ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
പഠനോപകരണ വിതരണം

സ്കൂൾ പ്രവേശനോത്സവം 2025

യു എസ്സ് എസ്സ് വിജയികൾക്ക് ട്രോഫി വിതരണം
ടോപ് സ്കോറർക്കുള്ള ക്യാഷ് അവാർഡ് ദാനം

ജി എച്ച് എച്ച് എസ്സ് എസ്സ് പേട്ട യിലെ 2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട പേട്ട വാർഡ് കൗൺസിലർ ശ്രീമതി സുജാ ദേവി പരിപാടി ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി നിഷി കെ എ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ അഷറഫുദ്ദീൻ പി സ്വാഗതം ആശംസിച്ചു. മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി ശിവപ്രിയ സി ആർ , പി ടി എ പ്രസിഡൻറ് ശ്രീമതി അശ്വതി , സ്റ്റാഫ് സെക്രട്ടറി ശ്രീ അജിരാജ് , തിരുവനന്തപുരം പേട്ട പുത്തൻ കോവിൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ശ്രീ അശോക് രാജ് , പേട്ട പോലീസ് സ്റ്റേഷൻ എസ്സ് എച്ച് ഒ എന്നിവർ ആശംസ അറിയിച്ചു. ഈ വർഷത്തെ യു എസ്സ്  എസ്സ്  വിജയികൾക്കുള്ള ട്രോഫികൾ  വിതരണം ചെയ്തു. എസ്സ് എസ്സ് എൽ സി , പ്ലസ് ടു ടോപ് സ്‌കോറർ ആയിട്ടുള്ള വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. പുതുതായി അഡ്മിഷൻ എടുത്ത കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും അന്നേ ദിവസം നടന്നു. പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം പ്രദർശിപ്പിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു.


ഉദ്ഘാടനം

ലോക  പരിസ്ഥിതി ദിനം 2025

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. അസംബ്ലിയിൽ അധ്യാപകരും കുട്ടികളും ചേർന്ന്  പരിസ്ഥിതിദിന പ്രതിജ്ഞ ഏറ്റു ചൊല്ലി. ബഹു: ഹെഡ്മാസ്റ്റർ ശ്രീ രമേശൻ പരിസ്ഥിതിദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. തുടർന്ന് കടകംപള്ളി കൃഷിഭവനിൽ നിന്നും ലഭിച്ച പച്ചക്കറിത്തൈകൾ കുട്ടികൾക്ക് നൽകിക്കൊണ്ട് ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീഡ് ക്ലബ്ബിൻറെയും , ഇക്കോ ക്ലബ്ബിൻറെയും നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തൈകൾ നട്ടുപിടിപ്പിച്ചു.

പച്ചക്കറിത്തൈ വിതരണ ഉദ്ഘാടനം
അടുക്കളത്തോട്ട നിർമാണം

വായനദിനം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ചു സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. വായനയുടെ പ്രാധാന്യത്തെക്കുറിച്ചു ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. രമേശൻ എസ്സ് സംസാരിച്ചു. മലയാളം ഭാഷാപരിപോഷണ പരിപാടിയായ 'എന്റെ മലയാളം' പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിയ കയ്യെഴുത്തു പതിപ്പ് "വരിയും വരയും" പ്രകാശനം ചെയ്തു. കഥ രചന, വായന മത്സരം, ക്ലാസ് ലൈബ്രറി വിപുലീകരണം എന്നിവ നടത്തി.

വരിയും വരയും കയ്യെഴുത്ത് പതിപ്പ് പ്രകാശനം

അന്താരാഷ്ട്ര യോഗാദിനം

ജൂൺ 21 അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ചു കുട്ടികൾക്കായി യോഗ ക്ലാസുകൾ നടത്തി. സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീമതി സവിത, യു പി വിഭാഗം അദ്ധ്യാപിക ശ്രീമതി അഖിലശ്രീ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

യോഗ ക്ലാസുകൾ

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം

ലഹരി വിരുദ്ധ ഗാനം
ലഹരി വിരുദ്ധ പ്രസംഗം

ജൂൺ 26  അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു നിരവധി പരിപാടികൾ സംഘടിപ്പിച്ചു. പരിപാടി ഉദഘാടനം ചെയ്യാനായി കാഥികയും മുൻ പ്രഥമാധ്യാപികയുമായ ശ്രീമതി വൃന്ദ എത്തിച്ചേർന്നു. ഉദഘാടനത്തിനു ശേഷം കുട്ടികൾക്കായി നാടൻ പാട്ടുകൾ ആലപിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ലഹരി വിരുദ്ധ ഗാനം, പ്രസംഗം, സൂംബ ഡാൻസ് എന്നിവ കുട്ടികൾ കാഴ്ച വെച്ചു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദഘാടനവും ഈ അവസരത്തിൽ നടക്കുകയുണ്ടായി. ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങൾ, ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ജ്യാമിതീയ ചാർട്ടുകൾ എന്നിവ കുട്ടികൾ പ്രദർശിപ്പിച്ചു.

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ഉദ്ഘാടനം  

ചാന്ദ്ര ദിനം

ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ബഹു: HM ശ്രീ രമേശൻ എസ്സ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പുകൾ പ്രകാശനം ചെയ്തു. കുട്ടികൾക്കായി റോക്കറ്റ് നിർമാണ മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഹൈ സ്കൂൾ വിഭാഗം വിദ്യാർത്ഥികളായ ആദിത്യൻ, നിതിൻ എന്നിവരും യു പി വിഭാഗം വിദ്യാർത്ഥി അബി സുരേഷും ചാന്ദ്ര ദിന പ്രസംഗം അവതരിപ്പിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഭിഷേക് ചാന്ദ്ര ദിന കവിത ആലപിച്ചു. യു പി വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാന്ദ്ര ദിന കൊളാഷ് പ്രദർശിപ്പിച്ചു. കൂടാതെ ചാന്ദ്ര ദൗത്യം വീഡിയോ പ്രദർശനവും ചാന്ദ്ര ദിന ക്വിസ് ഉം നടത്തുകയുണ്ടായി.

ചാന്ദ്ര ദിന പതിപ്പ്
കുട്ടികൾ നിർമ്മിച്ച റോക്കറ്റ് മാതൃകകൾ
ചാന്ദ്ര ദിന കൊളാഷ്

പ്രേംചന്ദ് ജയന്തി

പോസ്റ്റർ പ്രദർശനം
ഹിന്ദി അസംബ്ലി

ജൂലൈ 31 ന് പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ ഹിന്ദി അസംബ്ലി നടത്തി. സ്കൂളിലെ ഹിന്ദി അധ്യാപികയായ ശ്രീമതി കവിത ഡി കെ അസംബ്ലിക്ക് നേതൃത്വം വഹിച്ചു. കൂടാതെ ഹിന്ദി ഭാഷയിലെ പ്രമുഖ സാഹിത്യകാരനായിരുന്ന മുൻഷി പ്രേംചന്ദിനെക്കുറിച്ചും സാഹിത്യരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും ടീച്ചർ സംസാരിച്ചു. അസംബ്ലിയിൽ ഏഴാം ക്ലാസ്സിലെ സഞ്ജന കുമാരി യും അഞ്ചാം ക്ലാസ്സിലെ ആൻസിയയും ഹിന്ദി കവിതകൾ ആലപിച്ചു. വിദ്യാർത്ഥികൾക്കായി പ്രേംചന്ദിനെക്കുറിച്ചുള്ള ക്വിസ് മത്സരവും അദ്ദേഹത്തിന്റെ കഥയെ ആസ്പദമാക്കിയുള്ള ടെലിഫിലിം പ്രദര്ശനവും നടത്തി. പ്രേംചന്ദിന്റെ ചിത്രം, രചനകൾ, മറ്റു വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് പോസ്റ്റർ പ്രദർശിപ്പിച്ചു.

ഹിരോഷിമ-നാഗസാക്കി ദിനം

ഹിരോഷിമ ദിന ക്വിസ്

ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട്  സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. കുട്ടികൾ അവർ തയ്യാറാക്കിയ യുദ്ധ വിരുദ്ധ സന്ദേശങ്ങൾ ചാർട്ട്പേപ്പറിൽ നിർമിച്ച ശാന്തി വൃക്ഷ ചിത്രത്തിൽ പതിപ്പിച്ചു. ബഹു: HM ശ്രീ രമേശൻ എസ്സ്, സോഷ്യൽ സയൻസ് അദ്ധ്യാപകൻ ശ്രീ അഷറഫുദീൻ എന്നിവർ ദിനാചരണത്തിൻറെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. ലോക സമാധാനത്തിൻറെ പ്രതീകമായ സഡാക്കോ കൊക്കുകൾ കുട്ടികൾ നിർമ്മിച്ചു. കുട്ടികൾക്കായി ഹിരോഷിമ ദിന ക്വിസ് സംഘടിപ്പിച്ചു.

ശാന്തി വൃക്ഷം

സ്വാതന്ത്ര്യ ദിനാഘോഷം

ദേശീയ പതാക ഉയർത്തൽ
സ്വാതന്ത്ര്യദിന സന്ദേശം
നൃത്താവിഷ്കാരം

ഇന്ത്യയുടെ എഴുപത്തൊമ്പതാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ സ്കൂളിൽ സംഘടിപ്പിച്ചു. ബഹുഃ HM ശ്രീ രമേശൻ എസ്സ് ദേശീയ പതാക ഉയർത്തി. സ്കൂൾ SPC യുടെ നേതൃത്വത്തിൽ പരേഡ്  നടത്തി. മാത്‍സ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ മിനിയേച്ചർ നാഷണൽ ഫ്ലാഗുകൾ കുട്ടികൾക്കും അധ്യാപകർക്കും വിതരണം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മധുര വിതരണം നടത്തി.






സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം

സെപ്തംബർ 20 ലോകമെങ്ങും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്തിൻറെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. ദിനാചരണത്തിൻറെ ഭാഗമായി സ്കൂളിൽ റോബോട്ടിക് പഠനത്തിനായി വിതരണം ചെയ്തിട്ടുള്ള റോബോട്ടിക് കിറ്റുകൾ-Arduino Uno Kit വിദ്യാർത്ഥികൾക്ക്  പരിചയപ്പെടുത്തി. ഇതുപയോഗിച്ച് എന്തൊക്കെ നിർമ്മിക്കാം എന്ന് കുട്ടികൾക്ക് വിശദീകരിച്ചു നൽകി. കൂടാതെ കംപ്യൂട്ടറിൻറെ ബ്രെയിൻ എന്നറിയപ്പെടുന്ന ഭാഗമായ സി പി യു (സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ്) ക്യാബിനറ്റ് തുറന്ന് ഉള്ളിലെ വിവിധ ഭാഗങ്ങൾ -S M P S, ഹാർഡ് ഡിസ്ക്, മദർ ബോർഡ് തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തി.

റോബോട്ടിക് കിറ്റ് പ്രദർശനം  
സി പി യു ( സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ് ) ക്യാബിനറ്റ് - ഭാഗങ്ങൾ