അരുവിക്കര സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ബാച്ച് തുടങ്ങിയപ്പോൾ 2018 ആദ്യ ബാച്ചിൽ അഡ്മിഷൻ നേടിയ ലിജോയ് വിക്ടർ .പിന്നീട് ഐ ടി മേഖലയിൽ താല്പര്യം ഉണ്ടാകുകയും ,കൂടുതൽ ശ്രദ്ധയോടെ ലിറ്റിൽ കൈറ്റ്സ് ആക്ടിവിറ്റികൾ എല്ലാം ചെയ്യുകയും ചെയ്തു .ഐ ടി മേളകളിൽ ജില്ലാതലം വരെ പ്രോഗ്രാമിങ്ങിൽ പങ്കെടുക്കാൻ സാധിച്ചു . കൂടാതെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പിൽ പ്രോഗ്രാമിങ്ങിൽ പങ്കെടുക്കാൻ അവസരം കിട്ടി .അതോടെ ഐ ടി മേഖലയിലാണ് തന്റെ കരിയർ എന്ന് തീരുമാനം എടുക്കുകയും , ഹയർ സെക്കൻഡറിയിൽ കമ്പ്യൂട്ടർ സയൻസ് എടുത്തു . അതിനു ശേഷം കാനഡയിൽ കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിൽ ഡിപ്ലോമ ചെയ്തു .ഇപ്പോൾ ക്യാനഡയിൽ തന്നെ ഇതേ മേഖലയിൽ ബിരുദം ചെയ്യുന്നു . ലിറ്റിൽ കൈറ്റ്സിൽ എത്തിയതാണ് കരിയർ തിരഞ്ഞെടുക്കാൻ സഹായകമായത് .