ഗവ ഹൈസ്കൂൾ ഉളിയനാട്/ജൂനിയർ റെഡ് ക്രോസ്
മനുഷ്യ സ്നേഹികളായ ഉത്തമ പൗരൻമാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ്ക്രോസിന്റെ അംഗങ്ങളാവുക എന്നത് അഭിമാനകരമാണ്.
ഉളിയനാട് എച്ച് എസിൽ 2008 ൽ തുടക്കം കുറിച്ച ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.
സേവനമനോഭാവവും കാരുണ്യവും ഭാവിതലമുറകളുടെ മുഖമുദ്രയാകുന്ന ജെ ആർ സി യൂണിറ്റ് 8, 9,10 ക്ലാസ്സുകകളിലെ അംഗങ്ങളുമായി ശ്രദ്ധേയമായ സേവനം നടത്തുന്നു. സ്കൂൾ ശുചീകരണവിലയിരുത്തൽ, അച്ചടക്കം, കുട്ടികളിലെ സേവനസന്നദ്ധത എന്നിവയെല്ലാം ജെ ആർ സി വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെടുന്നു.
