ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/മാതൃക
മാതൃക
ഈ സാഹചര്യത്തിൽ വിദേശത്ത് നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിവരുന്ന ഒരു വിദ്യാർത്ഥിനിയുടെ കഥയാണിത്. ദുബായിലെ വിദ്യാഭ്യാസം താൽക്കാലികമായി നിർത്തിവച്ച് വീട്ടിലേക്ക് മട ങ്ങി വരുകയാണ് മീര എന്ന നേഴ്സിങ് വിദ്യാർതത്ഥി. രാവിലെ 10 മണിയോടെ മീര എയർപോർട്ടിൽ എത്തി ചേർന്നു. അവളുടെ കൈയ്യിൽ മാസ്ക് ,സാനിറ്റൈസർ, കൈയ്യുറ എന്നിവ ഉണ്ടായിരുന്നു . അവൾ എത്തിയ ഉടനെ അവളുടെ കൈകൾ സാനിറ്റൈസ ഉപയോഗിച്ച് നന്നായി കഴുകി . കൂടാതെ മീര ബന്ധപ്പെട്ടവരുടെയും സഹയാത്രികയുടെയും പേരും മറ്റു വിവരങ്ങളും ശേഖരിച്ച് ഒരു നോട്ട് ബുക്കിൽ കുറിച്ചു വച്ചു . അവർക്കും സാനിറൈസർ കൊടുത്ത് കൈകൾ കഴുകാൻ പറഞ്ഞു. മീര പുറത്ത് വന്ന ശേഷം ഒരു ടാക്സി വിളിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. അവൾ കാറിൽ വച്ചു തന്നെ ദിശ നമ്പറായ 1056 ലേക്ക് വിളിച്ചു അവരോട് വന്ന കാര്യങ്ങൾ പറയാൻ തുടങ്ങി " ഹലോ ഞാൻ മീര ഞാൻ ഇടുക്കി ജില്ലയിലാണ് താമസിക്കു ന്നത് . അപ്പോൾ ഞാൻ ഇന്നാണ് വിദേശത്ത് നിന്ന് വന്നത് 14 ദിവസത്തേക്ക് ഞാൻ എൻ്റെ വീട്ടിൽ ക്വാറൻ്റീനിൽ കഴിയാനാണു തീരുമാനം" തിരിച്ച് ആ പ്രവർത്തകൻ മറുപടി പറഞ്ഞു "നിങ്ങളെടുത്ത തീരുമാനം വളരെ ശരിയാണ്. അപ്പോൾ നിങ്ങൾ വിട്ടുക്കാരിൽ നിന്ന് അകലം പാലിച്ച് 14 ദിവസത്തേക്ക് മുറിയിൽ തന്നെ കഴിയുക ഇതിനിടയിൽ വല്ല രോഗലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഹെ ൽപ്പ് ലൈൻ നമ്പറിലേക്ക് അറിയിക്കേണ്ടതാണ് " ഇതെല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു ആ ടാക്സിയിലെ ഡൈവർ അയാൾ മീരയോട് പറഞ്ഞു കുട്ടിയെപ്പോലെ എല്ലാ വരും ഇങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഈ ലോകത്ത് നിന്ന് തന്നെ കൊറോണ ഓടി പ്പോയാനെ" ഇതു കേട്ട മീര ചിരിക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞ് മീര അവളുടെ അച്ഛനെ ഫോൺ ചെയ്തു " ഹലോ അച്ഛാ ഞാൻ വീട്ടിലേക്ക് വരുകയാണ് നമ്മൾ എല്ലാവരും നേരിൽ കണ്ടിട്ട് 8 വർഷമായില്ലേ ഇനിയൊരു 14 ദിവസം കൂടി അകലം പാലിച്ച് കഴിയാം അതുകൊണ്ട് വീട്ടിലെ കിഴക്കു ഭാഗത്തെ മുറി എനിക്കിവേണ്ടി മാറ്റണം. അത്യാവശ്യത്തിനുള്ള സാധനങ്ങൾ ആ മുറിയിൽ വച്ചാൽ മതി എങ്കിൽ ശരിയച്ഛാ "മകളു ടെ ഈ അറിയിപ്പ് അവർക്ക് വിഷമം തോന്നി പ്പിച്ചെങ്കിലും ഇത് നല്ലതിനാണെന്നും തോന്നി ഉച്ചയ്ക്ക് 1 മണിയോടെ മീര വീട്ടിൽ എത്തിചേർന്നു അവൾ തന്നെ അവളുടെ സാധനങ്ങൾ കാറിൽ നിന്ന് എടുത്തു വച്ചു. ശേഷം ടാക്സിക്കാരനോട് അവൾ നന്ദി പറഞ്ഞ് പേരും മറ്റ് വിവരവും ശേഖരിച്ച് ക്യാഷ് അക്കാണ്ടിൽ അയച്ചു തരാമെന്നു പറഞ്ഞു കൂടാ തെ ഒരു സാനിറ്റൈസർ ബോട്ടിൽ അയാൾക്കും കൊടുത്തു .മീരയെ ക്ഷണിക്കാൻ മുറ്റത്ത് ആരും തന്നെ ഇല്ലായിരു ന്നു. കുറച്ച് ദിവസത്തേക്ക് ഇങ്ങനെ തന്നെ മതിയെ ന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ നേരെ അവളുടെ മുറിയിലേക്ക് പോയി. നമ്മുടെ മീരയെ കണ്ടില്ലേ, ആത്മവിശ്വാസ ത്തിൻ്റെ കൈ പിടിച്ച് അങ്ങേയറ്റത്തേ ജാഗ്രത കൊണ്ട് നാം നടത്തേണ്ട പോരാട്ടമാണ് മീരയിൽ നിന്ന് നാം കാണുന്നത്. നമ്മുടെ ഒരു പാളിച്ചയിൽ നിന്നാവും ആ വൈറസിന് ഒരു വാതിൽ തുറന്നു കിട്ടാവുക എന്ന സത്യം ഒരു സാഹചര്യത്തിലും നാം മറന്നു കൂടാ വീട്ടിലിരുന്നു തന്നെ ജയിക്കാവുന്ന ഒരു പോരാട്ടത്തിൽ നമുക്കോരോരുത്തർക്കും കണ്ണിയാകാം .എന്നിട്ട് രോ ഗ വ്യാപനത്തിൻ്റെ കണ്ണി കരുത്തോടെ മുറിച്ചു മാറ്റാം .അതിജീവനമെന്നതു നമ്മുടെ ലോകത്തിൻ്റെ മറു പേരാണെന്ന് ഒരിക്കൽ കൂടി തെളിയ് ക്കാനുള്ള ഈ അവസരം നാം അർത്ഥപൂർണമാക്കിയേ തീരു .മീരയെന്ന അതിജീവനത്തിൻ്റെ മാതൃക പോലെ ഒറ്റയ്ക്ക് നിന്ന് കരുത്തോടെ അതിജീവിക്കാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ