ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ പ്രതിരോധത്തിന്റെ ശക്തി -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധത്തിന്റെ ശക്തി

നാടുമുഴുവനും മലിനമാകെ
നിത്യവും രോഗങ്ങൾ തേടിയെത്തും
രോഗത്താൽ വീണു പിടഞ്ഞിടാതെ
രോഗം വരാതെ നോക്കേണമെന്നും
പ്രതിരോധശക്തി നാം നേടീടുകിൽ
പെട്ടെന്നു രോഗത്താൽ വീഴുകില്ല
ശുചിത്വ ശീലങ്ങൾ നാം പാലിക്കുകിൽ
വൈറസുപോലും അടുക്കുകില്ല
കൈകൾ ഇടയ്ക്കിടെ കഴുകിടേണം
തുമ്മുന്ന നേരം തൂവാല വേണം
രോഗം പടരാതെ നോക്കീടണം
വീട്ടിലൊതുങ്ങി കഴിഞ്ഞിടേണം
കൊറോണക്കാലം കഴിഞ്ഞാലും നാം
ശുചിത്വമെന്നും ശീലമാക്കൂ
പിന്നൊരു മാരിയും എത്തിടാതെ
നമ്മുടെ നാടിനെ കാത്തീടുമെന്നും

ഗ്രീഷ്മ ആർ എം
2 A, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത