ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/വിഷുക്കെെനീട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
വിഷുക്കെെനീട്ടം
   ഇന്നു കിട്ടിയ വിഷു കൈനീട്ടം മരിയ പിന്നെയും പിന്നെയും എണ്ണി നോക്കി. ആമിന ഇത്തയാണ് കൂടുതൽ തുക തന്നത്. കോവിഡ് 19 ആയതിനാൽ പള്ളിയിൽ പ്രഭാത കുർബാന ഇല്ലാത്തത് കാരണം കുറച്ചു തുക കുറഞ്ഞതായി അവൾ സങ്കടപ്പെട്ടു.
                                              കിട്ടിയ തുകയുമായി ആ കൊച്ചുകുട്ടി നേരെ പോയത് തൻെറ നാട്ടിലെ സന്നദ്ധസേവകരുടെ അടുക്കലാണ്. ആ ചെറുപ്പക്കാർ തിരക്കിലായിരുന്നു. ആ കൈകളിലേക്ക് അവളുടെ വിഷു കൈനീട്ടം വച്ചു നീട്ടി, അവൾ പറഞ്ഞു. ഈ കൊറോണക്കാലത്ത് സോപ്പും വെള്ളവും കൂടെ ഇവിടെ കരുതിവെയ്ക്കൂ. ശ്രദ്ധയും ശുചിത്വവും കൊണ്ട് നമുക്ക് നടന്നു കയറാം.

ഋതുവേദ. വി എസ്
1 A ഗവൺമെൻറ് എൽ പി എസ്സ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ