ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സ്കൂൾ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ മാഗസിൻ
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കോയിക്കൽ സ്കൂളിൽ ഈ വർഷം ഒരു സ്കൂൾമാഗസിൻ തയ്യാറാക്കാനുള്ള പരിശ്രമങ്ങൾ ദ്രുതഗതിയിൽ നടന്നു വരികയാണ്. നൂറ്റാണ്ട് പഴക്കമുള്ള കോയിക്കൽ സ്കൂളിനു് ഒരു മാഗസിനെന്നത് വലിയൊരു സ്വപ്നമായിരുന്നു. അതിന്റെ സാക്ഷാത്ക്കാരത്തിനുള്ള പ്രവർത്തനങ്ങൾ ഈ വർഷം പി.ടി.എ.യും എസ്.എം.സി.യും സ്കൂൾ വികസമസമിതിയും ഒറ്റക്കെട്ടായി ഏര്റെടുക്കുകയാണ്.

NOTICE

സ്കൂൾ വികസനസമിതിയുടെ മേൽ നോട്ടത്തിലാണ് പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തിട്ടുള്ളത്. രണ്ടു തവണ യോഗം ചേർന്ന് വിവിധ മാഗസിൻ കമ്മറ്റികൾ രൂപീകരിച്ചു. സ്ഥലം എം.എൽ.എ. ശ്രീ നൗഷാദ് ആവശ്യമായനിദ്ർദ്ദേശങ്ങൾ നല്കി. ഉപദേശകസമിതിയും എഡിറ്റോറിയൽ ബോർഡും രൂപീകരിച്ചു. ഉപദേശകസമിതിയുടെ കൺവീനർ ഹൈസ്കൂൾ വിഭാഗത്തിലെ മലയാളം അദ്ധ്യാപകനായ രാജു സാറാണ്. ചീഫ് എഡിറ്ററായി ഇംഗ്ലാഷ് അദ്ധ്യാപകനേ‍ ശ്രീ.സുരേനാഥിനെയും തെരഞ്ഞെടുത്തു.
ഇരുന്നൂറോളം പേജു് വലിപ്പം വരുന്ന, കളർ പേജിലുള്ള മാഗസിനാണ് വിഭാവനം ചെയ്യുന്നത്. വലിയൊരു സാമ്പത്തിക ബാധ്യത ഇതിനാവശ്യമാണ്. പൊതുജനങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്താൽ മാത്രമേ ഇതു വിജയിപ്പിക്കാനാകൂ എന്ന്സമിതി വിലയിരുത്തുകയും, പരമാവധി പരസ്യങ്ങളിലൂടെ തുക കണ്ടെത്താനും തീരുമാനമായി. അതിന്റെ മുന്നോടിയായി രസീതും നോട്ടീസും താരിഫ് ബുക്കും അച്ചടിച്ച്് തയ്യാറാക്കുവാൻ തീരുമാനിച്ചു. സ്കൂളിനു സമീപത്തുള്ളതും സുമനസ്സുകളുമായ പ്രമുഖരുടെ ഒരു പട്ടിക തയ്യാറാക്കി.
09/08/2018നു് പരസ്യങ്ങൽ ശേഖരിക്കുന്നതിനു് ടീമായി പ്രവർത്തനമാരംഭിച്ചു. ആദ്യം സന്ദർശിച്ചത് ആർ.പി.ബാങ്കേഴ്സിനെയായിരുന്നു. നല്ല തുടക്കമായിരുന്നു. പതിനായിരം രൂപ അവിടെ നിന്നു ലഭിച്ചു.

നൂറ്റാണ്ടിനെ മഹാപ്രളയം കേരളീയ ജനജീവിതത്തെയാകെ താറുമാറാക്കിയപ്പോൾ കോയിക്കൽ സ്കൂളിന്റെ മാഗസീൻ സ്വപ്നവും അതിൽ കടപുഴകി പോയി. മാഗസീൻ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നു. വികസനസമിതിയുടെയും പി.ടി.എ.യുടെയും ഭാരവാഹികൾക്ക് മറ്റു ജനകീയ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടി വന്നതിനാൽ മാഗസീൻ പ്രവർത്തനങ്ങൾ നിലച്ചു.