ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/ലാബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിവിധ ലാബുകൾ

വി.എച്ച്.എസ്.എസ് ബയോളജി ലാബ്

ബയോളജി ലാബ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലാബ് പ്രധാന കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.ഒന്ന്,രണ്ട് വർഷ വിദ്യാർത്ഥികൾ തങ്ങളുടെ പഠനാവശ്യങ്ങൾക്കായി ഈ ലാബിനെ ആശ്രയിക്കുന്നു.

സയൻസ് ലാബ് (ഹൈസ്കൂൾ)

സയൻസ് ലാബ് പ്രധാന കെട്ടിടത്തിലാണ് സ്ഥിതിചെയ്യുന്നത്.കുട്ടികൾക്ക് ഇരുന്ന് പഠിക്കാനുള്ള വിശാലമായി സ്ഥലം ഇതിലുണ്ട്.വിവിധ സയൻസ് വിഷയങ്ങളുടെ പരീക്ഷണങ്ങൾക്കാവശ്യമായവ ഇവിടെ ലഭ്യമാണ്.കുട്ടികൾ അധ്യാപകരോടൊപ്പം എത്തുകയും അവരുടെ മേൽനോട്ടത്തിൽ പഠനം നടത്തുകയും ചെയ്യുന്നു.ലാബിന്റെ ചാർജ്ജ് സിമി ടീച്ചറിനാണ്.

ലൈബ്രറി

ലൈബ്രറിയും പ്രധാന കെട്ടിടത്തിലാണ് സ്ഥിതിചെയ്യുന്നത്.പ്രധാനപ്പെട്ട പുസ്തകങ്ങളെല്ലാം ഈ ലൈബ്രറിയിലുണ്ട്.റെൻഷിയാണ് നിലവിൽ ലൈബ്രേറിയൻ.ആത്മാർത്ഥമായ സേവനമനസ്ഥിതിയോടെ പ്രവർത്തിക്കുന്ന ലൈബ്രേറിയൻ ലൈബ്രറി പുസ്തകങ്ങളെ ക്രമപ്പെടുത്തുകയും ലിറ്റിൽ കൈറ്റ്സ് കാരുടെ സഹായത്തോടെ നോട്ടം പദ്ധതി,വായനാക്ലബിന്റെ സഹായത്തോടെ വായനാകുറിപ്പ് തയ്യാറാക്കൽ,മുതലായവും വാട്ട്സാപ്പ് ഗ്രൂപ്പ് വഴി വായനാനുഭവം പങ്കു വയ്ക്കലും നടത്തിവരുന്നു.കുഞ്ഞുങ്ങളുടെ മാനസികവളർച്ചയെ സ്വാധീനിക്കാൻ പുസ്തകങ്ങൾക്ക് കഴിയുമെന്ന തിരിച്ചറിവോടെ എല്ലാ വിഭാഗം കുട്ടികളുടെയും ഭാവി നന്മയ്ക്കായി അവരെ പുസ്തകങ്ങളുടെ കൂട്ടുകാരാക്കുകയാണ് ലൈബ്രറിയുടെ ലക്ഷ്യം.

കമ്പ്യൂട്ട‍ർ ലാബ്(ഹൈസ്കൂൾ)

പ്രധാനകെട്ടിടത്തിൽ തന്നെയാണ് ലാബിന്റെ സ്ഥാനം.കുട്ടികൾക്ക് ഇരുന്ന് പരിശീലിക്കാനുള്ള സ്ഥലവും കമ്പ്യൂട്ടറുകളും കേരളസർക്കാറിന്റെ വിദ്യാഭ്യാസസമുന്നതിയായി നടപ്പിലാക്കിയതിനാൽ കുട്ടികൾക്ക് ഇവയെല്ലാം ഉപയോഗിക്കാനും വിവിധ ഐ.ടി പ്രവർത്തനങ്ങൾ നടപ്പിലാക്കാനും സാധിക്കുന്നു.കേരളസർക്കാർ സാധാരണക്കാരന്റെ മക്കൾക്കും മറ്റുള്ളവരോടൊപ്പം ഉയരാനും അനന്തവിഹായസുകൾ എത്തിപ്പിടിക്കാനും ലഭ്യമാക്കിയിക്കുന്ന അനേകം പ്രോജക്ടുകളിലൊന്നാണ് ഐ.ടി മേഖലയുടെ വളർച്ചയ്ക്കായി സ്കൂൾ ലാബുകളെ സജ്ജമാക്കുകയും അതുവഴി കമ്പ്യൂട്ടറിലെ പ്രഗത്ഭർ ഉരുത്തിരിയുകയുമാണ് ലാബുകളുടെ ലക്ഷ്യം.ലാബിൽ എല്ലാ ക്ലാസുകാരുടെയും ഐ.ടി പ്രാക്ടിക്കലും ലിറ്റിൽ കൈറ്റുസുകാരുടെ പരിശീലനവും അധ്യാപകരുടെ മുന്നൊരുക്കങ്ങളും നടന്നു വരുന്നു.ഈ ലാബിൽ കൈറ്റ്,ജില്ലാ പഞ്ചായത്ത് തുടങ്ങിയവ വഴി ലഭിച്ച ഉപകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നു.ലിസി ടീച്ചറിനാണ് ലാബിന്റെ ചുമതല.

കമ്പ്യൂട്ട‍ർ ലാബ്(വി.എച്ച്.എസ്.ഇ)

വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ലാബിൽ കുട്ടികൾക്ക് ഇരുന്ന് പഠിക്കാനും പരിശീലിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.

സ്മാർട്ട് റൂം(യു.പി)

യു.പിയുടെ സ്മാർട്ട് റൂമിൽ കുട്ടികൾ വരുകയും ലാബ് പ്രവർത്തനങ്ങൾ പരിശീലിക്കുകയും ചെയ്തിരുന്നു.