മികച്ച ഗാന്ധിദർശൻ ക്ലബ്ബിനുള്ള 2017-18 ലെ പുരസ്കാരം ഏറ്റുവാങ്ങുന്നു
മികച്ച ഗാന്ധിദർശൻ ക്ലബ്ബിനുള്ള 2017-18 ലെ പുരസ്കാരം ഏറ്റുവാങ്ങുന്നു
ഗാന്ധിദർശൻ പഠനപരിപാടി 2016-17
ശിശുദിനത്തിലെ ഞങ്ങളുടെ കുഞ്ഞു നെഹ്റു
സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പതാക ഉയർത്തുകയും കുട്ടികളുടെ ദേശഭക്തിഗാനാലാപനം നടത്തുകയും ഉണ്ടായി.
അതുമായി ബന്ധപ്പെട്ട നൃത്തവും ഗാന്ധിജിയുടെ പ്രചരണവേഷവും ഉണ്ടായിരുന്നു.
കുട്ടികൾക്കായി ലോഷൻ നിർമ്മാണ പരിശീലനം ആരംഭിച്ചു.
പ്രസ്തുത പരിപാടിയിൽ പി.റ്റി.എ പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽ, എച്ച്.എം, എന്നിവർ ആശംസകൾ അർപ്പിച്ചു.||
കൃഷി
*വാഴകൃഷി, തക്കാളി, കത്തിരി, ചീര, പയർ എന്നീ കൃഷികൾ നല്ല രീതിയിൽ നടന്നുവരുന്നു.
തക്കാളി, ചീര എന്നീ കൃഷികുളുടെ വിളവെടുപ്പ് നടന്നു. ||
മണ്ണിരക്കമ്പോസ്റ്റ് നിർമ്മാണം
*സ്കൂളിൽ തന്നെ മണ്ണിരക്കമ്പോസ്റ്റ് നിർമ്മിച്ച് കൃഷിക്ക് ഉപയോഗിക്കുന്നു.
അദ്ധ്യാപക ദിനം
*അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരു വന്ദനം എന്ന പരിപാടി നടത്തുകയും സ്കൂളിൽ നിന്ന് വിരമിച്ചുപോയ അദ്ധ്യാപകർക്ക് സ്വീകരണം നൽകുകയുണ്ടായി.
അദ്ധ്യാപകർക്കായി ജീവിതശൈലിരോഗങ്ങളും സമാന്തരചികിത്സാരീതിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗാന്ധിദർശൻ സബ്ജില്ലാ കൺവീനർ ബോധവത്കരണക്ലാസ് എടുത്തു.
ഗാന്ധിദർശൻ സബ്ജില്ലാ, തല ഉദ്ഘാടനം
ഗാന്ധിദർശൻ സബ്ജില്ലാ തല ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്.
പ്രസ്തുത യോഗം കോവളം മണ്ഡലം എം.എൽ.എ വിൻസന്റെ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ വെച്ച് ഗാന്ധിയൻ സുകുമാരൻ സാറിന് സ്വീകരണം നൽകി.
ബോധവത്കരണക്ലാസ് -
*നെല്ലിമൂട് കോൺവെന്റിെലെ എച്ച്.എം. ഗാന്ധിയൻ തത്വങ്ങൾക്ക് ഈ കാലഘട്ടത്തിലെ പ്രസക്തി എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്ലാസ് നടത്തി.
ഗാന്ധിദർശൻ കലാമത്സരങ്ങൾ
കുളം'
*വിനോദത്തിനും വിജ്ഞാനത്തിനുമായി കുട്ടികളുടെ പരിശ്രമത്തിൽ കുട്ടികൾ കുളം നിർമ്മിക്കുകയും അതിൽ മത്സ്യംവളർത്തുകയും ചെയ്യുന്നു.||
ലഹരി വിമുക്തകേരളം
*ലഹരി വിമുക്തകേരളം എന്ന വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി കലടീച്ചർ ലഹരിവിരുദ്ധ ക്ലാസ് എടുത്തു.
സേവനവാരം
*സേവനവാരത്തോട്അനുബന്ധിച്ച് കുട്ടികൾ സ്കൂളും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയാക്കി.
ക്രിസ്തുമസ് ദിനാഘോഷം
*ഗാന്ധിദർശൻ പഠനപരിപാടിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ കേക്ക് വിതരണം നടത്തുകയും ക്രിസ്തുമസ്കരോൾ സംഘടിപ്പിക്കുകയും ചെയ്തു.
ഗാന്ധിദർശൻ പഠനയാത്ര
*ഗാന്ധിദർശൻ പഠനയാത്രയുടെ ഭാഗമായി ശാന്തിഗിരി ആശ്രമം സന്ദർശിക്കുകയും അവിടത്തെ അന്തേവാസികൾക്ക് സ്കൂളിൽ നിർമ്മിച്ച സോപ്പ്, ലോഷൻ, വസ്ത്രങ്ങൾ, കുട്ടികൾ കൊണ്ടുവന്ന ഭക്ഷണസാധനങ്ങൾ എന്നിവ നൽകുകയുണ്ടായി..
പൂന്തോട്ടം
*ഗാന്ധിദർശൻ പഠനപരിപാടിയുടെ ഭാഗമായി നല്ലൊരു പൂന്തോട്ടം കുട്ടികൾ തയാറാക്കുകയും അത് പരിപാലിച്ച് വരുകയും ചെയ്യുന്നു.