ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ ഞാനെന്നൊരാപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനെന്നൊരാപത്ത്

ജീവനെ നശിപ്പിക്കാൻ,
ഭൂമിയിലേയ്ക്കിറങ്ങിയ ഞാനെന്നൊരാപത്ത്.
വർഗ്ഗമില്ല, വർണ്ണമില്ല,
എല്ലാവരിലും അലിഞ്ഞു ഞാൻ.
മനുഷ്യർ പൊഴിയുന്നു; മൃഗങ്ങൾ
വലഞ്ഞു, കണ്ണീരുകൾ ഏറെയായി!

ചൈനയിലെ വൂഹാനിലെൻ-
ജനനം,അവിടെന്ന് പടർന്നു
 പന്തലിച്ചു ലോകം ചുറ്റിനടന്നു
അവരെന്നെ വിളിച്ചു
"മഹാമാരി" ...

പക്ഷെ, എന്നെകണ്ടവർ-
ഭയന്നില്ല, എതിർത്തുനിന്നു.
പതുക്കെ ഞാനകന്നു
കണ്ണീരോടെ...
 ആരുമെന്നെ മറക്കില്ല
 മറക്കാൻ കഴിയുകയുമില്ല.
ഞാനെന്ന "കൊറോണ"യെ

ഗൗരികൃഷ്ണ കെ എസ്സ്
VIII E, ഗവ: ഗേൾസ് എച്ച്.എസ്സ്.എസ്സ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത