ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഡബ്ള്യു എസ് മരുതാമല/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

2025 ജൂൺ ഒന്നാം തീയതിയോടെ 2025 26 അധ്യയന പ്രവർത്തനങ്ങൾ ആരംഭിച്ചു. വാർഡ് മെമ്പർ ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പഠനോപകരണങ്ങളും മധുരവും നൽകി കുരുന്നുകളെ വരവേറ്റു . എൽ പി വിഭാഗം ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ഉണ്ട്.

ജൂൺ 5 പരിസ്ഥിതി ദിനം വളരെ ഭംഗിയായി ആഘോഷിച്ചു.
വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19 വായനാദിന ക്വിസ് മത്സരം നടത്തി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ഗാന്ധി ദർശൻ പരിപാടിയുടെ ഭാഗമായി ക്വിസ്മത്സരം ദേശഭക്തിഗാനം മത്സരം നടത്തി പതാക ഉയർത്തി പായസം മധുരവും നൽകി സ്വാതന്ത്ര്യ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു.
ഓഗസ്റ്റ് 29 ഓണാഘോഷ പരിപാടിയിൽ കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ഓണസദ്യ ഒരുക്കി നവംബർ 14 ശിശുദിന ക്വിസ്, ശിശുദിന റാലി, ചാച്ചാജി തൊപ്പി നിർമ്മാണം എന്നിവ നടത്തി.