ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ക്ലാസ് പി.ടി.എ

Schoolwiki സംരംഭത്തിൽ നിന്ന്
    24-07-2018 നു 3pm നു പത്താം ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോഗം കൂടുകയുണ്ടായി. യൂണിറ്റ് ടെസ്റ്റ് റിസൾട്ട് വിലയിരുത്തൽ യോഗത്തിന് എച്ച്.എം സ്വാഗതമാശംസിച്ചു. നിർദേശങ്ങൾ നൽകാനും പരാതികൾ അവതരിപ്പിക്കാനുള്ള അവസരം പി.ടി.എ പ്രസിഡന്റ് രക്ഷാകർത്താക്കൾക്ക് നൽകി. എല്ലാ അധ്യാപകരും കുട്ടികളെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറഞ്ഞു. നല്ല റിസൾട്ട് ലക്ഷ്യമാക്കി ആത്മാർത്ഥമായി പരിശ്രമിക്കുമെന്ന് എച്ച്.എം, ഉം അധ്യാപകരും ഉറപ്പുനൽകി. വീട്ടിൽ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ടാക്കികൊടുക്കണമെന്നും കൂടാതെ കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളിലും ശ്രദ്ധനൽകണമെന്ന് പറ‍ഞ്ഞു യോഗം അവസാനിപ്പിച്ചു.