ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അംഗീകാരങ്ങൾ/2025-26
| Home | 2025-26 |
ശിശുദിന റാലിയിൽ സ്കൂളിന് രണ്ടാം സ്ഥാനം

ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 14 ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്നും കനകക്കുന്ന് കൊട്ടാരം , നിശാഗന്ധി ഓഡിറ്റോറിയം വരെ നടന്ന വർണ്ണശബളമായ ഘോഷയാത്രയിൽ സ്കൂളിന് രണ്ടാം സ്ഥാനം. മുന്നൂറിലധികം കുട്ടികളാണ് സ്കൂളിൽ നിന്നും യാത്രയിൽ പങ്കെടുത്തത്. "സനാത ബാല്യം സംരക്ഷിത ബാല്യം" എന്ന തീം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ഘോഷയാത്ര നടന്നത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി എൽ പി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകമായി തന്നെ ട്രോഫികൾ ഉണ്ടായിരുന്നു. ഇതിൽ ഹൈസ്കൂൾ വിഭാഗത്തിലാണ് സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചിട്ടുള്ളത്. ജില്ലയിലെ 80ലധികം സ്കൂളുകളെ പിന്നിലാക്കിയാണ് നമ്മുടെ സ്കൂൾ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ആകർഷകമായ പോസ്റ്ററുകൾ, സ്ലോഗൻ, പ്രച്ഛന്ന വെഷങ്ങൾ വിവിധ കലാരൂപങ്ങൾ, കായിക ഇനങ്ങൾ കരകൗശല ഇനങ്ങൾ മികച്ച ബാൻഡ് മേളം ഇവയെല്ലാം സ്കൂൾ ഘോഷയാത്രയിൽ ഒരുക്കിയിരുന്നു
ജില്ല കായികമേളയിൽ സ്കൂളിന് രണ്ടാം സ്ഥാനം
ആറ്റിങ്ങലിൽ വച്ച് നടന്ന ജില്ലാ കായികമേളയിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. ഗവൺമെൻറ് സ്കൂളുകളിൽ സ്കൂൾ ഒന്നാം സ്ഥാനത്താണ്. നിരവധി മിക്സഡ് സ്കൂളുകളോട് മത്സരിച്ചുകൊണ്ടാണ് പെൺകുട്ടികൾ മാത്രമുള്ള നമ്മുടെ സ്കൂൾ ഈ നേട്ടം സ്വന്തമാക്കിയത്. കായിക അധ്യാപകൻ വിനോദ് വി കെ ആണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.
ഉപജില്ല കായികമേളയിൽ സ്കൂളിന് ഒന്നാം സ്ഥാനം
തിരുവനന്തപുരം നോർത്ത് ഉപജില്ല കായികമേളയിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ചായിരുന്നു പ്രധാന മത്സരങ്ങൾ എല്ലാം നടന്നത്.