ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/നമുക്ക് വേണം - പരിസ്ഥിതി ബോധം
നമുക്ക് വേണം - പരിസ്ഥിതി ബോധം
ഈ ഭൂമിയും അതിലെ എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധിതമായാണ് നിലനിൽക്കേണ്ടത് . ജീവൻ നിലനിൽക്കുന്നതിന് ഏറ്റവും അനിവാര്യമായ പ്രാണവായു നിർമിക്കാൻ സസ്യങ്ങളുടെ ഇലകൾക്കേ കഴിയൂ . നമ്മുടെ ഭക്ഷ്യശൃംഖലയിൽ മത്സൃങ്ങൾക്കും മറ്റു ജലജീവികൾക്കും സസ്യങ്ങൾക്കും പക്ഷികൾക്കും മൃഗങ്ങൾക്കും ഉരഗങ്ങൾക്കുമെല്ലാം എത്രമാത്രം പങ്കുണ്ടെന്ന് നമുക്ക് ശാസ്ത്രം പഠിപ്പിച്ചു തരുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ ഏറ്റവും ശേഷി കുറഞ്ഞ ജീവിയാണ് മനുഷ്യൻ. മറ്റു ജീവികളൊന്നും ഭൂമിയിൽ ഉപയോഗിക്കാത്ത വിഭവങ്ങൾ നാം ഉപയോഗിക്കുന്നു. അവയൊന്നും എളുപ്പം തിരിച്ച് ഉണ്ടാകുന്നവയല്ല ഉദാ: കൽക്കരി, എണ്ണ, പ്രകൃതിവാതകം, ലോഹങ്ങൾ മുതലായവ. അല്പകാലം മുമ്പ് അനന്തമെന്നു നാം കരുതിയിരുന്ന എല്ലാം ദുർലഭമെന്നു കാണുന്നു. ലോഹങ്ങൾ, എണ്ണ തുടങ്ങിയവ മാത്രമല്ല വനം, കടൽ, ജലം എന്തിനു ശുദ്ധവായു പോലും കിട്ടാക്കനിയാകുന്നു. ഇത് ദൂമിയിലെ ജീവൻ്റെ നിലനിൽപ് തന്നെ അസ്ഥിരമാക്കുന്നു. എല്ലാ മനുഷ്യരുടെയും ആവശ്യങ്ങൾക്കുള്ള വിഭവങ്ങൾ ഈ ഭൂമിയിൽ ഉണ്ട് . നമ്മുടെ വീട്, ഭക്ഷണം, വസ്ത്രം ,യാത്ര തുടങ്ങി എല്ലാത്തിലും അനാവശ്യമായ ഉപഭോഗം കുറയ്ക്കുക. വരും തലമുറയ്ക്കായി എത്രയും കൂടുതൽ നീക്കിവയ്ക്കുക. അങ്ങനെ ചെയ്യുന്നവരാണ് യഥാർത്ഥ പ്രകൃതി സ്നേഹികൾ.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം