ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള/അക്ഷരവൃക്ഷം/കൊറോണ വൈറസും പ്രതിരോധവും
കൊറോണ വൈറസും പ്രതിരോധവും
ലോകമെമ്പാടും ഭയപ്പെടുന്ന ഒരു വിപത്താണ് കൊറോണ വൈറസ്.ഇത് ആദ്യമായി ചൈനയിലാണ് പൊട്ടിപുറപ്പെട്ടത്.പിന്നീട് ലോകം മുഴുവനുംകൊറോണപടർന്നുപിടിച്ചു.ഈവെെറസിൻറ വ്യാപനത്തെതുടർന്നുണ്ടായ രോഗമാണ് കോവിഡ് 19, ഇത് ജനങ്ങളിലൂടെയാണ് പകരുന്നത്. രോഗമുളളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന സ്രവങ്ങൾ മറ്റുള്ളവരിൽകൊളളുന്നു.അപ്പോഴാണ്ഈ രോഗം പകരുന്നത്.ഇതിനുളള മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല. ജാഗ്രതയാണ് വേണ്ടത്. അതിനായി നമ്മൾ ഇടയ്ക്കിടെ കൈകൽ നല്ലതുപോലെ സോപ്പ് ഉപയോഗിച്ച് കഴുകുക. അതുപോലെതന്നെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാലകൊണ്ട് വായ് മറച്ചുപ്പിടിക്കുക. പിന്നെ നല്ല ആഹാരം കഴിക്കുക. നമ്മുടെ രാജ്യം മുഴുവനും ലോക്ക് ഡൗൺ ചെയ്തിരിക്കുന്നു. അതിനാൽ ഈ അവധിക്കാലത്ത് നമ്മുടെ വീട്ടിൽ ഒതുങ്ങികഴിയേണ്ടിവന്നു. ഈ അവധിക്കാലം ആനന്ദകരമാക്കാൻ വേണ്ടി വീട്ടിൽ ഇരുന്ന് തന്നെ നമ്മുടെ കഴിവുകൾ കഥയായും കവിതയായും ലേഖനമായും പേപ്പറിൽ പകർത്താം. നമ്മുടെ സുരക്ഷയാണ് വലുത്. ഭയമല്ല ജാഗ്രത യാണ് വേണ്ടത്.നമുക്ക്പ്രതിരോധിക്കാം അതിജീവിക്കാം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം