ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ കാണാത്ത കോവിഡ്19
കാണാത്ത കോവിഡ്19
വളരെപ്പട്ടന്നാണ് കാട്ടുതീപോലെ ആ വാർത്ത പരന്നത്. ലോകം അവസാനിക്കുന്നു. പേടിയും അതിലേറെ ആകാംക്ഷയോടും കൂടി ഞാനും എൻറെ കൂട്ടുകാരി മീനുവും കൂടി അതെന്താണെന്ന് ഞങ്ങളുടെ സാറിനോട് തിരക്കി.കണ്ണിന് കാണാത്ത കോവിഡ്19 എന്നൊരു വൈറസ്സ് മനുഷ്യകുലത്തെയാകെ ഗ്രസ്സിച്ചുകൊണ്ടിരിക്കുന്നു.രോഗം പടരാതിരിക്കാൻ നാളെ മുതൽ സ്കൂളിലെ പഠനം ഒഴിവാക്കുന്നു എന്ന് സാർ പറഞ്ഞു. വീട്ടിലെത്തി അമ്മയോട് പറഞ്ഞ് ടി.വി യിൽ നോക്കിയ ഞാൻ അമ്പരന്നു പോയി.ലോകത്തെ വമ്പൻ രാജ്യങ്ങളിലെല്ലാം അവൻ എത്തിക്കൊണ്ടിരിക്കുന്നു. എന്തുചെയ്യണമെന്ന് എല്ലാവരും തല പുകയുന്നു.നമ്മുടെ രാജ്യത്ത് ഈ കേരളത്തിലും അവൻ എത്തി.ഞാനും അമ്മയും അച്ഛനും ചേച്ചിയുമൊക്കെ ആകെ വിഷമിച്ച് കഴിഞ്ഞുകൂടി. അപ്പോൾ ആശ്വാസമായി അന്ന് വൈകുന്നേരം നമ്മുടെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം.ആരും ഭയക്കേണ്ട.നമുക്കൊരുമിച്ച് നേരിടാം.ഈ വിപത്തിനെ.സർക്കാർ നിർദ്ദേശ്ശങ്ങൾ അംഗീകരിച്ചാൽ മതി.അദ്ദേഹത്തിൻറെ ഈ വാക്കുകൾ ഞങ്ങൾക്ക് പുതിയ ഒരു ഉന്മേഷം നല്കി. മാസ്ക് ഉപയോഗിക്കുക,കൈകഴുകുക,സാമൂഹ്യ അകലം പാലിക്കുക,അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക തുടങ്ങിയവ നല്ല നിർദ്ദേശ്ശങ്ങളായി തോന്നി.സ്വന്തം സുരക്ഷ നോക്കാതെ രാപകൽ നമുക്ക് വേണ്ടി ആശുപത്രികളിലും റോഡിലും കഷ്ടപ്പെടുന്ന പോലീസ് ,ആരോഗ്യ പ്രവർത്തകരും മറ്റ് ഉദ്യോഗസ്ഥരും യഥാർത്ഥത്തിൽ ദൈവ തുല്യർ തന്നെ.കുറച്ച് ദിവസത്തെ പഠനം നഷ്ടപ്പെട്ടെങ്കിലും നമ്മുടെ നല്ലൊരുനാളെയ്കായിവീട്ടിലിരുന്നു നമുക്ക് സഹായിക്കാം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ