ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/കൊറോണയും മനുഷ്യനും -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും മനുഷ്യനും

മനുഷ്യഗണത്തിൻ നാശം വിതയ്ക്കാൻ
കൊറോണ എന്നൊരു ഭീകരൻ വന്നു
യമരാജന്റെ സദസ്സിൽ നിന്നും
നേരെ ഭൂമിയിലേക്ക് പതിച്ചു
മനുഷ്യരെയെല്ലാം വെറുമൊരു
ചോദ്യചിഹ്നമായ് മാറ്റിയവൻ
നഗരവും ഗ്രാമവും എല്ലാംതന്നെ
ജനങ്ങളില്ലാതെ ശൂന്യമായി
തുരത്തിയോടിക്കാൻ ജന്മമെടുത്തവർ
ഭൂമിയിലുണ്ടെന്നറിഞ്ഞില്ലവൻ
അവരുടെ ഉള്ളിലെ ധൈര്യം കണ്ടവൻ
ഭയന്നുവിറച്ചു നിശ്ചലമായി
ചിരിയും കളിയും എല്ലാം തന്നെ
പൊടുന്നനെ നിർത്തലാക്കിയവർ
വീട്ടിലിരുന്നുകൊണ്ടവർ അവരുടെ
സന്തോഷം കണ്ടെത്തി അങ്ങനെ
കാലം പോകെ പോകെ കോറോണേ
കൊറോണയെ ഞങ്ങൾ അതിജീവിക്കും.

ശില്പ SS
6 B, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത