ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ സുന്ദരമാം പ്രകൃതി
സുന്ദരമാം പ്രകൃതി
വളരെയധികം മനോഹാരിത നിറഞ്ഞതാണ് നമ്മുടെ പ്രകൃതി .അത് എല്ലാ സസ്യ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് .അതുകൊണ്ട് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .കളകളമൊഴുകുന്ന പുഴകളും ,അരുവികളും തിങ്ങി നിറഞ്ഞ വൃക്ഷലതാതികളും കുന്നുകളും മലകളും അവയുടെ തണലിൽ ജീവിക്കുന്ന ചെറുജീവികളും ,പക്ഷികളും അവയുടെ മനോഹരമായ ശബ്ദങ്ങളും പൂക്കളും ഔഷധ സസ്യങ്ങളും ,കുറ്റിച്ചെടികളും ഒക്കെക്കൊണ്ട് തിങ്ങിനിറഞ്ഞതാണ് നമ്മുടെ പ്രകൃതി .നിരനിരയായ് നിൽക്കുന്ന തെങ്ങുകളും ,അതിൽ കൂടു കൂട്ടുന്ന തത്തമ്മയും, ഓലഞ്ഞാലി കുരുവിയും ,വണ്ണാത്തിപ്പുള്ളും വയലേലകളിൽ വിളവെടുക്കാൻ നിൽക്കുന്ന നെൽ കതിരുകളും ,നെൽ മണികൾ കൊത്തിപ്പറക്കുന്ന കിളികൾ , ചെറുമീനിനെ പിടിക്കാനായി നിൽക്കുന്ന കൊറ്റികളും . ഹാ !! എത്ര മനോഹരമാണ് ഈ കാഴ്ച കാണാൻ ഇത്ര മനോഹരമായ ഈ പ്രകൃതിയെയാണ് മനുഷ്യർ നശിപ്പിക്കാൻ നോക്കുന്നത് .ജലസ്രോതസുകളിൽനിന്നും, നദികളിൽനിന്നും മണൽ വാരുന്നതും ,നദികളിലേക്ക് മലിനജലം ഒഴുക്കിവിടുന്നതും ,പ്ലാസിറ്റിക് മാലിന്യങ്ങൾ നദികളിലേക്ക് ഒഴുക്കി വിടുന്നതും ജലാശയങ്ങളിലെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നു .കുന്നുകളും മലകളും ഇടിച്ചുനശിപ്പിക്കുന്നത് മണ്ണിടിച്ചിലിനു കാരണമാകുന്നു .വനങ്ങൾ ജീവജാലങ്ങളുടെ മുഴുവൻ സമ്പത്താണ് ആ വനങ്ങൾ മനുഷ്യർ വെട്ടിനശിപ്പിക്കുകയും ചെയ്യുന്നു .വയലുകൾ നികത്തി ഫ്ലാറ്റുകൾ നിർമ്മിക്കുന്നു. ഭാവി തലമുറക്കുവേണ്ട ഭക്ഷ്യ സമ്പത്തു നിലനിൽക്കേണ്ട സ്ഥലത്താണ് ഇപ്പോഴത്തെ മിക്ക കെട്ടിടങ്ങളും നിലനിൽക്കുന്നത് .മനുഷ്യർ പ്രകൃതിയോട്‌ചെയ്യുന്ന ക്രൂരതക്ക് ഫലമായാണ് പല പ്രകൃതി ദുരന്തങ്ങളും സംഭവിക്കുന്നത് "നാം നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചാൽ പ്രകൃതിയും നമ്മളെ സംരക്ഷിക്കും "
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം