ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
പ്രവേശനോത്സവം
അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോൽസവത്തിന്റെ ഉദ്ഘാടനം ജൂൺ രണ്ടിന് ജില്ലാ പഞ്ചായത്ത് മെമ്പർ ബേബി സുധ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിപി മുരളി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് മാധവൻകുട്ടി, വാർഡ് മെമ്പർ രഘുത്തമൻ, കിളിമാനൂർ BPC നവാസ് , PTA പ്രസിഡൻറ് രാമൻകുട്ടി ,സ്ഥാപനമേധാവികൾ എന്നിവർ ആശംസകൾ നേർന്നു
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലിയും വിവിധ പരിപാടികളും നടന്നു. പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചങ്ങാതിക്ക് ഒരു മരം എന്ന പേരിൽ വൃക്ഷത്തൈ വിതരണവും നടത്തി.