എന്ന ലക്ഷ്യത്തോടെ ഹൈസ്കൂൾ തലത്തിൽ ഈ സംഘടന നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. 2018 - 19 അദ്ധ്യയന വർഷത്തിലെ രാജ്യപുരസ്ക്കാർ പരീക്ഷയിൽ 7 ഗൈഡുകൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തത് അഭിമാനാർഹമാണ്. ഇത്രയും നാൾ സാകൂളിനും സമൂഹത്തിനും ഉപയോഗപ്രദമായ സേവനങ്ങൾ കാഴ്ച വയ്ക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നു. ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ സർവ്വേശ്വരൻ സഹായിക്കട്ടെ. ഫീനിക്സ് പക്ഷിയെപ്പോലെ ഗൈഡ് പ്രസ്ഥാനം ഇനിയും ഉയരങ്ങളിൽ എത്തട്ടെ.