ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കാർ‍ഷിക ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കാർ‍ഷിക ക്ലബ്ബ്

കാർഷിക മേഖലയായ വെങ്ങാനൂരിൽ കൃഷി വളരെ പരിചിത മേഖലയാണ്. ഷീബ ടീച്ചറിന്റെ നേതൃത്വത്തിലാണ് കാർഷിക ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നത്.പരിസ്ഥിതി ദിനത്തോടെ ഈ വർഷത്തെ കാർഷിക പ്രവർത്തനങ്ങൾ ആരംഭിച്ചു. വിത്തു വിതരണം, വിത്തു നടീൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി

കാർഷികകോളേജ് സന്ദർശനം

മോഡൽ സ്ക്കൂളിലെ 130 കുട്ടികളും 5 അധ്യാപകരുമടങ്ങുന്ന ഒരു ടീം 08-08-2018 ബുധനാഴ്ച വെള്ളായണി കാർഷിക സർവ്വകലാശാല സന്ദർശിച്ചു. വെള്ളായണി കാർഷിക സർവ്വകലാശാലയ്ക്കു വേണ്ടി ദൂരദർശൻ തയ്യാറാക്കിയ ഒരു ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. സർവ്വകലാശാലയെ കുറിച്ചുള്ള സമഗ്രമായ അറിവ് കുട്ടികൾക്ക് ലഭിച്ചു. തുടർന്ന് അവിടുത്തെ ഔഷധോദ്യാനവും സന്ദർശിച്ചു. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ബഡ്ഡിംഗ്, പതി വെയ്ക്കൽ, ഗ്രാഫ്റ്റിംഗ് എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. ജൈവ പച്ചക്കറികൾ,തൈകൾ എന്നിവ വാങ്ങിക്കുന്നതിനുള്ള അവസരവും കുട്ടികൾക്കുണ്ടായിരുന്നു. കനത്ത മഴയിലും കുട്ടികൾ ആവേശപൂർവ്വം പരിപാടിയിൽ ഉത്സുകരായി.

പച്ചക്കറിത്തോട്ടത്തിലെ മത്തൻ വിളവെടുപ്പ് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് കല ടീച്ചർ നടത്തുന്നു
പച്ചക്കറിത്തോട്ടത്തിലെ വിളവെടുത്ത മത്തനുമായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് കല ടീച്ചറും എൽ പി വിഭാഗത്തിലെ കുട്ടികളും
ജൈവവൈവിധ്യ ഉദ്യാനത്തിൽ നിന്നും