ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും
നാം വസിക്കുന്ന വീടും നമ്മുടെ പരിസരവും ചേർന്നതാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതി വൃത്തിയായാലേ നമുക്ക് രോഗം വരാതെ തടയാനാകൂ. നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ തന്നെ ഉത്തരവാദിത്ത്വമാണ്. ഇന്ന് സമൂഹത്തിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസിനെ തടയുവാൻ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അത്യാവശ്യമാണ്. ദിവസവും പല്ലു തേയ്ക്കണം, കുളിക്കണം, ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകണം. നമ്മുടെ ആരോഗ്യം നാം തന്നെയാണ് സംരക്ഷിക്കേണ്ടത്. വൃത്തിയില്ലാത്ത ചുറ്റിപാടുകളിൽ കളിക്കാതിരിക്കുക, തിളപ്പിച്ച വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും ശുദ്ധമായ വെള്ളത്തിൽ കഴുകി ഉപയോഗിക്കുക, അസുഖമുള്ളവർ ഡോക്ടറുടെ നിർ-ദ്ദേശം പാലിക്കുക, പകർച്ച രോഗങ്ങൾ ഉള്ളവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. പരിസ്ഥിതി, ശുചിത്വം, ആരോഗ്യം ഇവ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഭവനങ്ങളിൽ ഇരുന്നുകൊണ്ട് ഒറ്റക്കെട്ടായ് നിന്ന് കൊറോണ എന്ന വൈറസിനെ നമ്മുടെ സമൂഹത്തിൽ നിന്ന് നമുക്ക് തുടച്ചു മാറ്റാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം