ഗവ ഗേൾസ് സ്കൂൾ ചവറ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ മാർഗം
അതിജീവനത്തിന്റെ മാർഗം
കോവിഡ് 19 അഥവാ കൊറോണ വൈറസിനെതിരെ നാം ഇന്ന് ഒറ്റകെട്ടായി പോരാടിക്കൊണ്ടിരിക്കുകയാണ് .മനുഷ്യരിലും പക്ഷികളിലും മറ്റു മൃഗങ്ങളിലും ഉൾപ്പെടെ രോഗമുണ്ടാക്കാൻ കഴിയുന്ന ഒരു കൂട്ടം വൈറസാണ് കൊറോണ വൈറസ് .ക്രൗൺ എന്ന അർഥം വരുന്ന ലാറ്റിൻ നാമം ആണ് കൊറോണ. ആദ്യം ചൈനയിൽ തുടങ്ങി പിന്നീട് ലോകമെമ്പാടും ഈ മഹാമാരി വ്യാപിച്ചു .ഇതിൽ നിന്നും രക്ഷനേടാൻ നാം ആരോഗ്യശീലങ്ങളിലും,ശുചിത്വത്തിലും മാറ്റം വരുത്തുകയും.സർക്കാർ നിർദേശങ്ങൾ അനുസരിക്കുകയും വേണം . കൊറോണ വൈറസിനെ തുരത്തുന്നതിൽ ശുചിത്വം വലിയ പങ്കുവഹിക്കുന്നു .വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട നിരവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് .അവ നാം കൃത്യമായി പിന്തുടരുകയാണെങ്കിൽ കൊറോണയിൽ നിന്ന് മാത്രമല്ല മറ്റു പല പകർച്ചവ്യാധികളിൽനിന്നും രക്ഷനേടാം.നാം നിസ്സാരം എന്ന് കരുതുന്ന ചില പിഴവുകളിൽ നിന്നാണ് ഇത്തരം വൈറസുകൾ വ്യാപിക്കുന്നത് .കൂടെകൂടെയുള്ള ഭക്ഷണത്തിനു മുൻപും പിൻപും കൈ നന്നായി കഴുകുക.പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈ കഴുകുക.ഇതിനായി സോപ്പ് ,സാനിറ്റയ്സർ എന്നിവ ഉപയോഗിക്കാവുന്നതാണ് .ഉള്ളംകൈയും മുകൾഭാഗവും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് ഇരുപതു സെക്കൻഡ് എങ്കിലും ഉരച്ചു കഴുകുക.ചുമക്കുമ്പോഴും തുമ്മുമ്പൊഴും തൂവാലയോ മാസ്‌കോ ഉപയോഗിച്ച് മുഖംമറക്കുക .മറ്റുള്ളവർക്ക് രോഗം പടരാതിരിക്കാൻ മാസ്ക് ഉപയോഗിക്കുന്നത് ഫലപ്രദമാണ് .വായ കണ്ണ് ,മൂക്ക് തുടങ്ങിയ ഇടങ്ങളിൽ ഇടക്ക് ഇടക്ക് സ്പർശിക്കാതെ ഇരിക്കുക.അങ്ങനെ ചെയ്യേണ്ടി വന്നാൽ കൈകഴുകിയതിനു ശേഷം മാത്രം ചെയ്യാൻ ശ്രദ്ധിക്കുക .ഇത്തരം പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങൾ ഉപേക്ഷിക്കണം .ആൾക്കൂട്ടത്തിൽ ചെന്ന് പെടാതിരിക്കാൻ സൂക്ഷിക്കണം ഇത്തരം മാര്ഗങ്ങളിലൂടെ കൊറോണ തുടങ്ങിയ രോഗബാധകൾ പടരുന്നത് ഒരു പരിധിവരെ തടയാം രോഗബാധകൾ തടുക്കാൻ വ്യക്തി ശുചിത്വം മാത്രം പോരാ പരിസര ശുചിത്വം കൂടി ആവശ്യമാണ് .ഇതിനായി നാം ജീവിക്കുന്ന പരിസരവും ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കണം .അതിനായി ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കാം അതിലൂടെ പരിസരം മാലിന്യ മുക്തമാക്കാം .കൊതുകു തുടങ്ങിയവയെ ഇല്ലാതാക്കാം.അങ്ങനെ അവ പടർത്തുന്ന രോഗങ്ങളെയും ഇല്ലാതാക്കാം.പ്ലാസ്റ്റിക് ഉപയോഗം കുറക്കുക. മാലിന്യങ്ങൾ വലിച്ചെറിയുന്ന ശീലം ഉപേക്ഷിക്കുക.പ്രകൃതി വിഭവങ്ങൾ ബുദ്ധിപൂർവം ഉപയോഗിക്കുക തുടങ്ങിയവയിലൂടെ പരിസര മലിനീകരണം ഒരു തടയാം.എങ്ങനെ ശുചിത്വ ശീലങ്ങൾ പതിവാക്കുന്നതിലൂടെ വൈറസ് ,ബാക്ടീരിയ രോഗങ്ങൾ പടരുന്നത് തടയാം . ഇന്ന് പ്രകൃതിക്കു മേലുള്ള മനുഷ്യന്റെ കടന്നുകയറ്റം എല്ലാ അതിരുകളും ഭേദിച്ചിരിക്കുന്നു.മനുഷ്യ ജീവിത പുരോഗതിയും ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയും കൂടുന്നതിന് അനുസരിച്ചു പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി .ഭൂമിയുടെ സമ്പത്തായ വനങ്ങൾ.ജലാശയങ്ങൾ മലനിരകൾ എല്ലാം വ്യവസായ വത്കരണം .നഗര വൽക്കരണം എന്നിവയാൽ മലിനമായി.ഒരുതരത്തിൽ പറഞ്ഞാൽ പ്രകൃതിക്കു മേലുള്ള കടന്നുകയറ്റത്തിന്റെ ഫലമാണ് കൊറോണ പോലുള്ള വൈറസുകൾ. ആശ്വാസകരമായ കാര്യം എന്തെന്നാൽ ഒരു ചെറിയ വിഭാഗം മനുഷ്യർ ഇപ്പോഴും പ്രകൃതിക്കു വേണ്ടി പോരാടുന്നുണ്ട് എന്നാണ് .പ്രകൃതി വിഭവങ്ങൾ മനുഷ്യന് ആവശ്യമാണ്.എന്നാൽ അമിതമായ ഉപയോഗം വിഭവങ്ങളുടെ അളവ് കുറക്കുകയും പ്രകൃതിയുടെ സന്തുലനാവസ്ഥ തകർക്കുകയും ചെയ്യും.പണത്തിനു മുകളിൽ മറ്റൊന്നും ഇല്ലന്ന് കരുതി പ്രകൃതിയെ അമിതമായി ചൂഷണം ചെയ്ത മനുഷ്യന് കിട്ടിയ തിരിച്ചടിയാകാം ഈ കൊറോണ ."കയ്യിൽ ധാരാളം പണമുണ്ടെന്നു കരുതി തന്നെ തോൽപ്പിക്കാൻ ആരുമില്ല എന്ന് സ്വയം തീരുമാനിക്കരുത് നിസ്സാര രോഗം മതി സർവ്വതും നശിപ്പിക്കാൻ "എന്ന ശങ്കരാചാര്യരുടെ വാക്കുകൾ ഈ ഘട്ടത്തിൽ സ്മരണീയമാണ് പ്രകൃതി മനുഷ്യന് വേണ്ടി മാത്രമുള്ളതല്ല അത് മറ്റു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ കൂടിയാണ് .അത് നാം ഒരിക്കലും മറക്കാൻ പാടില്ല .പ്രകൃതി സംരക്ഷണം നമ്മളുടെ ഉത്തരവാദിത്തമാണ് .പരിസ്ഥിതി സംരക്ഷണത്തിലൂടെ മാത്രമേ കൊറോണ പോലുള്ള വൈറസുകളെ അതിജീവിക്കാൻ നമുക്കു പറ്റു . കൊറോണയെ ചെറുക്കുന്നതിൽ രോഗപ്രതിരോധശേഷി പ്രധാന പങ്കുവഹിക്കുന്നു.ആന്റിബോഡിയുടെയും ശ്വേതരക്താണുക്കളുടെയും നിർമ്മാണത്തിനും ശരീരത്തിൽ എത്തുന്ന അന്യ പദാർത്ഥങ്ങളെ നശിപ്പിക്കുന്നതിനും വൈറ്റമിൻ എ , സി തുടങ്ങിയവ സഹായിക്കുന്നു. അവ ഉൾക്കൊള്ളുന്ന പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക .പ്രോടീൻ സമ്പുഷ്ടമായ ആഹാര പദാർത്ഥങ്ങൾ കഴിക്കുക.ഫാസ്റ്റ് ,ജങ്ക് ഫുഡുകൾ ഒഴിവാക്കുക. ചിട്ടയായ വ്യായാമം ,കൃത്യമായ ഉറക്കം എന്നിവ രോഗ പ്രധിരോധ ശേഷി വർധിപ്പിക്കുന്നു .കുറയുന്ന രോഗപ്രതിരോധ ശേഷി നമ്മെ അലർജിക് ആക്കുന്നു.അത് തടയുന്നതിന് ചിട്ടയായ ജീവിത ശൈലി സഹായകമാണ് കോവിഡ് സ്ഥിതീകരിച്ചവരിൽ ഏറിയ പങ്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവർ ആയിരുന്നു. നാം കോവിഡ് -19 നെ അതിജീവിക്കുക തന്നെ ചെയ്യും നമ്മൾ ഓരോരുത്തരും ഈ കൊറോണക്കാലത്തു പരിസ്ഥിതിയെ സംരക്ഷിക്കുകയും ശുചിത്വം ഒരു ശീലമാക്കുകയും ചെയ്യും.നമ്മളും കുടുംബാംഗങ്ങളും കാരണം ഒരാൾക്കും ഈ രോഗം പകരില്ല എന്ന് പ്രതിജ്ഞ ചെയ്യണം.നാം ഈ മഹാമാരിക്ക് മേൽ വിജയിക്കും എന്ന ഉറച്ച പ്രതീക്ഷയോടെ മുന്നേറുക.വിജയം നമുക്ക് തന്നെ
സാങ്കേതിക പരിശോധന - mtjose തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം