ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2025-26/ജൂലൈ
ദൃശ്യരൂപം
03/07/2025
ഈ വർഷവും നമ്മുടെ സ്കൂളിൽ "ദേശാഭിമാനി" പത്രത്തിൻ്റെ വിതരണം ആരംഭിച്ചു. മുൻ എംഎൽഎ ശ്രീ. കോലിയക്കോട് കൃഷ്ണൻ നായർ പദ്ധതി നിർവഹിച്ചു. പത്രവായനയുടെ മഹത്വം അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ അസിം സാർ, ഹെഡ്മിസ്ട്രസ് ലിജി ടീച്ചർ, മറ്റ് അധ്യാപക പ്രതിനിധികൾ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. ദൃശ്യങ്ങളിലേക്ക്..
11/07/2025
Maths ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ, 11/07/2025 ന് ക്ലാസ്തല ഗണിതക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു . സ്കൂൾതല മത്സരം 25/07/2025 ഉച്ചയ്ക്ക് ഒരു മണിക്ക് നടത്തി. 8,9,10 ക്ലാസുകളിൽ നിന്നായി 34 കുട്ടികൾ പങ്കെടുത്തു. ആദ്യ സ്ഥാനം 9 H ക്ലാസിലെ അഭിനന്ദ് K S , രണ്ടാം സ്ഥാനം 8A ക്ലാസിലെ ഷംസ് S V എന്നിവർ കരസ്ഥമാക്കി.