ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/എന്റെ ഗ്രാമം
ഗവ .എച്ച് .എസ് .എസ് .വിളവൂർക്കൽ / എന്റെ ഗ്രാമം
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സ്ഥലമാണ് വിളവൂർക്കൽ എന്ന എന്റെ ഗ്രാമം . ഈ ഗ്രാമത്തെ മനോഹരമാക്കുന്ന നിരവധി കാഴ്ചകളിൽ ഒന്നാണ് മൂക്കുന്നിമല. ജനജീവിതത്തിനാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഗ്രാമമാണിത്. മത സൗഹാർദ്ദത്തിന്റെ ഇടമെന്ന നിലയിൽ അമ്പലങ്ങളും പള്ളികളും ഈ ഗ്രാമത്തെ സവിശേഷമാക്കുന്നു.
ഭൂമിശാസ്ത്രം
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (9 കിലോമീറ്റർ)
- NH 47-ൽ നിന്ന് 5 കി.മീ. അകലെ പാപ്പനംകോട്-മലയിൻകീഴ് റോഡിൽ സ്ഥിതിചെയ്യുന്നു.
- മുക്കുന്നിമലയുടെ താഴ്വര ആണ് ഈ പ്രദേശം .പള്ളിച്ചൽ,വിളവൂർക്കൽ പഞ്ചായത്തുകളിലായാണ് മുക്കുന്നിമല സ്ഥിതി ചെയ്യുന്നത്
പ്രാദേശിക ഐതിഹ്യം
ശ്രീരാമന്റെ പാദ സ്പര്ശമേറ്റ സ്ഥലമാണ് മുക്കുന്നിമല എന്നാണ് ഐതിഹ്യം . വിശ്വാമിത്ര മഹർഷി രാമലക്ഷ്മന്മാർക്ക് ഉപദേശിച്ച ബല ,അതിബല മന്ത്രങ്ങളുടെ വൃക്ഷരൂപമായ വെളിച്ചപ്പാല മുക്കുന്നിപലയിൽ ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു .ഈ മന്ത്രം വിശപ്പും ദാഹവും ഇല്ലാതാക്കിയിരുന്നുവെന്നാണ് വിശ്വാസം.
ഏത് ലോഹത്തെയും സ്വർണമാക്കി മാറ്റുന്ന കിണറും മുക്കുന്നിമലയിൽ ഉണ്ടെന്നുള്ള കേട്ടറിവുകൾ ഇവിടെ പ്രചാരത്തിലുണ്ട് .
മുക്കുന്നിമലയുടെ ഒരറ്റത്തു ഇന്ന് മിലിറ്ററി ക്യാമ്പും റെഡാർ സ്റ്റേഷനും പ്രവർത്തിക്കുന്നു .
പ്രധാന പൊതുസ്ഥലങ്ങൾ
- ഗവ .എച്ച് .എസ് .എസ് .വിളവൂർക്കൽ
- സെന്റ്.ഫ്രാൻസിസ് യു .പി .എസ് .ഈഴക്കോട്
- കുടുംബ ആരോഗ്യകേന്ദ്രം
- വിളവൂർക്കൽ പഞ്ചായത്ത് കാര്യാലയം
- കൃഷിഭവൻ
- എയർഫോഴ്സ് സ്റ്റേഷൻ
- ഗ്രന്ഥശാല
- വില്ലജ് ഓഫീസ്
ആരാധനാലയങ്ങൾ
- പൊറ്റയിൽ ദേവി ക്ഷേത്രം
- ചെല്ലമംഗലം ദേവി ക്ഷേത്രം പൊറ്റയിൽ
- മലയം ശിവ ക്ഷേത്രം
- ശ്രീ ഉലയാ കുടപെരുമാൾ ക്ഷേത്രം
- സി എസ് ഐ ചർച്ച് മലയം
ചിത്രശാല
-
ഗവ:എച്ച് എസ്സ്.എസ്സ്.വിളവൂർക്കൽ
-
എയർഫൊഴ്സ് സ്റ്റേഷൻ
-
മുക്കുന്നിമല
-
പൊറ്റയിൽ ദേവി ക്ഷേത്രം
-
ജലാശയം
-
ചെല്ലമംഗലം ദേവി ക്ഷേത്രം
-
csi ചർച്ച് മലയം
-
കുടുംബാരോഗ്യ കേന്ദ്രം
-
ഗ്രാമപഞ്ചായത്ത് കാര്യാലയം
-
കൃഷിഭവൻ
-
പൊതുവിതരണകേന്ദ്രം