ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ/അക്ഷരവൃക്ഷം/പാരിനുള്ളിലെ ജീവന്റെ തുടിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പാരിനുള്ളിലെ ജീവന്റെ തുടിപ്പുകൾ      
               വീജനമായ തെരുവീഥിയിലൂടെ കഷ്ടിച്ച് മുന്നോട്ട് ചലിക്കുന്ന ഒരു വൃദ്ധ.കാഴ്ചയിൽ തൊണ്ണൂറിലധികം പ്രായം തോന്നിക്കുന്ന ആ വൃദ്ധ ഒരു നിശ്ചിത സ്ഥലത്തെ ഉന്നും വച്ച് നടന്നു നീങ്ങുകയാണ്.നേരം വളരെ ഇരുട്ടിയിരുന്നു.ആ നടത്തിന്റെ അവസാനം അവർ ഉന്നം വച്ച സ്ഥലത്തെത്തി. സൂര്യകിരണങ്ങൾ തിരമാലകൾ ഒഴുകുന്ന പോലെ ഉദിച്ചിറങ്ങി.വൃദ്ധ അവരുടെ വീടിനു ചുറ്റുമുളള ജീവജാലങ്ങളെ സംരക്ഷക്കുന്ന തിരക്കിലായിരുന്നു.ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ നേരെ ചെല്ലുന്നത് ആ വൃദ്ധയുടെ വീട്ടിലാണ്.സുന്ദരമായ ഒരു ഭവനം അതിനെ കൂടുതൽ സുന്ദരമാക്കാൻ ചുറ്റിനും ഒരു ഉദ്ദ്യാനം.അതിനൊത്ത നടുവിൽ ഒരു കുളം.ഉദ്ദ്യാനത്തെ അലങ്കരിക്കാൻ പക്ഷികളും മൃഗങ്ങളും......................................... അഗാധമായി കിടക്കുന്ന ആ വീട് തികച്ചും കാലപഴക്കം ചെന്നതായിരുന്നു.എന്നിരുന്നാലും അതിനൊരു ശോഭയുണ്ടായിരുന്നു.
             വീട്ടിൽ ഏകാന്തമായി കഴിയുകയാണ് ആ വൃദ്ധ.അവരെ കുറച്ചെങ്കിലും അറിയാവുന്നത്  പലചരക്കു കടക്കാരനായ രവിക്കും കുടുംബത്തിനും മാത്രമായിരുന്നു.മറ്റാരും ശ്രദ്ധിക്കാനില്ലാത്ത ആ വീട്ടിൽ വൃദ്ധയും അവർ പരിപാലിക്കുന്ന ജീവജാലങ്ങളും മാത്രം.വാർദ്ധക്യസഹജമായ എന്തെങ്കിലും അസുഖം ഈ വൃദ്ധയ്ക്ക് വരികയാണെങ്കിൽ തങ്ങളുടെ കൈയ്യിലുളള പണം തീർന്നു പോകുമെന്ന ഭയത്താൽ എല്ലാവരും ഉപേക്ഷിച്ചു പോകുകയായിരുന്നു.പിന്നെ ഒരിക്കലും അവർ ആ വഴിക്ക് വന്നിട്ടേ ഇല്ല.
           അന്നുമിന്നും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന അവർക്ക് എന്തു രോഗം വരാനാണ്?ഇന്ന് ആ വൃദ്ധക്ക് നൂറ് വയസ്സ് തികയുന്നു.പാരമ്പര്യമായി വളർത്തിക്കൊണ്ടു വന്ന പ്രകൃതി സ്നേഹം ആ വൃദ്ധയോടു കൂടി അവസാനിച്ചു.മനുഷ്യരെ പോലെ ഭൂമിയിൽ പ്രാധാന്യം അർഹിക്കുന്നവരാണ് ജീവജാലങ്ങൾ എന്നതാണ് വൃദ്ധയുടെ കാഴ്ചപ്പാട്.ഇന്നവർ മരിച്ചു.മണ്ണിനെ തൊട്ടറിഞ്ഞ അവരുടെ ഈ വേർപാടിൽ പക്ഷിമൃഗാദികൾ പങ്കുചേർന്നു.........
ലക്ഷ്മി ചന്ദ്രൻ
9A ഗവ.ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ