ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനം നേടിയ കുട്ടികൾ:

ക്ലാസ്സ് പേര് ക്ലാസ്സ്
1 ABDULLA M 8k
2 ABHILASH S 8k
3 ABHIMANEU P R 8c
4 ABI.S.S 8E
5 ADHEENA.B 8K
6 ADITH R ROSHAN 8K
7 ADITHYA B.S 8H
8 ADITHYA. S.S 8E
9 AISWARYA.S.K 8L
10 AJIL ASHOK 8E
11 AMEYA A S 8H
12 ANASWARA .R 8C
13 ARYA H 8H
14 ARYA J S 8K
15 AYISHA M S 8H
16 BHARATHY KRISHNA R 8L
17 DEVAKI. R 8G
18 HARIKRISHNAN.S.R 8J
19 JAGAN J 8I
20 JITHIN JAYAKUMAR 8D
21 KAILAS V 8L
22 NANDANA SREEJITH 8F
23 NANDRA SABU 8K
24 NAVAMI M M 8G
25 NETHRA RAJ R 8I
26 NIRANJAN D 8H
27 SAFNA.A 8K
28 SARANGI R S 8H
29 SIVAGANGA A S 8N
30 SIVAPRIYA V R 8H
31 SOUPARNIKA SUNIL 8L
32 SREELEKSHMI B S 8G
33 SREESHA SANAL 8G
34 SRINGA M S 8K
35 THANUSHALAL 8G
36 THEERTHANA SUNIL 8F
37 VAIGA.S.L 8L
38 VAISHNAVI G 8G
39 VIGNESH N V 8J
40 VISHNU S NAIR 8I
41 VYGA ANIL 8H

2024-2027ബാച്ചിലെ വിദ്യാർത്ഥികളുടെ പ്രാഥമിക ക്യാമ്പ് 2024 ജൂലൈ 23 ന് രാവിലെ 9.30 മുതൽ 3മണി വരെ സ്കൂൾ വച്ച് നടത്തി.40 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെ ടുത്തു. ആറ്റിങ്ങൽ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ  ശ്രീ. മുരളീധരൻ സർ ക്യാമ്പിനു നേതൃത്വം നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകൾ ഉൾപ്പെട്ട പരിശീലന പരിപാടി അംഗങ്ങൾക്ക് ആസ്വാദ്യകരമായിരുന്നു.

വൈകുന്നേരം മൂന്ന് മണിക്ക് ശേഷം രക്ഷിതാക്കളുടെ ബോധവൽക്കരണ ക്ലാസ് നടന്നു. 34 രക്ഷാകർത്താക്കൾ പങ്കെടുത്തു. രക്ഷാകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെപ്പറ്റി വ്യക്തമായ അവബോധം നൽകുകയുണ്ടായി. രക്ഷാകർത്താക്കളുടെ ഭാഗത്തു നിന്നുള്ള ഫീഡ്ബാക്കും വളരെ നല്ലതായിരുന്നു.

റൊട്ടീൻ ക്ലാസ്[തിരുത്തുക | മൂലരൂപം തിരുത്തുക][തിരുത്തുക | മൂലരൂപം തിരുത്തുക]

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ റൊട്ടീൻ ക്ലാസ് ആരംഭിച്ചു. ഹൈടെക് ഉപകരണങ്ങളുടെ പരിപാലനവും ഉപയോഗവും ആയിരുന്നു ആദ്യ ക്ലാസ്. ആനിമേഷന്റെ അനന്തസാധ്യതകളിലേക്ക് വാതിൽ തുറക്കുന്ന ഗ്രാഫിക് ഡിസൈനിങ് ക്ലാസും പൂർത്തിയായിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഗ്നും ഇമേജ് മാനിപുലേഷൻ പ്രോഗ്രാം (GIMP) ആണ് ഗ്രാഫിക് ഡിസൈനിങ് പരിശീലനത്തിനായി ഉപയോഗിക്കുന്നത്. ഇങ്ക് സ്കേപ്പ് എന്ന സോഫ്റ്റ്‌വെയറും കുട്ടികൾ പരിചയപ്പെടുന്നുണ്ട്.

മലയാളം കമ്പ്യൂട്ടിംഗ്[തിരുത്തുക | മൂലരൂപം തിരുത്തുക][തിരുത്തുക | മൂലരൂപം തിരുത്തുക]

കുട്ടികളെ ഇംഗ്ലീഷീനോടൊപ്പം മലയാളം ടൈപ്പിംഗ് പരിചയപ്പെടുത്തുന്നതിനും പരിശീലിക്കുന്നതിനുമായുള്ള മലയാളം കമ്പ്യൂട്ടിംഗ് ക്ലാസുകൾ ആരംഭിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ലിബർ ഓഫീസ് റൈറ്റർ ആപ്ലിക്കേഷൻ ആണ് ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ടൈപ്പിങ്ങിനു ശേഷം ആകർഷകമായി പേജ് ഡിസൈൻ ചെയ്യാനും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ലളിതമായ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാൻ ഇതിലൂടെ കുട്ടികൾക്ക് സാധിക്കും. ഒമ്പതാം ക്ലാസിൽ ഇതിന്റെ അഡ്വാൻസ് ലെവൽ ആപ്ലിക്കേഷനായ സ്ക്രൈബസും കുട്ടികൾക്ക് പഠിക്കാനായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടി പഠിക്കുന്നതിലൂടെ പേജ് ഡിസൈനിങ്ങിൽ (ഡി. ടി. പി.) മികച്ച അവസരമാണ് കുട്ടികൾക്ക് തുറന്നു കിട്ടുന്നത്.

മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ[തിരുത്തുക | മൂലരൂപം തിരുത്തുക][തിരുത്തുക | മൂലരൂപം തിരുത്തുക]

കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ ഒരു സെക്ഷനാണ് ഇത്. ഒരു പ്രവർത്തനം അല്ലെങ്കിൽ സ്കൂളിൽ നടക്കുന്ന ഒരു പരിപാടി എങ്ങനെ കൃത്യമായും വ്യക്തമായും സംഗ്രഹിച്ച് ഒരു ഡോക്യുമെൻറായി മാറ്റാം എന്നതാണ് ആദ്യത്തെ പരിശീലനം. ജേണലിസത്തിന്റെ ബാലപാഠമായി നമുക്ക് ഈ ക്ലാസുകളെ കണക്കാക്കാവുന്നതാണ്. റിപ്പോർട്ടുകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ, പാലിക്കേണ്ട മര്യാദ ഇവയെല്ലാം ഈ ക്ലാസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ക്യാമറ എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം, ഫോട്ടോഗ്രാഫിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വീഡിയോ പകർത്തേണ്ട വിവിധ രീതികൾ വീഡിയോ എഡിറ്റിംഗ്, ഓഡിയോ എഡിറ്റിംഗ് എന്നിവയും പരിശീലിപ്പിക്കുന്നുണ്ട്. സൗജന്യ സോഫ്റ്റ്‌വെയറുകളായ കേഡൻ ലൈവ്, ഒഡാസിറ്റി തുടങ്ങിയവയാണ് പ്രധാനമായും പരിശീലനത്തിന് ഉപയോഗിക്കുന്നത്.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഒന്നാം ഘട്ടം[തിരുത്തുക | മൂലരൂപം തിരുത്തുക][തിരുത്തുക | മൂലരൂപം തിരുത്തുക]

2024 -2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 28 മെയ് ,2025 വ്യാഴാഴ്ച രാവിലെ 9 .30 മുതൽ വൈകുന്നേരം 4 മണി വരെ സ്കൂളിൽ നടന്നു .ജി എച്ച് എച്ച് എസ് അയിലം രതീഷ് സാർ ക്ലാസ് നയിച്ചു .ക്ലാസ്സിൽ ഇന്നത്തെ സമൂഹത്തിനു ആവശ്യമായ വീഡിയോ എഡിറ്റിംഗ് ,വീഡിയോ നിർമ്മാണം എന്നീ കാര്യങ്ങൾ ചർച്ച ചെയ്തു. കുട്ടികൾക്ക് എങ്ങനെ ഒരു നല്ല വീഡിയോ നിർമ്മിക്കാം എന്നതിനെ കുറിച്ച് വളരെ വ്യക്തമായ ധാരണ കിട്ടുകയും ചെയ്തു.ഇത്തരം പരിശീലന പരിപാടികൾ കുട്ടികൾക്ക് നൂതന സാങ്കേതികവിദ്യകളിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിച്ചു.


റോബോട്ടിക് ഫെസ്റ്റ്[തിരുത്തുക | മൂലരൂപം തിരുത്തുക][തിരുത്തുക | മൂലരൂപം തിരുത്തുക]

സെപ്റ്റംബർ 19, 2025 ന് സ്കൂൾ ഐടി ലാബിൽ വെച്ച് റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. റോബോ ഫെസ്റ്റ് എന്നാണ് പരിപാടിക്ക് പേര് നൽകിയിരുന്നത്. സ്കൂൾ  HM സന്തോഷ് സാർ ഉദ്ഘാടനം ചെയ്തു. യുപി ,ഹൈ സ്‌കൂൾ വിഭാഗം കുട്ടികൾ ആവേശത്തോടെ പരിപാടിയിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ് ക്ലാസ് വിദ്യാർത്ഥികളാണ് പരിപാടി സംഘടിപ്പിച്ചത്.

ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സിസ്റ്റം, ചലിക്കുന്ന കോഴി, രസകരമായ ഗെയിമുകൾ എന്നിവയായിരുന്നു പ്രധാന ആകർഷണങ്ങൾ. വിദ്യാർത്ഥികൾ തയ്യാറാക്കിയ റോബോട്ടുകൾ അവരുടെ കഴിവിൻ്റെയും സർഗ്ഗാത്മകതയുടെയും തെളിവായിരുന്നു. വിദ്യാർത്ഥികളിൽ ശാസ്ത്ര കൗതുകം വളർത്തുക, റോബോട്ടിക്സ് സാങ്കേതിക വിദ്യയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക. ഇവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് രണ്ടാം ഘട്ടം[തിരുത്തുക | മൂലരൂപം തിരുത്തുക][തിരുത്തുക | മൂലരൂപം തിരുത്തുക]

2024 -2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് രണ്ടാം ഘട്ടം 25 ഒക്ടോബർ ,2025 രാവിലെ 9 .30 മുതൽ വൈകുന്നേരം 4.30 മണി വരെ സ്കൂളിൽ നടന്നു . ജിവിഎച്ച്എസ്എസ് കവലയൂർ പ്രീത ടീച്ചർ ക്ലാസ് നയിച്ചു .ക്ലാസ്സിൽ പ്രോഗ്രാമിങ് ,അനിമേഷൻ എന്നീ മേഖലകളിൽ കുട്ടികളെ കൂടുതൽ പ്രാപ്തരാക്കാൻ തക്ക പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. അതിൽ തന്നെ പുതിയ മേഖലകൾ കുട്ടികൾ പരിചയ പ്പെടുകയും ചെയ്തു.അനിമേഷൻ പ്രവർത്തനത്തിലൂടെ സാധ്യമാകുന്ന വീഡിയോ എത്രത്തോളം സമൂഹത്തിനു ഉപകാര പ്രദമാക്കി മാറ്റാം എന്ന കാര്യത്തിൽ കുട്ടികൾ വിജയിച്ചു.

സർവ്വം എ ഐ മയം[തിരുത്തുക | മൂലരൂപം തിരുത്തുക][തിരുത്തുക | മൂലരൂപം തിരുത്തുക]

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ രക്ഷിതാക്കൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (എ ഐ) പരിശീലനം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി 2026 മാർച്ച് 2ന് ആണ് ഈ വേറിട്ട പരിപാടി നടന്നത്.

ആധുനിക കാലത്ത് നിർമ്മിത ബുദ്ധി (എ ഐ) ദൈനംദിന ജീവിതത്തിൽ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നതിനെക്കുറിച്ചും, കുട്ടികളുടെ പഠനത്തിൽ ഇവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും രക്ഷിതാക്കളെ ബോധവാന്മാരാക്കുക എന്നതായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. മുതിർന്ന സാങ്കേതിക വിദഗ്ധർക്ക് പകരം കുട്ടികൾ തന്നെ ക്ലാസുകൾ നയിച്ചു എന്നത് ഈ പരിപാടിയുടെ പ്രത്യേകതയായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിഗ്നേഷ് ,അജിൽ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ലളിതമായ ഭാഷയിൽ AI സാങ്കേതികവിദ്യയെ രക്ഷിതാക്കൾക്ക് ഇവർ പരിചയപ്പെടുത്തി. വിദ്യാലയത്തിലെ നിരവധി രക്ഷിതാക്കൾ പങ്കെടുത്ത ഈ പരിശീലനം പുതിയ കാലഘട്ടത്തിലെ സാങ്കേതിക മാറ്റങ്ങളെ ഉൾക്കൊള്ളാൻ അവരെ ഏറെ സഹായിച്ചു.എ ഐ യുടെ ചതിക്കുഴിയിൽ അകപ്പെടാതെ എങ്ങനെ ബുദ്ധിപൂർവ്വം കാര്യങ്ങൾ കൈകാര്യം ചെയ്യാം എന്നും കുട്ടികൾ അവരെ ബോധ്യപ്പെടുത്തി . എന്നാൽ എ ഐ യുടെ കുറേ രസകരമായ അനുഭവങ്ങൾ കുട്ടികൾ അവരുമായി പങ്കുവയ്ക്കുകയും അവർക്ക് എ ഐ ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കാനുള്ള പിന്തുണ നൽകുകയും ചെയ്തു അങ്ങനെ വളരെ രസകരമായ ഒരു ക്ലാസ് ആണ് കുട്ടികൾ നയിച്ചത്.