ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അംഗീകാരങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


കല്ലറ ജി വി എച്ച് എസ് എസ് ദേശീയ അവാ‌ർഡിന്റെ നിറവിൽ

ഈ വർഷത്തെ ദേശീയ അധ്യാപക പുരസ്കാരം നേടിക്കൊണ്ട് സ്കൂളിലെ LP വിഭാഗം അധ്യാപകനായ കിഷോ‌ർ കുമാർ കല്ലറ ജി വി എച്ച് എസ് എസ്സിനും ഗ്രാമത്തിനും അഭിമാനമായി.പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലെ പെൺകുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനമാണ് അദ്ദേഹത്തെ ദേശീയ അവാർഡിനർഹനാക്കിയത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാഴ്ചപ്പാടുകൾക്ക് അനുയോജ്യമായ സൃഷ്ടിപരമായ ഇടപെടലുകൾ അധ്യാപനരംഗത്ത് കൊണ്ടുവരാനും അദ്ദേഹത്തിനായി.അന്വേഷമാത്മക പഠനത്തെ പ്രോത്സാഹിപ്പിക്കാനും കുട്ടികളിലെ വൈവിധ്യമാ‌ർന്ന കഴിവുകൾ പുറത്തേക്ക് കൊണ്ടുവരാനും വേറിട്ട പ്രവർത്തനങ്ങളിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു . ക്ലാസ് മുറിയെ "The Growing Classroom" എന്ന ആശയത്തിലൂടെ വിപുലീകരിച്ച അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു.കുട്ടികളുടെ പഠനത്തെ പിന്തുണയ്കുന്ന നിരവധി ചിത്രങ്ങൾ അദ്ദേഹത്തിനെ ദേശീയ അവാർഡിനർഹനാക്കി‌യിട്ടുണ്ട്. കാന്തല്ലൂർ, The Unique Folk Art Of Travancore, Silent Invasion തുടങ്ങിയ അദ്ദേഹത്തിന്റെ ഡോക്യുമെന്ററികൾ ദേശീയ തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സംസ്ഥാനതല പഠനോപകരണ മത്സരങ്ങളിൽ നിരവധി തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 2024 ലെ കേരള സ‌ർക്കാരിന്റെ മികച്ച അധ്യാപകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. പ്രീ പ്രൈമറി പാഠപുസ്തക സമിതി അംഗം കൂടിയാണ് അദ്ദേഹം.113 വർഷം പിന്നിടുന്ന നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർഥി കൂടിയാണ് കിഷോർ കുമാർ.