ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/പ്രവർത്തനങ്ങൾ/2026-27
ജൂൺ 1- പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം.ജൂൺ 1 തിങ്കളാഴ്‌ച നിറവാർന്ന പരിപാടികളോടെ ആഘോഷിച്ചു .സ്‌കൂൾ പി ടി എ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ശ്രീ ബാബു നരേന്ദ്രൻ സർ ഉദ്‌ഘാടനം ചെയ്തു.തിരു ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ .ഷൈജു അവർകളുടെ സാന്നിധ്യം ഉണ്ടായിരുന്നു.ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കൊച്ചു കൂട്ടുകാർക്കു സ്കൂൾബാഗും മറ്റ് പഠനോപകരണങ്ങൾ നൽകി .