ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തെക്കെ അറ്റത്തെ ജില്ലയായ തിരുവനന്തപുരത്തെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കുന്നത്തുകാൽ . കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തി പ്രദേശവും കൂടിയാണ്‌. നൂറിലധികം ആളുകൾക്ക് മഴയും വെയിലുമേൽക്കാതെ കയറിനിൽക്കാൻ സാധിക്കുന്നത്ര വിസ്തൃതമായ പാറക്കൂട്ടങ്ങൾ ഇവിടെ കാണപ്പെടുന്നത് ഒരു സവിശേഷതയാണ്. കേരളത്തിന്റെ തെക്കേ അതിരിനോട് ചേർന്നുകിടക്കുന്ന ഈ പ്രദേശം കാർഷികപ്രധാനമാണ്. കുന്നുകളിലും അവയുടെ ചരിവുകളിലും ഇടുങ്ങിയ താഴ് വാരങ്ങളിലുമായി ഇവിടത്തെ കൃഷിയിടങ്ങൾ വ്യാപിച്ചുകിടക്കുന്നു. കാരക്കോണം, കുന്നത്തുകാൽ, ചാവടി, നാറാണി ,ഉണ്ടൻകോട് എന്നീ കച്ചവട കേന്ദ്രങ്ങൾ ഉൾപ്പെടുന്നു. തമിഴ്നാടിൽ സ്ഥിതിചെയ്യുന്ന തിരക്കേറിയ കാരക്കോണത്തിനു സമീപത്തുള്ള കന്നുമാമൂട് ചന്ത ഇതിന്റെ അതിർത്തിപങ്കിടുന്നുണ്ട്.