ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/Alumni
ലിറ്റിൽ കൈറ്റ്സ് ബാച്ച്
കഴിഞ്ഞുപോയ കട്ടികൾ നമ്മുടെ പുതിയ ഒ എസ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം പുതിയ സിസ്റ്റം ഉപയോഗിക്കുന്നത് എങ്ങനെ എന്ന് ഇപ്പോൾ ഉള്ള കുട്ടികൾക്ക് പരിശിലനം നൽകി
മുൻ ലിറ്റിൽ കൈറ്റ്സ് ബാച്ച്
2026 ജനുവരി മാസം പന്ത്രണ്ടാം തീയതി ഉച്ചയ്ക്ക് രണ്ടുമണി മുതൽ മൂന്നര വരെ റാണി ലക്ഷ്മി (മുൻ ലിറ്റിൽ കൈറ്റ്സ് അംഗവും 2018-20 ബാച്ച് ഗ്രാഫിക് ഡിസൈനറുമായി ജോലി ചെയ്യുന്നു) കുട്ടികൾക്ക് അഡോബ് ഫോട്ടോഷോപ്പ് ക്യാൻവാ തുടങ്ങിയ സോഫ്റ്റ്വെയറുകൾ പരിചയപ്പെടുത്തുകയും എങ്ങനെ അത് സുരക്ഷിതമായിട്ട് ഉപയോഗിക്കാം എന്നതിനെ കുറിച്ച് ക്ലാസ്സെടുക്കുകയും ചെയ്തു അന്നേദിവസം തന്നെ നാലുമണി മുതൽ 5 മണി വരെ മുൻ ലിറ്റിൽ അംഗമായ കലാവേണി ഫ്രീ ലാൻഡ് പോസ്റ്റർ മേക്കർ കുട്ടികൾക്ക് എങ്ങനെ വളരെ ലളിതമായിട്ട് പോസ്റ്ററുകൾ തയ്യാറാക്കാം എന്നും അവ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്ന് വളരെ വ്യക്തതയോടുകൂടി പറഞ്ഞു കൊടുത്തു



മുൻ ലിറ്റിൽ കൈറ്റ്സ് ബാച്ച്അംഗങ്ങൾ
മുൻകാല കുട്ടിക്കൂട്ടത്തിലെ അംഗവും തുടർച്ചയായി അഞ്ചുവർഷത്തോളം സംസ്ഥാന ഐടി മേളയിൽ ഡിജിറ്റൽ പെയിൻറിങ് എ ഗ്രേഡ് കരസ്ഥമാക്കിയ സൂര്യ ഗായത്രി നിലവിൽ ടൂൺസ് കമ്പനിയിലെ പ്രമുഖ ആനിമാറ്റർ ആയിജോലി നോക്കുന്നു. വരുന്ന ഏപ്രിൽ മെയ് മാസത്തിലെ അവധി ദിനത്തിൽ രണ്ട് ദിവസം കുഞ്ഞുങ്ങൾക്ക് ആനിമേഷിനെ കുറിച്ചും , ഫ്രീ സോഫ്റ്റ്വെയറുകൾ കുറിച്ചും ആനിമേഷന്റെ പ്രത്യേക ക്ലാസെടുക്കുന്നതായിരിക്കും. 2018- 2020 ബാച്ചിലെ അംഗമായ അപർണ പ്രഭാകർ കൈറ്റ് വിക്ടർസ് ചാനലിൽ അവതാരികയായി തുടക്കം കുറിക്കുകയും നിലവിൽ ദൂരദർശൻ ഉൾപ്പെടെയുള്ള വിവിധ ചാനലുകളിൽ പ്രമുഖ അവതാരികയായി മാറുകയും ചെയ്തു ഒരു അവതാരികയ്ക്ക് വേണ്ടുന്ന സ്വഭാവ ഗുണങ്ങൾ ശേഷികൾ എന്നിവ എന്താണ് തിന്നെ കുറിച്ച് കുട്ടികൾക്ക് ഒരു സെക്ഷൻ ജനുവരി 15ന് ഓൺലൈനായി എടുക്കുന്നതായിരിക്കും അതുപോലെ 20 22 ബാച്ചിലെ ശ്രീലക്ഷ്മി എസ് ബിടെക് ആർട്ടിഫിഷ്യൽ എൻജിനീയറിന് പഠിച്ചുകൊണ്ടിരിക്കുകയാണ് ഇടയ്ക്ക് സ്കൂളിൽ വന്ന് വൈഐപി സിം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കുട്ടികൾക്ക് വേണ്ടുന്ന സഹായം നൽകി വരുന്നു