ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/യന്ത്ര മനുഷ്യൻ്‍

Schoolwiki സംരംഭത്തിൽ നിന്ന്
'യന്ത്ര മനുഷ്യൻ്‍

ദുബായിലെ വിജനമായ വീഥി.ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ജോൺ തന്റെ നാടിന്റെ ഓർമ്മയിൽ വീണുപോയി. ശാ ന്തമായ പാലക്കാടൻ കാറ്റേറ്റ് പച്ച പുതച്ച് താഴ്വാരങ്ങളിൽ തല ചായ്ച്ച് ഉറങ്ങുന്ന ചെറിയപട്ടണം.പള്ളിപ്പെരു .ന്നാളിനും ക്ഷേത്രത്തിലെ ഉത്സവത്തിനും ഒരുപോലെ സഹകരിക്കുന്ന ജനങ്ങൾ .നാട്ടിൽ എന്താവശ്യമുണ്ടെങ്കിലും വാർഡ്മെമ്പർ കണാരേട്ടൻ ഫോണിന്റെ ബട്ടൺ ഞെക്കി ജോണിനെ വിളിക്കും വ."ജോണേ,....പള്ളിപ്പെരുന്നാളിന് കാര്യായിട്ടെന്തെങ്കിലും വേണം.നാട്ടില് പാലം പണിയാൻ.."ഇങ്ങനെ നീളും ആവശ്യങ്ങൾ. അതിനെല്ലാം താൻ പണം കൊടുത്തിരുന്നു. താനവിടെ ഇല്ലാത്ത നേരത്ത് എന്തെങ്കിലും ആവശ്യം വന്നാൽ നാട്ടുകാരാണ് കുടുംബത്തിന് തണലാവേണ്ടത് . കൊടുത്തത് മാത്രമേ തിരിച്ചുകിട്ടു എന്നയാൾ വിശ്വസിച്ചു. "ജോണേ,നീ ഏത് ലോകത്താടോ" സുഹൃത്തിന്റെ ഒച്ച അയാളെ ഉണർത്തി."ആര് സുഭാഷോ,ഞാൻ വെറുതെ നാട്ടിലെ കാര്യങ്ങളാലോചിച്ച് ...” "ശരിയാടോ ഇപ്പോൾ സ്വന്തം കുടുംബത്തിന് പോലും നമ്മളോട് ഭയമാ.പണമുണ്ടാക്കുന്ന യന്ത്രങ്ങളായിരുന്നു നമ്മൾ.ശരിക്കും ഈ കൊറോണ മനസ്സിലെ മതിലുകളെ വേർതിരിച്ച് കാണിചു തന്നു.സ്നേഹിക്കുന്നവരെ തിരിച്ചറിയാൻകഴിഞ്ഞു”."രോഗം പടർന്നു പിടിക്കുന്ന ഈ നാട്ടിൽ നിന്നും രോഗവാഹകരായി നമ്മൾ നാട്ടിൽ പോകാത്തതാണ് നല്ലത് . പക്ഷേ കുടുംബത്തിൽ നിന്ന് ഒരു ആശ്വാസവാക്ക് ... അത് പ്രതീക്ഷിച്ചുകൂടെ" “എല്ലാം ശരിയാവും ജോണേ"സുഭാഷ് ആശ്വസിപ്പിച്ചു. നേ രം രാത്രിയായി.സമയം9.00.ഭാര്യ യും മകളും വീഡിയോ കോളിൽ വന്നു.സീരിയ ലൊക്കെ തീർന്നു കാണും.ജോൺ ഫോണെടുത്തു."ജോണേട്ടാ എന്താ പണമൊ ന്നും അയക്കാത്തെ.ഡാഡിയും മമ്മിയും എത്രേന്നും പറഞ്ഞാ സഹായിക്കുക.ഇനി ഇങ്ങനെ വയ്യ.മോൾക്ക് പിസയോ ബർഗറോ വാങ്ങിക്കൊടുത്തിട്ട് എത്ര നാളായെന്ന് അറിയാമോ.”ഇവൾക്കെങ്ങനെ ഇങ്ങനെ സംസാരിക്കാൻ‍ കഴിയുന്നു.ജോൺ ചിന്തിച്ചു.പെ ട്ടെന്നാണ് ടിവിയിലെ ന്യൂസ് അയാൾ കണ്ടത് . ഇന്ത്യയിലേക്കുള്ള അവസാന വിമാനം നാളെ രാവിലെ.സുഭാഷും ജോണും എല്ലാ സുരക്ഷാക്രമീകരണങ്ങളുമായി വിമാനത്തിൽ കയറി.ശുഭപ്രതീക്ഷയുമായി ഇന്ത്യൻ ആകാശത്ത് . എയർപോർട്ടിൽ ഇറങ്ങി.മക്കളെ കാണാനുള്ള സന്തോഷത്തിൽ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു.രോഗല ക്ഷണങ്ങളില്ലാത്തതിനാൽ വീട്ടിൽ ക്വാറന്റീനിൽ കഴിയാനാണ് ആരോഗ്യപ്രവർ ത്തകർ നിർദേശിച്ചത് . അ യാൾ വീടിന് മുന്നിലെത്തി. അതിന്റെ ഓരോ അണുവിലും തന്റെ വിയർ പ്പാണെന്ന് അയാൾ ഓർത്തു.പലരും ടാക്സിയിൽ കയറാൻ വിസമ്മതിച്ചത് കാരണം നടക്കേണ്ടി വന്നു.ക്ഷീണം കൊണ്ട്പടിയിലിരുന്ന് മയങ്ങിപ്പോയി.അഛനെ കണ്ട സന്തോഷം കൊണ്ട് ഓടി വരുന്ന മകളെ സ്വപ്നം കണ്ടു."നിങ്ങളെന്താ കാണിക്കുന്നത് " ഭാര്യയുടെ ശബ്ദം അയാളെ ഉണർത്തി.കു‍ ഞ്ഞുങ്ങളുള്ള വീടാണിത് .’’അവളുടെ ശബ്ദം കൂടുതൽ ഗൗരവമുള്ളതായി മാറി.ഭാര്യയുടെ മനസ്സ് മനസിലാക്കി ഒരിക്കൽ കൂടി ഓർമ്മക ളിലേക്ക് തിരി‍ഞ്ഞ് നോക്കികൊണ്ട് അയാൾ ആശുപത്രിയിലേക്ക് നടന്നകന്നു. അ വിടെ ഭൂമിയിലെ മാലാഖമാരെ പരിചയപ്പെട്ടു.ഒരു മുറി കിട്ടി. അയാൾ വേഷമൊക്കെ മാറി.തങ്ങളുടെ ആരു മല്ലാത്തവ‍ർക്കായി ,ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർക്കായി ,തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സഹായിക്കുന്ന കുറേ നഴ്സുമാർ.മക്കളെ ഓർത്ത് ജോൺ പലപ്പോഴുംഒറ്റയ്ക്കിരുന്ന് കരഞ്ഞിരുന്നു.ഇത് ഒരു നഴ്സ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ജോലിക്കിടയിൽ കിട്ടുന്ന സമയം അവൾ അയാളുടെ അടുത്തെത്തി.സാർ ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ട് നേരി‍‍ ടുന്നുണ്ടോ?എന്താണെങ്കിലും എന്നോട് പറയാം.’’ആ വിശാല ഹൃദയത്തിന് മുന്നിൽ താനൊന്നുമല്ലെന്ന് അയാൾക്ക് തോന്നി. പ്രപഞ്ചം മുഴുവനും ആ മുറിയിലേക്ക് ചുരുങ്ങിയ നിമിഷം .തന്റെ ഇതുവരെയുള്ള ജീവിതത്തെകുറിച്ചും ഇനിയെന്തെന്നറിയാത്ത ഉത്കണ്ഠയെക്കുറിച്ചും മക്കളെ കാണാൻ കഴിയാത്തതിനെപറ്റിയും അയാൾ പറഞ്ഞു.ഒരുപാട് കരഞ്ഞു.കരയരുത് , കൂടെ ഞങ്ങളില്ലേ എന്നവൾ.പിന്നെ പലപ്പോഴും അയാളുടെ ഏകാന്തതയിൽ ഒരാശ്വാസമായി അവൾ കടന്നു വന്നു.പ്രതീക്ഷയുടെ തീപ്പൊരി ആ മനസിലേക്ക് ഇട്ടുകൊടുത്തു.അവളുടെ പേര്മീര.പ്രാരാബ്ധങ്ങളുടെ കളിക്കൂട്ടുകാരി.വാടകവീ ട്ടിലാണ് താമസം.കാത്തിരുന്ന് കിട്ടിയ പൊ ന്നോമന ഒരു അജ്ഞാതരോഗത്തിന്റെ പിടിയിലാണ് . ഒരു ദിവസം അവന്റെ ചികിത്സ യ്ക്കും മരുന്നിനുമുള്ള പണം തന്നെ അവളുടെ ശമ്പളത്തിൽ നിന്ന് തികയില്ല.അവൾ ക്കിപ്പോൾ ഒഴിവ് കിട്ടാത്തതിനാൽ ഭർ ത്താവാണ് കുഞ്ഞിനെ നോക്കുന്നത് . ' ഒരു തമാശ വീണ്ടും വീണ്ടും കേട്ടാൽ ചിരിക്കില്ലെങ്കിൽ വിഷമങ്ങൾ ഓർത്തോർ ത്ത് കരയുന്നതെന്തിനെന്ന് ' അവൾ ചോദിക്കും.തിരക്കിനിടയിലും മകൻ വീഡിയോകോളിൽ വരുമ്പോൾ അവൾ അവനെ കളിപ്പിക്കും.അവളുടെ സാമീപ്യം അയാളെ മാറ്റിമറിച്ചു.അവളെ സഹായിക്കാൻ ജോൺ തീരുമാനിച്ചു.ഉപയോഗപ്രദമായിഉപയോഗിക്കുമ്പോഴേ പണത്തിന് വിലയുണ്ടാകു.അയാളുടെ നിരീക്ഷണ കാലാവധി കഴിഞ്ഞു.അവൾ അയാളുടെ അരികിലെത്തി.സാർ,നാളെയാണ് കുഞ്ഞിന്റെ ഓപ്പറേഷൻ.പ്രാർത്ഥിക്കണം.’’ അവൾ പറഞ്ഞു.ആ ഓപ്പറേഷനാണ് അവന്റെ ഭാവി നിർണ്ണയിക്കുന്നതെന്ന് അയാൾ ക്ക് മനസ്സിലായി.പതിനാല് ദിവസത്തെ ബന്ധം കൊണ്ട് അവൾക്ക് അയാൾ ഒരു സഹോദരനായി മാറിയിരുന്നു. ജോണിന് നല്ലൊരു യാത്രയയപ്പ് ആശുപത്രിക്കാർ നൽ കി. ഒരു പുഞ്ചിരിയോടെ അവളും ഉണ്ടായിരുന്നു.സ്വന്തം മകന്റെ ഓപ്പറേഷന് അവന്റെ അടുതെത്താൻ വെമ്പുന്ന ഒരമ്മ അവളിലുണ്ടായിരുന്നു.ഇതുപോലെ വിഷമം കടിച്ചമർത്തി പുഞ്ചിരിക്കുന്നവരായിരിക്കല്ലേ ഓരോ നഴ്സും.വൈ കുന്നേരം മകന്റെ ഓപ്പറേഷൻ കഴിഞ്ഞ് ഭർത്താവ് മീരയെ വിളിച്ചു.എല്ലാം ഭംഗിയായി കഴിഞ്ഞു.പക്ഷേ നേരത്തേ തന്നെ ആരോ പണം കൊടുത്തു,ഏതോ ഒരു ജോൺ.....’’അവൾക്ക് സന്തോഷം അടക്കിപ്പിടിക്കാൻ കഴിഞ്ഞില്ല.ചുരുങ്ങിയ ദിവസം മാത്രം പരിചയമുള്ള തന്നെ അയാൾ എന്തിന് സഹായിച്ചു?ആശുപത്രി രജിസ്റ്ററിൽ നിന്ന് മൊബൈൽ നമ്പർ തപ്പിയെടുത്ത് അയാളെ വിളിച്ചു.വിമാനങ്ങൾ പറക്കാൻ തുടങ്ങിയാലുടൻ അയാൾ തിരിച്ചുപോകുമെന്ന് പറഞ്ഞു. ദി വസങ്ങൾ കഴിഞ്ഞു.വീട്ടിൽ പോകാൻ മനസ്സ് അനുവദിച്ചില്ല.ജോൺ എയർപ്പോർ ട്ടിലെത്തി.സുഭാഷുമായി വീണ്ടും കണ്ടുമുട്ടി.അവർ സങ്കടങ്ങൾ പരസ്പരം പങ്ക്വെച്ചു.അവരുടെ ലോകമെന്നും ദുബായിലെ ആ ഒറ്റമുറിയാണെന്നവർ തിരിച്ചറി‍ഞ്ഞു .വിമാന ത്തിൽ കയറുംമുമ്പ് ജോൺ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി,അഛാ എന്നുള്ള വിളി കേൾക്കാനായി.പക്ഷേ......... ആ ൾക്കൂട്ടത്തിനിടയിൽ അതാ മ‍ ീ ‍ ര.ഒപ്പം ഭർത്താവും കുഞ്ഞും.ആ കുഞ്ഞിന്റെ കണ്ണുകളിൽ പുതുജന്മത്തിന്റ തിളക്കം.കൈ വീശി കാണി‍ച്ചുകൊണ്ട് ആ വിമാനത്തിനൊപ്പം അയാളും ഏഴാം കടലിനക്കരെ മറഞ്ഞു..............

ദേവിക എ ജെ
10 D ഗവ. എച്ച്. എസ്സ്. പ്ലാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കഥ