ലഹരി വിമുക്ത കേരളം
ലഹരി വിമുക്ത കേരളം സ്കൂൾ തല കാമ്പയിൻറെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കെ.വേണുഗോപാലൻ നായർ തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിച്ചു. .പി.റ്റി.എ പ്രസിഡൻറ് ശ്രീ.നസീർ.ഇ യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് മെമ്പർ ശ്രീ. തോന്നയ്ക്കൽ രവി,എസ്.എം.സി ചെയർമാൻ ശ്രീ.തോന്നയ്ക്കൽ രാജേന്ദ്രൻ, പ്രിൻസിപ്പാൾ ശ്രീമതി ജസിജലാൽ, എച്ച്.എം ശ്രീ. സുജിത്ത്.എസ് എന്നിവർ സംസാരിച്ചു.മംഗലപുരം ISHO ശ്രീ. സജീഷ്.എച്ച്.എൽ, 'DREAM' -കൗൺസിലേഴ്സ് ആയ ശ്രീമതി .നേഹ ജോസഫ്,അനൂജ ആർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ. സന്തോഷ്തോന്നയ്ക്കൽ നന്ദി പറഞ്ഞു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂൾ വിളംബര ജാഥ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ.തോന്നയ്ക്കൽ രവി ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പി.റ്റി.എ പ്രസിഡൻറ് ശ്രീ.നസീർ.ഇ അധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ ശ്രീ.തോന്നയ്ക്കൽ രാജേന്ദ്രൻ,പ്രിൻസിപ്പാൾ ശ്രീമതി ജസിജലാൽ,എച്ച്.എം ശ്രീ.സുജിത്ത്.എസ്,പി.റ്റി.എ വൈസ് പ്രസിഡൻറ് ശ്രീ.ജയകുമാർ.ജി,വികസന സമിതി ചെയർമാൻ ശ്രീ.ഹരികുമാർ.വി,സ്റ്റാഫ് സെക്രട്ടറി ശ്രീ.സന്തോഷ്തോന്നയ്ക്കൽ എന്നിവർ സംബന്ധിച്ചു.പി.റ്റി.എ/എസ്.എം.സി അംഗങ്ങൾ,രക്ഷകർത്താക്കൾ,എക്സൈസ്/പോലീസ് വിഭാഗങ്ങൾ അധ്യാപകർ, എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ്,ജെ.ആർ.സി,ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾ എന്നിവർ വിളംബര ജാഥയിൽ അണികളായി.വേങ്ങോട് ജംഗ്ഷനിൽ തോന്നയ്ക്കൽ സ്കൂളിലെ കുട്ടികൾ തെരുവ് നാടകവും ഫ്ലാഷ് മോബും അവതരിപ്പിച്ചു.

ലഹരിവിരുദ്ധ റാലി
ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ SPC ,NCC യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു.സ്കൂളിൽ നിന്നാരംഭിച്ച റാലി പ്രധാന അധ്യാപകൻ സുജിത്ത്.എസ് ഫ്ലാഗ് ഓഫ് ചെയ്തു.സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കൽ ,SPC ഓഫീസർ ഷഫീഖ്.എ.എം ,NCC ഓഫീസർ ജിതേന്ദ്രനാഥ്,ഗാർഗിയൻ SPC കൺവീനർ സുരേഷ്കുമാർ എന്നിവർ സംസാരിച്ചു .കടകളിൽ ലഹരി വിരുദ്ധ സന്ദേശ ലഘു ലേഖകൾ കേഡറ്റുകൾ വിതരണം ചെയ്തു.