ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/അക്ഷരവൃക്ഷം/അതിജീവനം-അവലോകനക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം-ഒരു നേർക്കാഴ്ച


ഒരു ദുരന്തം സമ്മാനിച്ച 'നല്ലപാഠം'കൊറോണ എന്ന മഹാദുരന്തം മനുഷ്യരാശിക്ക് നൽകുന്ന ഗുണപാഠമാണ് ശുചിത്വ ബോധം. കൂടാതെ എന്തിനും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുക എന്നതിന് പകരം പഴമയുടെ ഒരുമയായ 'കാർഷികവൃത്തി' തിരികെ കൊണ്ടുവരുവാനും നമുക്ക് ആവശ്യമായ പഴം, പച്ചക്കറി, മറ്റു ധാന്യങ്ങൾ, നമുക്ക് ഉത്പാദിപ്പിക്കാനാകും എന്നും പഠിപ്പിച്ചിരിക്കുന്നു. പുറമേ നിന്ന് ഉള്ള ഭക്ഷണ സാധനങ്ങൾ കുറച്ചാൽ ആരോഗ്യ ജീവിതം ഉണ്ടാകുമെന്നും, ഒരു മാസമായി നമ്മുടെ നാട്ടിൽ രോഗികൾ കുറവായത് കണ്ടാൽ മനസ്സിലാകും. നമ്മുടെ സ്വന്തം ചക്ക,മാങ്ങ,വാഴ,ചേമ്പ് എന്ന് വേണ്ട, ഭൂമിയിലെ പല സസ്യങ്ങളും ഭക്ഷ്യയോഗ്യമാണെന്നും തെളിയിക്കുന്നു. നമ്മുടെ അയൽക്കാർ ആരൊക്കെയാണെന്നും, അവരുടെ ക്ഷേമങ്ങൾ അറിയുവാനും സാധിക്കുന്നു. മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ആവശ്യമില്ല എന്ന് തെളിയിക്കുന്നു. 'ആർഭാടം ഇല്ലാതെ കല്യാണം', 'ജനക്കൂട്ടം ഇല്ലാതെ ശവസംസ്കാരം' നടത്താമെന്നും പഠിപ്പിക്കുന്നു. മറ്റ് രാജ്യത്തെ അനുകരിക്കാതെ, നമ്മുടെ രാജ്യം മറ്റ് രാജ്യത്തേക്കാൾ നല്ലതെന്നും, പണമാണ് എല്ലാത്തിനും മുകളിൽ എന്ന മനുഷ്യന്റ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് 'ഈ മഹാമാരി' നമുക്ക് നൽകുന്ന പാഠം. -നമ്മൾ അതിജീവിക്കും- ഈ ദുരന്തത്തെ, ഒരു മയോടെ, അകലം പാലിച്ച്, ശുചിത്വം പാലിച്ച്. നേരിടാം ഈ മഹാമാരിയെ!!.

ആദർശ് കെ സിബി
ക്ലാസ്-3 GLPS കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം