ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ജലം ജീവാമൃതം

Schoolwiki സംരംഭത്തിൽ നിന്ന്
ജലം ജീവാമൃതം

ഹൊ! എന്തൊരു ചൂട്! അപ്പുവിന് അതിയായ ദാഹം തോന്നി. " അമ്മേ, ഒരു ഗ്ലാസ് വെള്ളം " അമ്മ വെള്ളവുമായി എത്തി.ഗ്ലാസിലെ വെള്ളം അപ്പുവിനെ നോക്കി ചിരിച്ചു. "എന്താ അപ്പൂ അത്രക്കു ദാഹമോ?” "വേനലല്ലേ? ഞാൻ ‘ വെയിലത്ത് ഒത്തിരി കളിച്ചു. ആരോഗ്യമുണ്ടാകാൻ ഒരാൾ ഒരു ദിവസം രണ്ടു ലിറ്റർ എങ്കിലും ശുദ്ധജലം കുടിക്കണം എന്നാണ്.നീ ശുദ്ധജലമാണോ? നിന്നെ ഞാൻ കുടിക്കട്ടെ?" "അതെ ധൈര്യമായി കുടിച്ചോളൂ. ഞാൻ എങ്ങനെ ഇവിടെ എത്തിയെന്ന് നിനക്കറിയണോ? എൻ്റെ വീട് കടലായിരുന്നു. ഇതുപോലെ ഒരു വേനലിൽ സൂര്യൻ്റെ ചൂടേറ്റ് ഞാൻ നീരാവിയായി ആകാശത്തെത്തി.കാറ്റിൻ്റെ ദിശക്കനുസരിച്ച് ഞാൻ ആകാശത്തിലൂടെ പാറി നടന്നു .മലനിരകൾക്കടുത്ത് എത്തിയപ്പോൾ എനിക്കു നന്നായി തണുത്തു .പിന്നെ എനിക്കു പിടിച്ചു നിൽക്കാനായില്ല.മഴയായ് പെയ്തു ഞാൻ മണ്ണിലേക്കു പതിച്ചു. മണ്ണ് എന്നെ സ്നേഹപൂർവം  സ്വീകരിച്ചു. ഞാൻ മണ്ണിനടിയിലേക്ക് ഊർന്നിറങ്ങി നീരുറവയായി. മണ്ണിനടിയിലൂടെ ഒഴുകി ഒഴുകി ഞാൻ നിങ്ങളുടെ കിണറ്റിൽ എത്തിച്ചേർന്നു.അപ്പുവിൻ്റെ അമ്മ എന്നെ കോരിയെടുത്ത് വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിച്ചിരുന്നതാണ്. മാത്രവുമല്ല നിങ്ങളുടെ കിണർ വലയിട്ട് വൃത്തിയായി സൂക്ഷിച്ചിടുന്നുമുണ്ട്. അപ്പു ധൈര്യമായി കുടിച്ചോളൂ. ഞാൻ ഏറ്റവും ശുദ്ധമായ ജലമാണ്. അപ്പു സന്തോഷത്തോടെ ഒരു ഗ്ലാസ് വെള്ളം ഒറ്റ വലിക്ക് കുടിച്ചു.

ആവണി എ എസ്
6 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ