ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
നമ്മുടെ രാജ്യത്ത് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു വൈറസ് രോഗമാണ് കൊ വിഡ് 19 (കൊറോണ വൈറസ് ). ഇത് ലോകമെമ്പാടും പടർന്ന് പിടിച്ചു കൊണ്ടിരിക്കുന്ന രോഗമാണ്. ലോകത്ത് ലക്ഷത്തിൽപരം ആളുകൾ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. മരിച്ചവരുടെ കൂട്ടത്തിൽ ഡോക്ടറും നഴ്സുമാരും ഉൾപ്പെടുന്നു. ഈ രോഗത്തെ പ്രതിരോധിക്കുന്നതിന് ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ആദ്യമായി വീടും പരിസരവും മാലിന്യങ്ങൾ നീക്കി വൃത്തിയാക്കണം. എന്നിട്ട് അണു നശീകരണ മരുന്ന് തളിക്കണം. അതുപോലെ തന്നെ വ്യക്തി ശുചിത്വം അത്യാവശ്യമാണ്. വ്യക്തി ശുചിത്വത്തിന് വേണ്ടി സോപ്പു ഉപയോഗിച്ച് കൈകൾ നന്നായി കഴുകണം. ഈ മാസം ഏഴാം തീയതി എന്റെ അച്ചാച്ചൻ പെൻഷൻ വാങ്ങുന്നതിന് വേണ്ടി ആറ്റിങ്ങൽ ട്രഷറിയിൽ പോയി. ഓട്ടോറിക്ഷയിലാണ് പോയത്. അച്ചാമ്മയും കൂടെയുണ്ടായിരുന്നു. ട്രഷറിയിൽ ചെന്നപ്പോൾ അവിടെ നിന്ന പോലീസുകാരൻ കൈകൾ കഴുകാൻ നിർദേശിച്ചു. കൈകൾ കഴുകിയിട്ട് ട്രഷറിയുടെ അകത്ത് കയറാതെ തന്നെ ചെക്ക് കൊടുത്ത് ടോക്കൺ വാങ്ങി എന്നിട്ട് അകലം പാലിച്ചിട്ടിരുന്ന കസേരയിൽ ഇരുന്നു. ടോക്കൺ നമ്പർ വിളിച്ചപ്പോൾ ടോക്കൺ ട്രേയിൽ വയ്ക്കാൻ പറഞ്ഞു. ട്രേയിൽ ഇട്ട ടോക്കൺ താഴെ ഇട്ടിട്ട് പാസ്ബുക്കും രൂപയും ക്ലർക്ക് ട്രേയിൽ ഇട്ടു തന്നു. ശുചിത്വം പാലിക്കുന്നതിനു വേണ്ടിയാണ് കൈയ്യിൽ തരാതിരുന്നത്. ആളുകൾ കൂട്ടം കൂടരുത് മാസ്ക്ക് ധരിക്കുന്നത് രോഗ പ്രതിരോധത്തിന് നല്ലതാണ്. പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്. ആരോഗ്യ പ്രവർത്തകരുടെയും, ഗവൺമെന്റിന്റെയും കൂട്ടായ പ്രയത്നം ഫലപ്രാപ്തിയിലെത്തിക്കുവാൻ കേരളത്തിലെ ഓരോ പൗരനും ശ്രമിക്കുന്നതിന്റെ ഉത്തമോദാഹരണമാണ് അച്ചാച്ചന്റെ വാക്കുകളിലൂടെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ലോകരാജ്യങ്ങൾ പരാജയപ്പെട്ടിടത്ത് കൊച്ചു കേരളം ഈ ഒത്തൊരുമ കൊണ്ട് വിജയിക്കുക തന്നെ ചെയ്യും. ഒരുമ തന്നെ പെരുമ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം