ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/ഗണിത ക്ലബ്ബ്
ഗണിതശാസ്ത്രം നമ്മുടെ ദൈനംദിന ജീവിതവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്ന ഒരു പ്രധാന വിഷയമാണ്. വിദ്യാർത്ഥികളിൽ ഗണിതശാസ്ത്രത്തോടുള്ള താൽപ്പര്യവും സൃഷ്ടിപരമായ ചിന്താശേഷിയും വളർത്തുന്നതിനായി സ്കൂളുകളിൽ ഗണിത ക്ലബുകൾ രൂപീകരിക്കുന്നു. ഗണിത ക്ലബിന്റെ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് ഗണിതത്തെ കൂടുതൽ രസകരമായും എളുപ്പമായും പഠിക്കാൻ അവസരം ലഭിക്കുന്നു.
ഗണിത പസിലുകൾ, ഗെയിമുകൾ, ക്വിസുകൾ, പ്രോജക്ടുകൾ, പ്രദർശനങ്ങൾ, ഗണിത ദിനാഘോഷങ്ങൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ പ്രശ്നപരിഹാര കഴിവും തർക്കശേഷിയും വളർത്തുകയാണ് ഗണിത ക്ലബിന്റെ ലക്ഷ്യം.
ജൂലൈ 22 പൈ അപ്പ്രോക്സിമേഷൻ ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. "പൈ" ചിഹ്നം, അതിന്റെ വില, പ്രായോഗികത ഇവ മനസിലാക്കുന്നതിനായി ക്ലാസ്, വീഡിയോ അവതരണം, പൈ ദിന ക്വിസ്, പോസ്റ്റർ മേക്കിങ്, പൈ ഉൾപ്പെടുന്ന പ്രായോഗിക പ്രശ്നങ്ങൾ (ചർച്ച) എന്നിവ നടത്തി.
ഗണിത ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി "ഓരോ കുട്ടിക്കും പതാക" എന്ന ആശയത്തെ മുൻ നിർത്തി പതാക നിർമ്മാണ പരിശീലനം നൽകി. 3:2 എന്ന അംശബന്ധത്തിൽ പേപ്പർ മുറിക്കുന്ന വിധം അവർ മനസിലാക്കുകയും പതാക നിർമ്മിക്കുകയും ചെയ്തു.
സ്കൂൾ തല ഗണിത ക്വിസ് നടത്തുകയും വിജയികളെ കണ്ടെത്തി സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിക്കാനും പരിശീലനം നൽകുവാനും തീരുമാനിച്ചു. ഗണിത ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ തല ഗണിതമേള സംഘടിപ്പിച്ചു. നമ്പർ ചാർട്ട്, ജോമെട്രിക്കൽ ചാർട്ട്, അദർ ചാർട്ട് എന്നീ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ഗണിത എക്സിബിഷനിൽ കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്ന വിവിധ മോഡലുകൾ പ്രദർശിപ്പിച്ചു. കൂടാതെ ക്ലബ് അംഗങ്ങൾ വിദ്യാർത്ഥികൾക്ക് ത്രിമാന രൂപങ്ങൾ, ജിയോ ബോർഡിൻറെ ഉപയോഗം, ഫ്രാക്ഷൻ ഡിസ്ക്, ക്ലിനോ മീറ്ററിന്റെ ഉപയോഗം, വിവിധ ചാർട്ടുകൾ എന്നിവ വിശദീകരിച്ചു കൊടുത്തു.ജിയോ ജോമെട്രിക് സ്റ്റിക് ഉപയോഗിച്ച ബഹുഭുജങ്ങൾ നിർമ്മിച്ചു.
ഉപജില്ലാ തല ഗണിതശാസ്ത്ര മേളയിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.
യുപി വിഭാഗം :
നമ്പർ ചാർട്ട് - ധനലക്ഷ്മിമോൾ എസ്സ് എ : എ ഗ്രേഡ്
ജോമെട്രിക്കൽ ചാർട്ട് - സഞ്ജന കുമാരി : എ ഗ്രേഡ്
ഹൈ സ്കൂൾ വിഭാഗം :
നമ്പർ ചാർട്ട് - നിബിൻ ബി : ബി ഗ്രേഡ്
ജോമെട്രിക്കൽ ചാർട്ട് - നിതിൻ എസ്സ് : ബി ഗ്രേഡ്
അദർ ചാർട്ട് - അവിനാഷ് എസ്സ് : ബി ഗ്രേഡ്