ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ യഥാർത്ഥ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
യഥാർത്ഥ മാലാഖമാർ

ഭൂമി നിശ്ചലമായി. ആഘോഷങ്ങളും, ആരവങ്ങളും നിന്നു. ലോകം പുതിയോരു ഭൂമിയെ കണ്ടു. കൊറോണ എന്ന മഹാവ്യാധി ഭൂമിയെ കാർന്നു തിന്നുന്നു. ഇതൊന്നും അറിയാത്തൊരു പിഞ്ചു ബാല്യം പുതിയൊരു പ്രഭാത ത്തിലേക്കു കണ്ണു തുറന്നു. കുറച്ചു നാൾ സ്കൂളിൽ പോകണ്ടല്ലോ എന്ന ഒറ്റ സന്തോഷത്തിൽ മതിമറന്നു ഇരിക്കുകയാണ് ദിയമോൾ.

"എല്ലാവ൪ക്കും അവധി കിട്ടി, എന്നിട്ടും അമ്മ മാത്രം എന്തിനാ ജോലിക്കു പോകുന്നത്? " ദിയയുടെ പരാതി കേട്ടു മടുത്തപ്പോൾ അച്ഛൻ അവളെ ചേർത്തു നിർത്തി പറഞ്ഞു "മോളുടെ അമ്മ ഒരു നഴ്സ് അല്ലേ. ഒരുപാട് ആളുകൾ അസുഖം പിടിച്ചു ആശുപത്രിയിലാണ്. അവരെയൊക്കെ നോക്കണ്ടേ? അസുഖം മാറ്റി കൊടുക്കണ്ടേ?" ഇതുകേട്ടിട്ടൊന്നും ദിയക്കു സമാധാനമായില്ല. അവൾ വിഷമത്തോടെ റ്റിവിയുടെ മുന്നിലേക്ക് പോയി.

മുത്തച്ഛൻ വാർത്ത ഇട്ടിരിക്കുകയാണ്. കേൾക്കാ൯ ഒട്ടും ഇഷ്ടമില്ലായെങ്കിലും അവൾ അതിനു മുന്നിൽ ഇരുന്നു. അതിൽ ഒരു അമ്മ ചികിത്സ കിട്ടാതെ മരിച്ചുപോയ തന്റെ കുഞ്ഞിനെയും എടുത്ത് റോഡിലൂടെ കരഞ്ഞുകൊണ്ടു നടക്കുകയാണ്. ആ കുഞ്ഞിൻ്റെ ചേതനയറ്റ ശരീരം കണ്ടപ്പോൾ ദിയമോൾക്കു ആകെ വിഷമമായി.അപ്പോൾ മുത്തച്ഛൻ പറഞ്ഞു, അവിടെ ആശുപത്രികളും, ഡോക്ടർമാരും, നഴ്സുമാരുമൊക്കെ കുറവാണെന്ന്. ഒരു ജീവൻ നിലനിർത്താൻ കഴിയുന്ന ഇവരൊക്കയാണ് ഭൂമിയിലെ യഥാർത്ഥ മാലാഖമാർ എന്ന്. ദിയമോൾ ഒരു നിമിഷം തന്റെ അമ്മയെ പറ്റി ഒാ൪ത്തു. അമ്മയും ഇതു പോലത്തെ കുഞ്ഞുവാവകളുടെ ജീവൻ രക്ഷിക്കുന്ന മാലാഖയാണല്ലോ എന്നു ഒാ൪ത്തപ്പോൾ അവൾക്കു സന്തോഷമായി.

അബീഷ എ എസ്
6 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ