ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/ക്ലബ്ബുകൾ/2025-26
ഇംഗ്ലീഷ് ക്ലബ് റിപ്പോർട്ട്
ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ജൂൺ മാസം രണ്ടാം വാരം തന്നെ ആരംഭിക്കുകയുണ്ടായി. അഞ്ചു ആറ് ഏഴ് ക്ലാസുകളിൽ നിന്നും ഏകദേശം 60 ഓളം കുട്ടികൾ അംഗങ്ങളായ ക്ലബ്ബിൽ വൈവിധ്യ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഒരു മാസത്തിൽ രണ്ടു തവണ എന്ന ക്രമത്തിൽ ക്ലബ് കൂടുകയും ഇംഗ്ലീഷ് ഭാഷാ പരിപോഷണത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ നടത്തിവരുകയും ചെയ്യുന്നു. റിഡിൽ- പസിൽ മേക്കിങ്, സ്കിറ്റ്, റീഡേഴ്സ് തിയേറ്റർ, കൊറിയോഗ്രാഫി, പപ്പറ്റ് ഷോ തുടങ്ങിയ ക്ലാസ്സ് തല പ്രവർത്തനങ്ങൾ മിക്കവാർന്ന രീതിയിൽ ആവിഷ്കരിക്കുന്നതിനുള്ള പരിശീലനങ്ങൾ നൽകിവരുന്നു. കുട്ടികളുടെ രചനാപാടവം മെച്ചപ്പെടുത്തുന്നതിനായി ഇംഗ്ലീഷ് സ്റ്റോറി റൈറ്റിംഗ്, പോം റൈറ്റിംഗ് മത്സരങ്ങൾ നടത്തി. വിജയികൾക്ക് പ്രോത്സാഹനങ്ങൾ നൽകി. സബ്ജില്ലാ കലോത്സവങ്ങളിലും ഇംഗ്ലീഷ് അനുബന്ധ പരിപാടികൾക്ക് മികച്ച ഗ്രേഡുകൾ കൈവരിക്കാൻ കുട്ടികൾക്കായി. കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു കൈയെഴുത്ത് മാഗസിൻ ഇതിനോടകം നിർമ്മിക്കാൻ കഴിഞ്ഞു. ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇ-ക്യൂബ് ഇംഗ്ലീഷ് പ്രവർത്തനങ്ങളും കഴിയും വിധം ഭംഗിയായി നടത്തിവരുന്നു. ഇ -ക്യൂബ് ഇംഗ്ലീഷ് പ്രവർത്തനങ്ങൾ കുഞ്ഞുങ്ങളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സ്കില്ലുകൾ മെച്ചപ്പെടുത്തുന്നതിന് സഹായകമായി. കൂടാതെ വർഷാവസാനം ഒരു ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുവാനും സാധിച്ചു.
സ്പോർട്സ് ക്ലബ്
സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല സ്പോർട്സ് മത്സരങ്ങൾ നടത്തുകയും, തുടർന്ന് സബ്ജില്ല മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു. സബ്ജില്ല മത്സരത്തിൽ നിന്നും വിജയിയായ നൈനിക പ്രജീബ് എന്ന കുട്ടിക്ക് ജില്ലയിലേക്ക് സെലെക്ഷൻ കിട്ടുകയും നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ലയിൽ മത്സരിക്കാനും കഴിഞ്ഞു. ഇത് നമ്മുടെ സ്കൂളിന് വളരെ അഭിമാനകരമായ നേട്ടം തന്നെയാണ്.
ഗണിത ക്ലബ്
ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ LP, UP സ്കൂൾതല ഗണിത മേള സെപ്റ്റംബർ മാസത്തിൽ തന്നെ നടന്നു.UP വിഭാഗത്തിൽ നമ്പർ ചാർട്ട്, ജോമട്രിക്കൽ ചാർട്ട്, പസ്സിൽ, ഗെയിം, സ്റ്റിൽ മോഡൽ , ഗണിത ക്വിസ് , സെമിനാർ എന്നിവയും LP വിഭാഗത്തിൽ ജോമേട്രിക്കൽ chart, number chart, ക്വിസ്,ഗണിത പസ്സിൽ, ഗണിത മോഡൽ എന്നീ വിഭാഗങ്ങളിലും മത്സരമുണ്ടായിരുന്നു. സ്കൂൾ തലത്തിൽ വിജയികളായവർ സബ് ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും തുടർന്ന്സബ്ജില്ലാതല മത്സരത്തിൽ UP വിഭാഗത്തിൽ ഗണിത ക്വിസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം, സെമിനാറിൽ ഒന്നാം സ്ഥാനം നമ്പർ ചാർട്ടിൽ രണ്ടാം സ്ഥാനവും A ഗ്രേഡും , മറ്റ് മത്സരയിനങ്ങളിലെല്ലാം തന്നെ A grade ഉം കരസ്ഥമാക്കി. ഇതിനു പുറമേ മാത്സ് ടാലൻ്റ് സെർച്ച് എക്സാമിനേഷനു സബ്ജില്ലയിൽ മികച്ച വിജയം കരസ്ഥമാക്കാൻ ഗവടൗൺ യു.പി. എസ് ലെ മിടുക്കിക്ക് കഴിഞ്ഞു. കിളിമാനൂർ സബ്ജില്ലാതല ഗണിത മേളയിൽ തേർഡ് ഓവറോൾ കിരീടം നേടി ഗവ: ടൗൺ യു പി എസ് വിജയത്തിൻ്റെ ഉന്നതിയിലെത്തി.LP വിഭാഗത്തിൽ പങ്കെടുത്ത ഇല്ല ഇനങ്ങളിലും ആ ഗ്രേഡ്ന്യൂ നേടാൻ കഴിഞ്ഞു.മാത്സ് സ്കൂൾ തല മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ സബ്ജില്ലയിലും മികച്ച നിലവാരം പുലർത്തുകയും മിടുക്കരായ രണ്ട് കുട്ടികൾ ജില്ലാതലത്തിൽ മാറ്റുരയ്ക്കുകയും ചെയ്തു.
ഗണിതശാസ്ത്രത്തോട് കുട്ടികളിൽ താൽപര്യവും അഭിരുചിയും വളർത്തുന്നതിന് ഗണിത ക്ലബ്ബ്നടത്തുന്ന പ്രവർത്തനങ്ങൾ എത്രത്തോളം ഫലപ്രദമാണെന്ന് ഈ വിജയങ്ങൾ തെളിയിക്കുന്നു. കുട്ടികൾ നടത്തിയഗണിത അസംബ്ലി , മികച്ച ഗണിതലാബ്, തുടങ്ങിയവും കുട്ടികളിലുള്ള ഗണിത അഭിരുചിയെ പരിപോഷിപ്പിക്കുന്നതാണ്. സ്കൂൾതലം മുതൽ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ മത്സരങ്ങളും പരിശീലനവുമാണ്സബ്ജില്ലാതലത്തിൽ തേർഡ് ഓവറാൾ കിരീടം എന്നഅഭിമാനകരമായ നേട്ടത്തിലേക്ക് വിദ്യാലയത്തെ എത്തിച്ചത്. ക്വിസ് , സെമിനാർ തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയതും ടാലൻറ് സെർച്ച്എക്സാമിനേഷനിലെ മികച്ച വിജയവുംകുട്ടികളുടെ അക്കാദമിക് മികവിന്റെ അടയാളങ്ങളാണ്.ഗണിതശാസ്ത്ര രംഗത്ത് പുത്തൻ ചുവടുവെപ്പുകൾ നടത്താൻ ഇനിയും നമ്മുടെ വിദ്യാലയത്തിനും ഇവിടുത്തെ ചുണക്കുട്ടികൾക്കും കഴിയുമെന്ന് അധ്യാപകരും രക്ഷിതാക്കളും ഉറപ്പുനൽകുന്നു
Eco club
2025 ജൂൺ 4 - ബുധനാഴ്ച
എക്കോ ക്ലബ് രൂപീകരിച്ചു.
2025 ജൂൺ 5 -ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിന് ഒരു തണൽമരം, സുഹൃത്തിന് ഒരു വൃക്ഷത്തൈ, പരിസ്ഥിതി ദിന ക്വിസ് എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
കിളിമാനൂർ പോലീസ് സ്റ്റേഷനിൽ എക്കോ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നട്ടു.
2025 ജൂൺ 26 -അടുക്കളത്തോട്ടം നിർമ്മിച്ചു. വർഷത്തിന്റെ അവസാനത്തിലും അടുക്കളത്തോട്ടം പരിപാലിച്ചു പോരുന്നു.
2025 ജൂലൈ 20 -
ഏക്ക് പേട് മാം ക നാം
വീട്ടിൽ അമ്മയും കുഞ്ഞും ചേർന്ന് വൃക്ഷത്തൈ നടുന്നതിന്റെ ഭാഗമായുള്ള ഏക്ക് പേട് മാം ക നാം എന്ന പദ്ധതി നടത്തുകയും കുട്ടികൾക്ക് അതിൻറെ സർട്ടിഫിക്കറ്റുകൾ ലഭിക്കുകയും ചെയ്തു.
2025 ആഗസ്റ്റ് 4 - ലോക സൗഹൃദ ദിനത്തിനോട് അനുബന്ധിച്ച് ചങ്ങാതിക്ക് ഒരു വൃക്ഷത്തൈ എന്ന പ്രവർത്തനം നടത്തി.
2025 ആഗസ്റ്റ് 26 - അടുക്കള തോട്ടത്തിൽ നിന്നും ഓണാഘോഷത്തിന്റെ ഭാഗമായി പച്ചക്കറികൾ വിളവെടുപ്പ് നടത്തി.
2025 നവംബർ 14 -സ്കൂൾതല ഹജ്ജ് സഭ സംഘടിപ്പിച്ചു.
2025 നവംബർ 30- സ്കൂൾതല ഹരിത സഭയുടെ രണ്ടാംഘട്ട മീറ്റിംഗ് സംഘടിപ്പിച്ചു.
2025 ഡിസംബർ 11-താഴ്വരസുകളിൽ നിന്നും നിർമ്മിച്ച പുനരുപയോഗ വസ്തുക്കളുടെ സ്കൂൾതല എക്സിബിഷൻ നടത്തി.
2025 ജനുവരി 6 -അടുക്കളത്തോട്ടം പുനരുജ്ജീവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
2025 ജനുവരി 13- കഴിഞ്ഞ സഭയുടെ മൂന്നാംഘട്ട മീറ്റിംഗ് സംഘടിപ്പിച്ചു.
Energy Club
2025 ഒക്ടോബർ 27 - എനർജി കൺസർവേഷൻ നാഷണൽ പെയിൻറിങ് മത്സരം യുപി തലത്തിൽ സംഘടിപ്പിച്ചു.
2025 നവംബർ 28- Ending plastic pollution എന്ന വിഷയത്തിൽ എൽ പി തലത്തിൽ പെൻസിൽ ഡ്രോയിങ് , യു പി തലത്തിൽ പോസ്റ്റർ കോമ്പറ്റീഷൻ എന്നിവ സംഘടിപ്പിച്ചു.
Health Club
ഓരോ കുട്ടികൾക്കും എല്ലാ ആഴ്ചയും കൃത്യമായി അയൺ ഗുളികകൾ വിതരണം ചെയ്യുന്നു.
2025 ആഗസ്റ്റ് 19- ദേശീയ കൊതുക ദിനത്തിനോട് അനുബന്ധിച്ച് യുപി തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.
2026 ജനുവരി 6 - ദേശീയ വിരവിമുക്തി ദിനത്തിനോടനുബന്ധിച്ച് കുട്ടികൾക്ക് വിരഗുളിക നൽകി. അന്നേദിവസം വരാത്ത കുട്ടികൾക്ക് ജനുവരി പന്ത്രണ്ടാം തീയതി വിരഗുളിക നൽകി.
2025 നവംബർ 21- ആൻറി മൈക്രോബിയൽ റെസിസ്റ്റൻസിനെ കുറിച്ച് അടയമൺ പിഎച്ച്സി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ക്ലബ്
2025-26 അധ്യയന വർഷത്തെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ 26 ന് ആരംഭിച്ചു.ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് പ്രേത്യേക അസംബ്ലി നടത്തി.ലഹരി വിരുദ്ധ പ്രതിജ്ഞ,ബോധവൽക്കരണ ക്ലാസ്സ്,പൊതുസ്ഥലങ്ങളിൽ പോസ്റ്റർപതിക്കൽ,ലഹരിക്കെതിരെ പൊതു ജനങ്ങളുടെ പ്രതികരണം ക്യാൻവാസിൽ...,ലഹരി വിരുദ്ധ റാലി,പോസ്റ്റർ, പ്ലകാർഡ് നിർമ്മാണം,പൊതുജനങ്ങളെ ബോധവൽക്കരിക്കൽ, സൂംബ ഡാൻസ് എന്നിവ നടത്തുകയുണ്ടായി.
ജൂലൈ 17 ന് ലഹരി വിരുദ്ധ പരിപാടിയായ 'ഉണർവ്വ്' ന്റെ ആഭിമുഖ്യത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ അജിത് സർ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി
13/07/25, 16/01/26 എന്നീ തീയതികളിൽ ഫോർത്ത് വേവ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി
വിദ്യാലയങ്ങളെ പുകയില വിമുക്തമാക്കി മാറ്റുന്നതിനും പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ഒരു സ്കൂൾ ചലഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു അതിന്റെ ഭാഗമായി 27/10/25 ഇൽ പോസ്റ്റർ പ്രദർശനം,റാലി, എന്നിവ സംഘടിപ്പിച്ചു
ശാസ്ത്ര ക്ലബ് UP
ശാസ്ത്രരംഗത്ത് കുട്ടികളുടെ മുന്നേറ്റം ഉറപ്പാക്കുന്നതിന് വേണ്ടി സ്കൂൾതല ശാസ്ത്ര ക്ലബ്ബ് ജൂൺ മാസം രണ്ടാം വാരം തന്നെ പ്രവർത്തനമാരംഭിച്ചു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളും പ്രവർത്തനങ്ങളും നടത്തി. 2025 സെപ്റ്റംബർ മാസത്തിൽ സ്കൂൾ തല ശാസ്ത്രമേള നടത്തി.
ശാസ്ത്ര ക്വിസ്, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, റിസർച്ച് ടൈപ്പ് പ്രോജക്ട്, Improvised Experiment, പരിസര നിരീക്ഷണവും അവതരണവും തുടങ്ങിയവയായിരുന്നു മത്സരയിനങ്ങൾ .രണ്ടുപേര് അടങ്ങുന്ന ടീമുകളാണ് ഓരോ വിഭാഗത്തിലും മത്സരിച്ചത്. സ്കൂൾതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ടീമുകളെയാണ് സബ്ജില്ലാ മത്സരങ്ങളിലേക്ക് പരിഗണിച്ചത്. സബ്ജില്ലാ ശാസ്ത്രമേള ഒക്ടോബർ മാസത്തിൽ നടന്നു. സയൻസ് ക്വിസ് -
ഒന്നാം സ്ഥാനം, വർക്കിംഗ് മോഡൽ,
പരിസര നിരീക്ഷണവും അവതരണവും എന്നിവയ്ക്ക് ഫസ്റ്റ് A ഗ്രേഡും സ്റ്റിൽ മോഡൽ സെക്കൻഡ് A grade, Research type project, improvised experiment തുടങ്ങിയവയ്ക്ക് B gradum ലഭിച്ചു. കിളിമാനൂർ സബ് സബ്ജില്ലാ ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. ചാന്ദ്രദിനം ദേശീയശാസ്ത്ര ദിനം തുടങ്ങിയ ദിനാചരണങ്ങൾ വളരെ ഫലപ്രദമായി ആചരിച്ചു. ചാന്ദ്രദിനത്തിലെ ക്വിസ് വിജയികൾ ഇന്റർ സ്കൂൾ സ്പെയ്സ് ക്വിസിന്റെ മേഖലാതലത്തിൽ പങ്കെടുത്തു. ശാസ്ത്ര പഠനത്തിനു മുതൽക്കൂട്ടാവുന്നതിനു സുസജ്ജമായ ശാസ്ത്രലാബും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.
പ്രവൃത്തി പരിചയ ക്ലബ്
ഗവ. ടൗൺ യു പി എസിലെ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ പ്രവർത്തനം ജൂൺ ആദ്യ വാരം മുതൽ തന്നെ ആരംഭിച്ചു. വിവിധ നിർമാണ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് വേണ്ടുന്ന പരിശീലനം നൽകി. സ്കൂൾ തല പ്രവൃത്തി പരിചയ മേള സംഘടിപ്പിച്ചു. മേളയിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് സമ്മാന വിതരണം നടത്തി. സബ്ജില്ലാ തല മത്സരങ്ങളിൽ LP , UP വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഉൾപ്പെടെ എല്ലാ ഇനങ്ങൾക്കും A ഗ്രേഡ് കരസ്ഥമാക്കി. വിവിധ ഇനങ്ങളിൽ നിപുണരായ വിദ്യാർഥികൾക്ക് തുടർ പരിശീലനം നൽകി വരുന്നു. പാഴ് വസ്തുക്കളിൽ നിന്ന് ഉപയോഗപ്രദമായ വസ്തുക്കൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദർശനവും ശിൽപശാലയും സംഘടിപ്പിച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ June 19 ന് വായനാദിന ആഘോഷവും വായനാമാസാചരണവും ഉദ്ഘാടനം ചെയ്തു. വായനാ ദിനവുമായി ബന്ധപ്പെട്ട് കഥാരചന, കവിതാ രചന, വായനാ മത്സരം, വായനാദിന ക്വിസ്, തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിന ക്വിസ് സംഘടിപ്പിച്ചു. വിദ്യാരംഗം സർവോത്സവത്തിന്റെ ഭാഗമായി കഥാ രചന,, പുസ്തകാസ്വാദനം, മോണോ ആക്ട് നാടൻപാട്ട്, കാവ്യാലാപനം ചിത്രരചന എന്നീ ഇനങ്ങളിൽ സ്കൂൾതല മത്സരം നടത്തി. സ്കൂൾ തല വിജയികൾ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും പുസ്തക ആസ്വാദനത്തിന് ഗൗരി A യ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. വാങ് മയം ഭാഷാ പ്രതിഭാ പരീക്ഷയിൽ സബ്ജില്ലാതലത്തിൽ ലക്ഷ S രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഗവ. ടൗൺ യു.പി.എസ് കിളിമാനൂരിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്ബ് ഉദ്ഘാടനം 19/6/2025 ന് രാവിലെ വായന ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ടു.
ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചത് കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് ജേതാവും നാടൻ പാട്ട് ഗവേഷകൻ,സീതകളികലാകാരൻ എന്നീ നിലകളിൽ പ്രസിദ്ധനും കലാ അദ്ധ്യാപകനും കൂടിയായ ശ്രീ. ആർ.അരുൺ ചന്ദ്രൻ ആയിരുന്നു.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന നാടൻ പാട്ടരങ്ങിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. ചടങ്ങിന് പ്രഥമ അധ്യാപിക ശ്രീമതി സജിത ടീച്ചർ സ്വാഗതം ആശംസിച്ചു. ക്ലബ് കൺവീനർമാരായ ശ്രീമതി.രമ്യ ജി.കൃഷ്ണൻ, ശ്രീമതി ശ്രുതി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ ബിനുകുമാർ നന്ദി രേഖപ്പെടുത്തി. സ്കൂൾ വിദ്യാർത്ഥിനി കുമാരി അമേയ അവതരിപ്പിച്ച കവിതാലാപനം,അമേയ,ആത്മജ്, എന്നിവർ സ്വയം രചിച്ച പി.എൻ.പണിക്കരുടെ ചിത്ര പ്രദർശനം, കുമാരി ദക്ഷപ്രഭാത് അവതരിപ്പിച്ച പി.എൻ പണിക്കർ അനുസ്മരണപ്രഭാഷണം, കുട്ടികളുടെ വായന ദിന പോസ്റ്റർ പ്രദർശനം എന്നിവ ഉദ്ഘാടന വേളയ്ക്ക് മികവേകി. ചടങ്ങിൽ സ്കൂൾ വിദ്യാർത്ഥിനി ഹിബ ഫാത്തിമയുടെ മുത്തച്ഛൻ രചിച്ച -- കനവിലെ മുത്തിയമ്മ എന്ന പുസ്തകം എന്ന പുസ്തകം വിശിഷ്ടാതിഥി സ്കൂൾ H.M ന് സമർപ്പിച്ചു.
ക്ലബ്ബിന്റെ നേതൃത്വത്തിൽ 17/7/2025 ൽ വാങ്മയo ഭാഷാപ്രതിഭ - പരീക്ഷ LP, UP തലങ്ങളിൽ സംഘടിപ്പിക്കപ്പെട്ടു. ഇതിൽ എൽ.പി.വിഭാഗത്തിൽ കുമാരി ഹിബ ഫാത്തിമ ഒന്നാം സ്ഥാനവും കുമാരി ദക്ഷിണ S. A. രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 27/7/25 ന് ഒരു കഥാ രചനാ മത്സരം നടത്തി. ഇതിൽ L.P. വിഭാഗത്തിൽ ഒന്നാമതെത്തിയത് കുമാരി ഹിബ ഫാത്തിമയയാണ്. രണ്ടാം സ്ഥാനം കുമാരി അൻവിതയ്ക്കും ലഭിച്ചു. 12/8/2025-ൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കവിതാരചന മത്സരത്തിൽ ശ്രീനന്ദന നാല് സി ഒന്നാം സ്ഥാനം നേടി.
1/9/2025 ൽ നടത്തിയ ചിത്രരചന മത്സരത്തിൽ ആത്മജ് ബി.എസ്. ഒന്നാം സ്ഥാനവും ശ്രീനന്ദന രണ്ടാം സ്ഥാനവും നേടി. വി.വി. എൽ.പി.എസ് .ചെങ്കിക്കുന്നിൽവച്ച് നടത്തിയ സബ്ജില്ലാതല വിദ്യാരംഗം കലോത്സവത്തിൽ 4 C യിലെ ശ്രീനന്ദന കവിതാരചനയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി