ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ

നമ്മിലെ ചിരി മാഞ്ഞു പോയി
ഒരു ചെറു കീടം നിമിത്തം
നമുക്കില്ലായെന്ന് പറഞ്ഞതിലധികവും
നാം സ്വന്തമാക്കി
സമയം കാഴ്ച പലകളികളൊക്കെ
നാം ഇല്ലെങ്കിലില്ലെന്ന് കരുതിയതൊക്കെ
നമുക്കന്യമായി
ഒരിക്കലും ഒഴിയാതിരുന്ന നിരത്തുകൾ
ഇന്നിതാ ശൂന്യമായ്
ലോകമാകെയൊരു നിലവിളി-
യൊച്ചയ്ക്കൊപ്പം ഉണർന്നിരിപ്പുണ്ട്
ഞാൻ എന്നെയും നീ നിന്നെയും
നാളെ സംസ്ക്കരിക്കേണ്ടിവരും
നമുക്കുണ്ടെന്ന് കരുതിയവർ
ഇന്നലെ ആ കീടത്തിനടിപ്പെട്ടില്ലേ
പ്രകൃതി തന്റെ പ്രഭ പൊലിപ്പിക്കാൻ
ഒരുങ്ങുന്നു
പൊടിയില്ലാ പുകയില്ലാ
ദിനകരകിരണമേറ്റവർ മിന്നിത്തിളങ്ങുന്നു
മറ്റൊരു വൈഢ്യൂ ര്യമായി
നിലവിളിയൊടുങ്ങും നാളെ
നന്മയുടെ പുലരി നാം കാണും
കാഴ്ചകളൊക്കെ തെളിയും
നമുക്ക് നമ്മെ മാറ്റിയൊരുക്കാം
ഇന്ന് നാം സോപ്പിട്ട് കഴുകിക്കളഞ്ഞത്
പ്രകൃതിക്കിണങ്ങാത്ത നന്മുടെ ശീലങ്ങളാകട്ടെ

അഭിജ
3 ഗവ എൽ പി എസ് ആലത്തോട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത