ഗവ റ്റി എസ് മേതോട്ടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്


                                                                            ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂൾ മെത്തോട്ടി(1955)
                                                      നെടുമങ്ങാട് താലൂക്കിലെ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചെട്ടിയാംപാറ വാർഡിലെ(8) ചൂളിയംമലയുടെ അടിവാരത്തു ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.ഈ സ്ഥലം ഒരു ആദിവാസി മേഖലയാണ്,, വിദ്യാർഥികൾ എല്ലാം കാണി വിഭാഗത്തിൽ പെട്ടവർ.

നെടുമങ്ങാട് വിതുര റോഡിലെ പറണ്ടോട് നിന്നോ വലിയകലുങ് എന്ന സ്ഥലത്തു നിന്നോ 45 മിനിറ്റ് നടന്നാലേ ഈ വിദ്യാലയത്തിൽ എത്താൻ പറ്റു. സ്കൂൾ റെക്കോര്ഡുകളിൽ സ്ഥലത്തിന്റെ പേര് മെത്തോട്ടി എന്നാണെകിലും മേത്തോട്ടം എന്നാണ് നാട്ടുകാർ പറയുന്നത്. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ വേലായുധനും ആദ്യത്തെ വിദ്യാർഥി കൃഷ്ണനും ആണ്.

                                                      ഒരു കുടിപള്ളികൂടമായിട്ടാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ആദിവാസി അധ്യാപകൻ പരേതനായ ചെല്ലപ്പൻ കാണി ദാനം ചെയ്ത ഒന്നര ഏക്കർ ഭൂമിയിൽ 1955 ൽ ഈ സ്കൂൾ നിലവിൽ വന്നു. ആദ്യം ഓലമേഞ്ഞ കെട്ടിടമായിരിന്നു,എന്ന് കാണുന്ന ഓടിട്ട കെട്ടിടം നിർമിച്ചത് 1975 ജനുവരി 3 ആം തീയതിയാണ്.ഇപ്പോഴത്തെ പ്രധമാധ്യാപകൻ ശ്രി കെ ബി അനിൽകുമാർ ഉൾപ്പെടെ മൂന്നുപേർ എവിടെ സേവനമാണിഷ്ടിക്കുന്നു. ആകെ കുട്ടികൾ 3. 
സ്കൂളിനെ നയിച്ച സാരഥികൾ
ക്രമ നമ്പർ പേര്‌ വര്ഷം
1 എസ് ആർ റംല 2011-12
2 ആർ സുരേഷ്ബാബു 2012-14
3 സുശീല 2014-15
4 സാമുവൽ തോമസ് 2015-17
5 രാധാകൃഷ്ണൻ 2017-17
6 പുഷ്കല 2017-17
7 എസ് ഹരികുമാർ 2017-18
8 കെ ബി അനിൽകുമാർ 2018-